< Salmos 116 >
1 He entregado mi amor al Señor porque escuchó la voz de mi clamor y mi oración.
൧യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവിടുത്തെ സ്നേഹിക്കുന്നു.
2 Ha permitido que mi oración venga ante él, y le invocaré él todos mis días.
൨കർത്താവ് തന്റെ ചെവി എങ്കലേക്ക് ചായിച്ചതുകൊണ്ട് ഞാൻ ജീവിതകാലമെല്ലാം ദൈവത്തെ വിളിച്ചപേക്ഷിക്കും
3 Las redes de la muerte me rodeaban, y los dolores del inframundo me tenían agarrado; Estaba lleno de problemas y tristezas. (Sheol )
൩മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. (Sheol )
4 Entonces oré al Señor, diciendo: Señor, saca mi alma de la angustia.
൪“അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കണമേ” എന്ന് ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
5 El Señor está lleno de gracia y justicia; Verdaderamente, él es un Dios de misericordia.
൫യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ.
6 El Señor guarda a los humildes; Fui humillado, y él fue mi salvador.
൬യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു; കർത്താവ് എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു.
7 Vuelve a tu descanso, oh mi alma; porque el Señor te ha dado tu recompensa.
൭എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; എന്തെന്നാൽ യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു.
8 Has quitado mi alma del poder de la muerte, para que mis ojos no lloren, y mis pies no caigan.
൮അങ്ങ് എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
9 Iré delante de Jehová en la tierra de los vivientes.
൯ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ മുമ്പാകെ നടക്കും.
10 Todavía tenía fe, aunque dije, estoy en un gran problema;
൧൦“ഞാൻ വലിയ കഷ്ടതയിൽ ആയി” എന്ന് പറഞ്ഞത് ഞാൻ അത് വിശ്വസിച്ചതുകൊണ്ടാണ്.
11 Aunque dije en mi temor, Todos los hombres son falsos.
൧൧“സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു” എന്ന് ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.
12 ¿Qué le daré al Señor por todas las cosas buenas que él ha hecho por mí?
൧൨യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ കർത്താവിന് എന്ത് പകരം കൊടുക്കും?
13 Tomaré la copa de la salvación y alabaré el nombre del Señor.
൧൩ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
14 Haré la ofrenda de mi juramento a Jehová, aun delante de todo su pueblo.
൧൪യഹോവയ്ക്ക് ഞാൻ എന്റെ നേർച്ചകൾ കർത്താവിന്റെ സകലജനവും കാൺകെ കഴിക്കും.
15 Querido a los ojos del Señor es la muerte de sus santos.
൧൫തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു.
16 Oh Señor, verdaderamente yo soy tu siervo; Yo soy tu siervo, el hijo de tu sierva; por ti mis cuerdas han sido rotas.
൧൬യഹോവേ, ഞാൻ അങ്ങയുടെ ദാസൻ ആകുന്നു; അങ്ങയുടെ ദാസനും അങ്ങയുടെ ദാസിയുടെ മകനും തന്നെ; അങ്ങ് എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു.
17 Te daré una ofrenda de alabanza, y haré mi oración en el nombre del Señor.
൧൭ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
18 Haré las ofrendas de mi juramento, aun delante de todo su pueblo;
൧൮യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
19 En la casa del Señor, incluso en Jerusalén. Alabado sea el Señor.
൧൯ഞാൻ യഹോവയ്ക്ക് എന്റെ നേർച്ചകൾ ദൈവത്തിന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിക്കുവിൻ.