< Salmos 115 >

1 No a nosotros, oh Señor, no a nosotros, sino a tu nombre démosle gloria, por tu misericordia y tu fe inmutable.
ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം അങ്ങയുടെ നാമത്തിന് തന്നെ മഹത്വം വരുത്തണമേ.
2 ¿Por qué dirán las naciones: Dónde está ahora su Dios?
“അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്?
3 Mas nuestro Dios está en el cielo; hizo todo lo que le agradaba.
നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; തനിക്ക് ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.
4 Sus imágenes son plata y oro, obra de manos de hombres.
അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ.
5 Tienen bocas, pero no voz; tienen ojos, pero no ven;
അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6 Tienen oídos, pero no oyen; tienen narices, pero no tienen olfato;
അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
7 Tienen manos sin más no palpan. y pies sin poder de caminar; y ningún sonido sale de su garganta.
അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല.
8 Los que los hacen son como ellos; y también lo es cada uno que pone su fe en ellos.
അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.
9 Israel, ten fe en el Señor; él es tu ayuda y tu coraza.
യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു;
10 Casa de Aarón, ten fe en el Señor; él es tu ayuda y tu escudo.
൧൦അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
11 Adoradores del Señor, ten fe en el Señor; él es tu ayuda y tu escudo.
൧൧യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
12 El Señor nos ha tenido en cuenta y nos dará su bendición; él enviará bendiciones sobre la casa de Israel y sobre la casa de Aarón.
൧൨യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും; ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
13 Él enviará bendiciones sobre los adoradores del Señor, sobre los pequeños y sobre los grandes.
൧൩ദൈവം യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
14 Que el Señor les dé a ustedes y a sus hijos un mayor aumento.
൧൪യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.
15 Que tengas la bendición del Señor, que hizo el cielo y la tierra.
൧൫ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
16 Los cielos son del Señor; pero la tierra la ha dado a los hijos de los hombres.
൧൬സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.
17 Los muertos no alaban al Señor; o aquellos que descienden al inframundo.
൧൭മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും യഹോവയെ സ്തുതിക്കുന്നില്ല.
18 Pero alabaremos al Señor ahora y para siempre. Alabado sea el Señor.
൧൮നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിക്കുവിൻ.

< Salmos 115 >