< Job 19 >

1 Y Job respondió y dijo:
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 ¿Cuánto tiempo harás mi vida amarga, y me quebrantas con palabras?
“നിങ്ങൾ എത്ര നാൾ എന്റെ മനസ്സ് വ്യസനിപ്പിക്കുകയും വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും?
3 Diez veces me has escarnecido; no te da vergüenza de hacerme mal.
ഇപ്പോൾ പത്ത് പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോട് ദ്രോഹം ചെയ്യുവാൻ നിങ്ങൾക്ക് ലജ്ജയില്ല.
4 Y, en verdad, si he estado en error, el efecto de mi error es solo en mí.
ഞാൻ തെറ്റിപ്പോയത് സത്യം എങ്കിൽ എന്റെ തെറ്റ് എനിക്ക് തന്നെ അറിയാം.
5 Si se Han engrandecido contra mí, usando mi castigo como un argumento en mi contra,
നിങ്ങൾ സാക്ഷാൽ എനിക്ക് വിരോധമായി വലിപ്പം ഭാവിച്ച് എന്റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ
6 Asegúrate de que es Dios quien me hizo mal y me tomó en su red.
ദൈവം എന്നെ മറിച്ചുകളഞ്ഞ് തന്റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിയുവിൻ.
7 En verdad, hago un clamor contra el hombre violento, pero no hay respuesta: grito pidiendo ayuda, pero nadie toma mi causa.
അയ്യോ, ബലാല്ക്കാരം എന്ന് ഞാൻ നിലവിളിക്കുന്നു; കേൾക്കുവാനാരുമില്ല; രക്ഷക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.
8 Mi camino está amurallado por él para que no pueda pasar, ha oscurecido mis caminos.
എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്റെ വഴി കെട്ടിയടച്ചു, എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.
9 Él ha quitado mi gloria de mí, y ha quitado la corona de mi cabeza.
എന്റെ തേജസ്സ് യഹോവ എന്റെ മേൽനിന്ന് ഉരിഞ്ഞെടുത്തു; എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.
10 Estoy destruido por él por todos lados, y me he ido; Mi esperanza es arrancada como un árbol.
൧൦അവിടുന്ന് എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശ പറിച്ചുകളഞ്ഞിരിക്കുന്നു.
11 Su ira arde contra mí, y yo soy para él como uno de sus enemigos.
൧൧അവിടുന്ന് തന്റെ കോപം എന്റെ മേൽ ജ്വലിപ്പിച്ച് എന്നെ തനിക്ക് ശത്രുവായി എണ്ണുന്നു.
12 Sus ejércitos se juntan, hacen su camino alto contra mí y levantan sus tiendas alrededor de la mía.
൧൨അവിടുത്തെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരെ അവരുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിനു ചുറ്റും പാളയമിറങ്ങുന്നു.
13 Él ha alejado a mis hermanos de mí; Han visto mi destino y se han vuelto extraños para mí.
൧൩അവർ എന്റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു.
14 Mis relaciones y mis amigos cercanos me han abandonado, y los que viven en mi casa me sacaron de la cabeza.
൧൪എന്റെ ബന്ധുജനങ്ങൾ ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
15 Soy extraño para mis sirvientas, y me parece que son de otro país.
൧൫എന്റെ വീട്ടിൽ വസിക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായി എണ്ണുന്നു; ഞാൻ അവർക്ക് പരദേശിയായി തോന്നുന്നു.
16 Ante mi clamor, mi siervo no me responde y tengo que rogarle.
൧൬ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ട് ഞാൻ അവനോട് യാചിക്കേണ്ടിവരുന്നു.
17 Mi aliento es extraño para mi esposa, y desagradable para la descendencia del cuerpo de mi madre.
൧൭എന്റെ ശ്വാസം എന്റെ ഭാര്യയ്ക്ക് അസഹ്യവും എന്റെ യാചന എന്റെ കൂടപ്പിറപ്പുകൾക്ക് അറപ്പും ആയിരിക്കുന്നു.
18 Incluso los niños pequeños no me tienen ningún respeto; cuando me levanto me dan la espalda.
൧൮കൊച്ചുകുട്ടികൾപോലും എന്നെ നിരസിക്കുന്നു; ഞാൻ സംസാരിക്കുമ്പോൾ അവർ എന്നെ കളിയാക്കുന്നു.
19 Todos los hombres de mi círculo se alejan de mí; y los que me son queridos se vuelven contra mí.
൧൯എന്റെ പ്രാണസ്നേഹിതന്മാർ എല്ലാവരും എന്നെ വെറുക്കുന്നു; എനിക്ക് പ്രിയരായവർ വിരോധികളായിത്തീർന്നു.
20 Mis huesos están unidos a mi piel, y me he salido con la carne entre los dientes.
൨൦എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്റെ മോണയോടെ മാത്രം ഞാൻ അവശേഷിച്ചിരിക്കുന്നു.
21 ¡Ten piedad de mí, ten piedad de mí, mis amigos! porque la mano de Dios está sobre mí.
൨൧സ്നേഹിതന്മാരെ, എന്നോട് കൃപ തോന്നണമേ, കൃപ തോന്നണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.
22 ¿Por qué eres cruel conmigo, como Dios, porque siempre has dicho mal contra mí?
൨൨ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്? എന്റെ മാംസം തിന്ന് തൃപ്തിവരാത്തത് എന്ത്?
23 ¡Si tan solo mis palabras pudieran ser grabadas! ¡Si pudieran ponerse por escrito en un libro!
൨൩അയ്യോ എന്റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളാമായിരുന്നു.
24 ¡Y con una pluma de hierro y plomo córtate para siempre en la roca!
൨൪അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട് പാറയിൽ സദാകാലത്തേക്ക് കൊത്തിവച്ചെങ്കിൽ കൊള്ളാമായിരുന്നു.
25 Pero estoy seguro de que mi redentor está vivo, y que, en el futuro, tomará su lugar en la tierra;
൨൫എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവിടുന്ന് ഒടുവിൽ പൊടിമേൽ നില്‍ക്കുമെന്നും ഞാൻ അറിയുന്നു.
26 Después de que los gusanos destruyan mi piel, aun en mi propia carne veré a Dios;
൨൬എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.
27 A quien veré de mi lado, y no como a nadie extraño. Mi corazón se rompe con el deseo.
൨൭ഞാൻ തന്നെ അവിടുത്തെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണ് അവിടുത്തെ കാണും; എന്റെ ഹൃദയം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.
28 Si dicen: ¡Como lo perseguiremos! porque la raíz del pecado está claramente en él.
൨൮നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും അതിന്റെ കാരണം അവനിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ
29 Teme por la espada, porque la espada es el castigo por tales cosas, para que puedas estar seguro de que hay un juez.
൨൯വാളിനെ പേടിക്കുവിൻ; ക്രോധം വാളിന്റെ ശിക്ഷയ്ക്ക് കാരണം; ഒരു ന്യായവിധി ഉണ്ടെന്ന് അറിഞ്ഞുകൊള്ളുവിൻ”.

< Job 19 >