< Isaías 11 >
1 Y saldrá un retoño del tronco de Isaí, y una rama de sus raíces dará fruto.
എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
2 Y el espíritu del Señor descansará sobre él, el espíritu de sabiduría e inteligencia, el espíritu de guía sabia y poder, el espíritu de conocimiento y del temor del Señor;
അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.
3 Y le hará entender diligentemente el temor del Señor, no será guiado en su juicio por lo que ve, ni tomará decisiones por lo que oigan sus oídos;
അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല.
4 Pero él hará lo correcto en la causa de los pobres y tomará decisiones sabias para aquellos en la tierra que están en necesidad; y la vara de su boca caerá sobre el cruel, y con el soplo de sus labios pondrá fin al malvado.
അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും.
5 Y la justicia será el cordón de su túnica, y fidelidad la banda que rodea su pecho.
നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.
6 Y el lobo vivirá con el cordero, y el leopardo tomará su descanso con el cabrito; y el leoncillo tomará hierba para comer con él becerro; y un niño pequeño será su guía.
ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
7 Y la vaca y la osa serán amigos mientras sus pequeños duermen juntos.
പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
8 Y el niño de pecho jugará por el agujero de la serpiente, y el niño mayor pondrá su mano en la grieta de la serpiente venenosa.
മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
9 No habrá causa de dolor ni destrucción en toda mi montaña sagrada: porque la tierra estará llena del conocimiento del Señor así como el mar está cubierto por las aguas.
സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
10 Y en ese día, los ojos de las naciones se volverán a la raíz de Isaí, que se alzará como la bandera de los pueblos; y su lugar de descanso será la gloria.
അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.
11 Y en ese día, la mano del Señor se extenderá por segunda vez para recuperar al resto de su pueblo, desde Asiria y desde Egipto, y desde Patros, y desde Etiopía, y desde Elam, y desde Sinar, y de Hamat, y de las tierras marinas.
അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.
12 Y pondrá una bandera como señal a las naciones, y reunirá a los de Israel que habían sido enviados, y a los errantes de Judá, de los cuatro extremos de la tierra.
അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.
13 Y la envidia de Efraín desaparecerá, y los que causan problemas a Judá se acabarán; Efraín ya no tendrá más envidia de Judá, y se acabará el odio de Judá por Efraín.
എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.
14 Y se unirán para atacar a los filisteos en el oeste, y juntos tomarán los bienes de los hijos del este, su mano estará sobre Edom y Moab; y los hijos de Amón estarán bajo su gobierno.
അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവെക്കും; അമ്മോന്യർ അവരെ അനുസരിക്കും.
15 Y el Señor secará completamente la lengua del mar egipcio; y con su viento ardiente, su mano se extenderá sobre el río, y se dividirá en siete arroyos, para que los hombres puedan cruzarlo con sandalias en seco.
യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവൻ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും.
16 Habrá un camino para el resto de su pueblo desde Asiria; como lo hubo para Israel el día en que salió de la tierra de Egipto.
മിസ്രയീമിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്നു അവന്റെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും.