< Ezequiel 2 >

1 Y me dijo: Hijo de hombre, levántate, para que te hable.
അതിനുശേഷം അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കേണ്ടതിന് എഴുന്നേറ്റു നിന്റെ കാലിൽ നിവർന്നുനിൽക്കുക” എന്നു പറഞ്ഞു.
2 Y mientras hablaba el espíritu entró en mí y me puso en mis pies; Y oí su voz que me hablaba.
അവിടന്ന് എന്നോടു സംസാരിച്ചപ്പോൾ ആത്മാവ് എന്നിൽ വന്ന് എന്നെ എഴുന്നേൽപ്പിച്ചു കാലിൽ നിൽക്കുമാറാക്കി, അവിടന്ന് എന്നോടു സംസാരിക്കുന്നതും ഞാൻ കേട്ടു.
3 Y me dijo: Hijo de hombre, te enviaré a los hijos de Israel, a una nación rebelde que se ha rebelado contra mí; ellos y sus padres han sido pecadores contra mí hasta este mismo día.
അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, എന്നോടു മത്സരിച്ച മത്സരികളായ ഇസ്രായേൽജനതയുടെ അടുക്കലേക്ക് ഞാൻ നിന്നെ അയയ്ക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെയും എന്നോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു.
4 Y sus hijos son duros y tercos; a quienes te envio, y tienes que decirles: Estas son las palabras del Señor.
കഠിനഹൃദയരും ദുശ്ശാഠ്യക്കാരുമായ ആ ജനതയുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്ക്കുന്നു. ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയണം.
5 Y ellos, si te escuchan o no te escuchan porque son un pueblo rebelde, verán que ha habido un profeta entre ellos.
അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ, അവർ മത്സരികളായ ഒരു ജനതയാണല്ലോ. തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നെങ്കിലും അവർ അറിയും.
6 Y tú, hijo de hombre, no tengas miedo de ellos ni de sus palabras, aunque las espinas afiladas te rodeen y estés viviendo entre escorpiones; no temas a sus palabras y no seas vencido por su apariencia, porque son un pueblo rebelde.
നീയോ മനുഷ്യപുത്രാ, അവരെയോ അവരുടെ വാക്കുകളോ ഭയപ്പെടരുത്. മുള്ളുകളും മുൾച്ചെടികളും നിനക്കുചുറ്റും ഉണ്ടായിരുന്നാലും തേളുകളുടെ മധ്യേ നിനക്കു വസിക്കേണ്ടിവന്നാലും ഭയപ്പെടരുത്. അവർ മത്സരഗൃഹമല്ലോ; അവരുടെ വാക്കുകൾ കേട്ടു ഭ്രമിക്കുകയും ചെയ്യരുത്.
7 Y debes darles mis palabras, si te escuchan o no, porque son muy rebeldes.
അവർ കേട്ടാലും ഇല്ലെങ്കിലും എന്റെ വചനങ്ങൾ നീ അവരോടു സംസാരിക്കണം, കാരണം അവർ മത്സരഗൃഹമാണല്ലോ!
8 Pero tú, hijo de hombre, escucha lo que te digo y no seas rebelde como esa gente rebelde; abre tu boca y come lo que te doy.
നീയോ മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേട്ടുകൊൾക. മത്സരമുള്ള ആ ജനത്തെപ്പോലെ നീ മത്സരിയായിരിക്കരുത്. ഞാൻ നിനക്കു തരുന്നത് നീ വായ് തുറന്നു ഭക്ഷിക്കുക.”
9 Y mirando, vi una mano extendida hacia mí, y vi el rollo de un libro en ella;
അപ്പോൾ ഞാൻ നോക്കി; ഒരു കൈ എങ്കലേക്കു നീട്ടിയിരുന്നു; അതിൽ ഒരു പുസ്തകച്ചുരുൾ ഉണ്ടായിരുന്നു.
10 Y lo abrió delante de mí, y tenía escrito en el frente y en la parte posterior; palabras de dolor, y ayes y gemidos.
അവിടന്ന് അത് എന്റെമുമ്പിൽ വിടർത്തി. അതിൽ ഇരുപുറവും വിലാപവും സങ്കടവും കഷ്ടതയും എഴുതിയിരുന്നു.

< Ezequiel 2 >