< Éxodo 6 >
1 Y él Señor dijo a Moisés: Ahora verás lo que voy a hacer a Faraón; porque con una mano fuerte se verá obligado a dejarlos ir, expulsándolos de su tierra a causa de mi brazo extendido.
൧യഹോവ മോശെയോട്: “ഞാൻ ഫറവോനോട് ചെയ്യുന്നത് എന്താണ് എന്ന് നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് ഫറവോൻ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്റെ ദേശത്തുനിന്ന് ഓടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.
2 Y dijo Dios a Moisés: Yo soy el Señor.
൨ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: “ഞാൻ യഹോവ ആകുന്നു.
3 Me dejé ver por Abraham, Isaac y Jacob, como Dios, el Gobernante de todos; pero ellos no sabían mi nombre Él SEÑOR.
൩ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവ്വശക്തിയുള്ള ദൈവമായിട്ട് പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് വെളിപ്പെട്ടില്ല.
4 Y pacté con ellos, para darles la tierra de Canaán, la tierra de sus andanzas.
൪അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്ക് കൊടുക്കുമെന്ന് ഞാൻ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു.
5 Y mis oídos están abiertos al clamor de los hijos de Israel, a quienes los egipcios tienen bajo su yugo; y he tenido en cuenta mi pacto.
൫ഈജിപ്റ്റുകാർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽ മക്കളുടെ ഞരക്കം ഞാൻ കേട്ട് എന്റെ നിയമം ഓർത്തിരിക്കുന്നു.
6 Di, pues, a los hijos de Israel: Yo soy EL SEÑOR, y te sacaré del yugo de los egipcios, y te libraré de su poder, y te libraré con la fuerza de mi brazo después de grandes castigos.
൬അതുകൊണ്ട് നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയണം: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ ഈജിപ്റ്റുകാരുടെ ഊഴിയവേലയിൽനിന്ന് രക്ഷിച്ച് അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
7 Y te tomaré para que seas mi pueblo y yo seré tu Dios; y estarás seguro de que yo soy el SEÑOR tu Dios, que te saca del yugo de los egipcios.
൭ഞാൻ നിങ്ങളെ എനിക്ക് ജനമാക്കുകയും ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയും ചെയ്യും. ഈജിപ്റ്റുകാരുടെ ഊഴിയവേലയിൽനിന്ന് നിങ്ങളെ രക്ഷിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് നിങ്ങൾ അറിയും.
8 Y seré tu guía en la tierra que juré dar a Abraham, a Isaac y a Jacob; y yo te lo daré por tu herencia: SOY EL SEÑOR.
൮ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്ന് സത്യംചെയ്ത ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോയി, അത് നിങ്ങൾക്ക് അവകാശമായി തരും.
9 Y Moisés dijo estas palabras a los hijos de Israel, pero ellos no le prestaron atención, por el dolor de su espíritu y el peso cruel de su yugo.
൯ഞാൻ യഹോവ ആകുന്നു”. മോശെ ഇങ്ങനെതന്നെ യിസ്രായേൽ മക്കളോട് പറഞ്ഞു; എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്ക് കേട്ടില്ല.
10 Y Él Señor dijo a Moisés:
൧൦യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
11 Entra y di a Faraón, rey de Egipto, que deje ir a los hijos de Israel de su tierra.
൧൧“നീ ചെന്ന് ഈജിപ്റ്റ് രാജാവായ ഫറവോനോട് യിസ്രായേൽ മക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയയ്ക്കുവാൻ പറയുക” എന്ന് കല്പിച്ചു.
12 Entonces Moisés, respondiendo al SEÑOR, dijo: Mira, los hijos de Israel no me prestarán atención; ¿cómo, pues, me escuchará el Faraón, cuyos labios son inmundos?
൧൨അതിന് മോശെ: “യിസ്രായേൽ മക്കൾ എന്റെ വാക്ക് കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ലല്ലോ” എന്ന് യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
13 Y fué palabra de Él Señor a Moisés y á Aarón, y les dio órdenes para los hijos de Israel y de Faraón, rey de Egipto, para sacar á los hijos de Israel de la tierra de Egipto.
൧൩അതിനുശേഷം യഹോവ മോശെയോടും അഹരോനോടും സംസാരിച്ചു. യിസ്രായേൽ മക്കളെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കേണ്ടതിന് അവരെ യിസ്രായേൽ മക്കളുടെ അടുക്കലേക്കും ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.
14 Estas son las cabezas de las familias de sus padres: los hijos de Rubén, el hijo mayor de Israel: Hanoc, Falú, Hezrón y Carmi; estas son las familias de Rubén.
൧൪അവരുടെ കുടുംബത്തലവന്മാർ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, പല്ലൂ, ഹെസ്രോൻ, കർമ്മി; ഇവർ രൂബേന്റെ കുലങ്ങൾ.
15 Y los hijos de Simeón: Jemuel, Jamín, Ohad, Jaquín, Zohar, y Saúl, hijo de mujer de Canaán. Estas son las familias de Simeón.
൧൫ശിമെയോന്റെ മക്കൾ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൌല്‍; ഇവർ ശിമെയോന്റെ കുലങ്ങൾ.
16 Y estos son los nombres de los hijos de Leví en el orden de sus generaciones: Gersón, Coat y Merari; y los años de la vida de Leví fueron ciento treinta y siete.
൧൬വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴ് സംവത്സരം ആയിരുന്നു.
17 Los hijos de Gersón: Libni y Simei, en el orden de sus familias.
൧൭ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
18 Y los hijos de Coat: Amram, e Izhar, y Hebrón, y Uziel; y los años de la vida de Coat, ciento treinta y tres.
൧൮കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കെഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തിമൂന്ന് സംവത്സരം.
19 Y los hijos de Merari: Mahli y Musi: estas son las familias de los levitas, en el orden de sus generaciones.
൧൯മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി, ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
20 Y Amram tomó a Jocabed, la hermana de su padre, como esposa; y ella dio a luz a Aarón y a Moisés, y los años de la vida de Amram fueron ciento treinta y siete.
൨൦അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന് അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴ് സംവത്സരം ആയിരുന്നു.
21 Y los hijos de Izhar: Coré, y Nefeg, y Zicri.
൨൧യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.
22 Y los hijos de Uziel: Misael, Elzafán y Sitri.
൨൨ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി.
23 Y tomó Aarón por mujer a Elisabet, hija de Aminadab, hermana de Naasón; y ella dio a luz a Nadab y Abiú, Eleazar e Itamar.
൨൩അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.
24 Y los hijos de Coré: Asir, Elcana y Abiasaf: estas son las familias de los Coréitas.
൨൪കോരഹിന്റെ പുത്രന്മാർ, അസ്സീർ, എൽക്കാനാ അബിയാസാഫ്. ഇവ കോരഹ്യകുലങ്ങൾ.
25 Y Eleazar, hijo de Aarón, tomó por esposa a una de las hijas de Futiel; y ella dio a luz a Finees. Estos son los jefes de las familias de los levitas, en el orden de sus familias.
൨൫അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുവളെ വിവാഹം കഴിച്ചു. അവൾ അവന് ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലംകുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു.
26 Estos son el mismo Aarón y Moisés a quienes el Señor dijo: Saca a los hijos de Israel de la tierra de Egipto de acuerdo a sus ejércitos.
൨൬“നിങ്ങൾ യിസ്രായേൽ മക്കളെ ഗണംഗണമായി ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കുവിൻ” എന്ന് യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നെ.
27 Estos son los hombres que ordenaron a Faraón que dejara salir a los hijos de Israel de Egipto: estos son los mismos Moisés y Aarón.
൨൭യിസ്രായേൽ മക്കളെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കുവാൻ ഈജിപ്റ്റിലെ രാജാവായ ഫറവോനോട് സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നെ.
28 Y el día que vino la palabra de Señor a Moisés en la tierra de Egipto,
൨൮3 യഹോവ ഈജിപ്റ്റിൽ വച്ച് മോശെയോട് അരുളിച്ചെയ്ത ദിവസം: “ഞാൻ യഹോവ ആകുന്നു;
29 Dijo el Señor a Moisés: Yo soy el Señor; di a Faraón, rey de Egipto, todo lo que te digo.
൨൯ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ ഈജിപ്റ്റിലെ രാജാവായ ഫറവോനോട് പറയണം” എന്ന് യഹോവ മോശെയോട് കല്പിച്ചു.
30 Y dijo Moisés a él Señor: Mis labios son torpes para hablar; ¿Cómo es posible que Faraón me haga una audiencia?
൩൦അതിന് മോശെ: “ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ; ഫറവോൻ എന്റെ വാക്ക് എങ്ങനെ കേൾക്കും” എന്ന് യഹോവയുടെ സന്നിധിയിൽ പറഞ്ഞു.