< 2 Crónicas 14 >
1 Y Abías murió, y lo enterraron en la ciudad de David, y Asa su hijo se convirtió en rey en su lugar; en su tiempo la tierra estuvo tranquila durante diez años.
൧അബീയാവ് തന്റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ മരിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആസാ അവന് പകരം രാജാവായി. അവന്റെ കാലത്ത് ദേശത്ത് പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
2 E hizo lo que era bueno y recto a los ojos del Señor su Dios;
൨ആസാ തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദവും ഹിതവുമായത് ചെയ്തു.
3 Porque quitó los altares de dioses extranjeros y los lugares altos, y rompió las imágenes de Asera y los pilares sagrados;
൩അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ച് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളഞ്ഞു,
4 E hizo que Judá fuera tras el Señor, el Dios de sus padres, y guardará sus leyes y sus órdenes.
൪യെഹൂദയോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.
5 Y quitó los lugares altos y las imágenes paganas de todas las ciudades de Judá; y el reino estaba tranquilo bajo su gobierno.
൫അവൻ എല്ലാ യെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു.
6 Hizo pueblos amurallados en Judá, porque la tierra estaba tranquila y no había guerras en aquellos años, porque el Señor le había dado descanso.
൬യഹോവ അവന് വിശ്രമം നല്കിയതുകൊണ്ട് ദേശത്ത് സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന് യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.
7 Y dijo a Judá: Hagamos estos pueblos construyendo muros alrededor de ellos con torres, puertas y cerraduras. La tierra sigue siendo nuestra, porque hemos sido fieles al Señor nuestro Dios; Hemos sido fieles a él y nos ha dado descanso por todos lados. Así que siguieron construyendo y todo salió bien para ellos.
൭അവൻ യെഹൂദ്യരോട്: “നാം ഈ പട്ടണങ്ങൾ പണിത് അവക്ക് ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കുകയും അവൻ നാലുചുറ്റും നമുക്ക് വിശ്രമം നല്കയും ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവർ പട്ടണം പണികയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.
8 Y Asa tenía un ejército de trescientos mil hombres de Judá armados con escudos y lanzas, y doscientos ochenta mil de Benjamín armados con escudos y arcos; Todos estos eran hombres de guerra.
൮ആസെക്ക് വൻപരിചയും കുന്തവും ധരിച്ച മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലക്കുവാനും പ്രാപ്തരായ രണ്ടുലക്ഷത്തി എൺപതിനായിരം ബെന്യാമീന്യരും സൈന്യത്തിൽ ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
9 Y Zera el etíope, con un ejército de un millón y trescientos carros de combate, salió contra ellos a Maresa.
൯അനന്തരം എത്യോപ്യക്കാരൻ സേരഹ് പത്തുലക്ഷം പടയാളികളും മുന്നൂറു രഥങ്ങളും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ട് മാരേശാ വരെ വന്നു.
10 Y salió Asa contra él, y pusieron sus fuerzas en posición en el valle al norte de Maresa.
൧൦ആസാ അവന്റെനേരെ പുറപ്പെട്ടു; അവർ മാരേശെക്കു സമീപം സെഫാഥാതാഴ്വരയിൽ യുദ്ധത്തിനായി അണിനിരന്നു.
11 Entonces Asa oró al Señor su Dios y le dijo: Señor, tú sólo puedes dar ayuda al fuerte y al que no tiene fortaleza; Ven en nuestra ayuda, Señor nuestro Dios, porque nuestra esperanza está en ti, y en tu nombre hemos salido contra este gran ejército. Oh Señor, tú eres nuestro Dios; No permitas que el poder del hombre sea mayor que el tuyo.
൧൧ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: “യഹോവേ, ബലവാനും ബലഹീനനും തമ്മിൽ യുദ്ധം ഉണ്ടായാൽ സഹായിക്കുവാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന് നേരെ പുറപ്പെട്ടു വന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെനേരെ പ്രബലനാകരുതേ” എന്നു പറഞ്ഞു.
12 Entonces el Señor derrotó a los etíopes ante Asa y Judá; y los etíopes salieron en vuelo.
൧൨അപ്പോൾ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ എത്യോപ്യരെ തോല്ക്കുമാറാക്കി; അവർ ഓടിപ്പോയി.
13 Asa y las personas que estaban con él fueron tras ellos hasta Gerar; y tan grande fue la destrucción entre los etíopes que no pudieron volver a juntar su ejército, porque fueron quebrantados ante el Señor y ante su ejército; y se llevaron gran parte de sus bienes.
൧൩ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികളും അവരെ ഗെരാർവരെ പിന്തുടർന്നു; എത്യോപ്യർ ആരും ജീവനോടെ ശേഷിച്ചില്ല; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ തകർന്നുപോയി; അവർ വളരെ കൊള്ളവസ്തുക്കൾ എടുത്തുകൊണ്ടുപോന്നു.
14 Y vencieron todas las ciudades alrededor de Gerar, porque el Señor les envió temor; y se llevaron sus bienes de las ciudades, porque en ellos había almacenes de riqueza.
൧൪അവർ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെല്ലാം നശിപ്പിച്ചു; യഹോവയുടെ ഭീതി അവയുടെമേൽ വീണിരുന്നു; അവർ എല്ലാ പട്ടണങ്ങളും കൊള്ളയടിച്ചു; അവയിൽ വളരെ കൊള്ളവസ്തുക്കൾ ഉണ്ടായിരുന്നു.
15 Hicieron un ataque contra las tiendas de los dueños del ganado, se llevaron gran cantidad de ovejas y camellos y regresaron a Jerusalén.
൧൫അവർ നാല്ക്കാലികളുടെ കൂടാരങ്ങളും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ച് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.