< 1 Timoteo 4 >

1 Pero el Espíritu dice claramente que en los últimos tiempos algunos se apartaran de la fe, siguiendo a espíritus engañadores y las enseñanzas de los espíritus malignos,
എന്നാൽ ഭാവികാലത്ത് ചിലർ വ്യാജാത്മാക്കളിലും ഭൂതങ്ങളുടെ ഉപദേശങ്ങളിലും ശ്രദ്ധ ചെലുത്തി ഭോഷ്ക് പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു.
2 A través de los caminos falsos de los hombres cuyas palabras no son ciertas, cuya conciencia está marcada con el hierro de sus malas acciones;
അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടു പിടിച്ചവരായി,
3 Que impiden que los hombres se casen y que tomen alimento que Dios hizo para ser tomado con alabanza por aquellos que tienen fe y verdadero conocimiento.
വിവാഹം വിലക്കുകയും, വിശ്വസിക്കുകയും സത്യം തിരിച്ചറിയുകയും ചെയ്തവർ സ്തോത്രത്തോടെ അനുഭവിക്കുവാൻ ദൈവം സൃഷ്ടിച്ച ഭക്ഷ്യവസ്തുക്കളെ വർജ്ജിക്കണം എന്നു കല്പിക്കുകയും ചെയ്യുന്നു.
4 Porque todo lo que Dios hizo es bueno, y nada es malo, si se recibe con agradecimiento:
എന്തെന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല;
5 Porque se santifica por la palabra de Dios y por la oración.
ദൈവവചനത്താലും പ്രാർത്ഥനയാലും അവ വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
6 Si guardas estas cosas en la mente de los hermanos, serás un buen siervo de Cristo Jesús, instruido en las palabras de la fe y de la enseñanza correcta que ha sido tu guía.
ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ പിൻപറ്റിയ വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷിപ്പിക്കപ്പെട്ടവനായി ക്രിസ്തുയേശുവിന്റെ നല്ല ശുശ്രൂഷകൻ ആകും.
7 Pero no tengas nada que ver con lo inmundo e historias tontas. Entrénate a ti mismo para la piedad:
എന്നാൽ ഭക്തിവിരുദ്ധമായതും അമ്മൂമ്മക്കഥകളും ഒഴിവാക്കി ദൈവഭക്തിയ്ക്ക് തക്കവണ്ണം നിന്നെത്തന്നെ പരിശീലിപ്പിക്കുക.
8 Porque el entrenamiento del cuerpo es de beneficio por un poco, pero la devoción a Dios es provechosa en todos los sentidos, dando esperanza para la vida que es ahora, y para lo que está por venir.
ശരീരവ്യായാമം അല്പം പ്രയോജനമുള്ളതത്രേ; എന്നാൽ ഇപ്പോഴുള്ളതും വരുവാനുള്ളതുമായ ജീവന്റെ വാഗ്ദത്തമുള്ളതാകയാൽ, ദൈവഭക്തിയോ സകലത്തിനും പ്രയോജനകരമാകുന്നു.
9 Este es un verdadero dicho, en el que todos pueden poner su fe.
ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിക്കുവാൻ യോഗ്യവുമായ വചനം തന്നെ.
10 Y este es el propósito de todo nuestro trabajo y nuestra lucha, porque nuestra esperanza está en el Dios vivo, que es el Salvador de todos los hombres, y especialmente de aquellos que tienen fe.
൧൦അതിനുവേണ്ടി തന്നെ, സകലമനുഷ്യരുടെയും പ്രത്യേകാൽ വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ പ്രത്യാശവച്ച്, നാം അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
11 Deja que estas sean tus órdenes y tus enseñanzas.
൧൧ഇതു നീ ആജ്ഞാപിക്കുകയും ഉപദേശിക്കുകയും ചെയ്ക.
12 No dejes que nadie te menosprecie porque eres joven, sino sé un ejemplo para la iglesia en palabra, en conducta, en amor, en fe, en vida santa.
൧൨ആരും നിന്റെ യൗവനം വിലയില്ലാതാക്കരുത്; എന്നാൽ വാക്കിലും സ്വഭാവത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്ക് മാതൃകയായിരിക്കുക.
13 Hasta que yo venga, presten atención a la lectura de las Sagradas Escrituras, a consolar a los santos y a enseñar.
൧൩ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്കുക.
14 Haz uso de los dones que hay en ti, que te fue dado por la palabra de los profetas, cuando los gobernantes de la iglesia te impusieron las manos.
൧൪മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്ക് ലഭിച്ചതായ നിന്നിലുള്ള കൃപാവരം
15 Ten cuidado de estas cosas; entrégate a ellos con todo tu corazón, para que todos puedan ver cómo avanzas.
൧൫ഉപേക്ഷയായി വിചാരിക്കാതെ, നിന്റെ പുരോഗതി എല്ലാവർക്കും കാണേണ്ടതിന് ഇത് ചിന്തിച്ചുകൊണ്ടിരിക്കുക; ഇതിൽ തന്നെ ഇരുന്നുകൊള്ളുക.
16 Presta atención a ti mismo y a tu enseñanza. Continúa en estas cosas; porque al hacerlo obtendrás la salvación para ti y para aquellos que te escuchan.
൧൬നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊള്ളുക; ഇതിൽ ഉറച്ചുനിൽക്കുക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.

< 1 Timoteo 4 >