< 1 Corintios 8 >
1 Ahora, sobre las cosas que se ofrecen a las imágenes: todos parecemos tener conocimiento. El conocimiento da orgullo, pero el amor edifica.
൧വിഗ്രഹാർപ്പിതങ്ങളുടെ കാര്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിവുണ്ട് എന്ന് നമുക്കറിയാം. അറിവ് ഒരാളെ അഹങ്കാരി ആക്കുന്നു; എന്നാൽ സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.
2 Si alguien parece tener conocimiento, hasta ahora no sabe nada, cómo debe saberlo;
൨താൻ വല്ലതും അറിയുന്നു എന്ന് ഒരുവൻ വിചാരിക്കുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.
3 Pero si alguien ama a Dios, Dios tiene conocimiento de él.
൩ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
4 Entonces, en cuanto a la cuestión de tomar alimentos ofrecidos a las imágenes, estamos seguros de que una imagen no es nada en el mundo, y que no hay más Dios que uno.
൪അതുകൊണ്ട് വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും, ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു.
5 Porque aunque hay quienes tienen el nombre de dioses, en el cielo o en la tierra, como hay muchos dioses y muchos señores,
൫എന്നാൽ സ്വർഗ്ഗത്തിലോ ഭൂമിയിലോ ദേവന്മാർ എന്ന് പേരുള്ളവർ ഉണ്ടെങ്കിലും പല ദേവന്മാരും പല കർത്താക്കന്മാരും ഉള്ളതുപോലെ -
6 hay para nosotros un solo Dios, el Padre, de los cuales son todas las cosas, y somos para él; y un Señor, Jesucristo, por quien son todas las cosas, y tenemos nuestro ser por medio de él.
൬പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവനിലാണ് സകലവും, നാം അവനായിട്ടും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്ക് ഉണ്ട്; സകലവും അവനിലാണ്, അവൻ മുഖാന്തരം നാമും ആകുന്നു.
7 Aún así, no todos los hombres tienen ese conocimiento: pero algunos, siendo acostumbrados hasta ahora a la imagen, son conscientes de que están tomando comida que se le ha ofrecido a la imagen; y su conciencia que es débil los hace sentirse contaminados por él ídolo.
൭എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാർപ്പിതം എന്നുവച്ച് തിന്നുന്നു;
8 Pero la aprobación de Dios no se basa en la comida que tomamos: si no la tomamos, no estamos peor por eso; y si lo tomamos, no somos mejores. A Dios no los importa si comemos, o no comemos.
൮അവരുടെ മനസ്സാക്ഷി ബലഹീനമാകയാൽ മലിനമായിത്തീരുന്നു. എന്നാൽ ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ നമുക്ക് നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.
9 Pero ten cuidado de que este poder tuyo no cause problemas a los débiles.
൯എന്നാൽ നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനന്മാർക്ക് യാതൊരു വിധത്തിലും തടസ്സം ആകാതിരിക്കുവാൻ നോക്കുവിൻ.
10 Porque si un hombre te ve a ti, que tiene conocimiento, tomando comida como invitado en la casa de una imagen, ¿no le dará, si es débil, la idea de que pueda tomar comida ofrecida a las imágenes?
൧൦എന്തെന്നാൽ അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിനിരിക്കുന്നത് ഒരുവൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാർപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം അവനെ പ്രേരിപ്പിക്കുകയില്ലയോ?
11 Y así, a través de tu conocimiento, eres la causa de la destrucción de tu hermano, por quien Cristo También murió.
൧൧ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീന സഹോദരൻ ഇങ്ങനെ നിന്റെ അറിവിനാൽ നശിച്ചുപോകുന്നു.
12 Y de esta manera, haciendo mal a los hermanos, y causando problemas a aquellos cuya fe es débil, estás pecando contra Cristo.
൧൨ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപംചെയ്യുകയും, അവരുടെ ബലഹീന മനസ്സാക്ഷിയെ മുറിവേൽപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ക്രിസ്തുവിനോട് പാപം ചെയ്യുന്നു.
13 Por esta razón, si la comida causa problemas a mi hermano, dejaré de tomar carne para siempre, para que no cause problemas a mi hermano. (aiōn )
൧൩ആകയാൽ ആഹാരം എന്റെ സഹോദരന് ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന് ഇടർച്ച വരുത്താതിരിക്കേണ്ടതിന് ഞാൻ ഒരുനാളും മാംസം തിന്നുകയില്ല. (aiōn )