< Job 17 >

1 Mi aliento está corrompido, mis días son cortados, y me está aparejado el sepulcro.
എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.
2 Ya no hay conmigo sino escarnecedores, en cuyas amarguras se detienen mis ojos.
എന്റെ അടുക്കെ പരിഹാസമേയുള്ളു; എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു.
3 Pon ahora, dame fianzas contigo; ¿quién tocará ahora mi mano?
നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ; എന്നോടു കയ്യടിപ്പാൻ മറ്റാരുള്ളു?
4 Porque a éstos has tú escondido su corazón de entendimiento; por tanto, no los ensalzarás.
ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയൎത്തുകയില്ല.
5 El que denuncia lisonjas a su prójimo, los ojos de sus hijos desfallezcan.
ഒരുത്തൻ സ്നേഹിതന്മാരെ കവൎച്ചെക്കായി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.
6 El me ha puesto por parábola de pueblos, y delante de ellos he sido como tamboril.
അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീൎത്തു; ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീൎന്നു.
7 Y mis ojos se oscurecieron de desabrimiento, y todos mis pensamientos han sido como sombra.
ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ ഒക്കെയും നിഴൽ പോലെ തന്നേ.
8 Los rectos se maravillarán de esto, y el inocente se despertará contra el hipócrita.
നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിൎദ്ദോഷി വഷളന്റെ നേരെ ചൊടിക്കും.
9 El justo retendrá su carrera, y el limpio de manos aumentará la fuerza.
നീതിമാനോ തന്റെ വഴിയെ തുടൎന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
10 Pero volved todos vosotros, y venid ahora, que no hallaré entre vosotros sabio.
എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.
11 Mis días se pasaron, y mis pensamientos fueron arrancados, los designios de mi corazón.
എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗം വന്നു.
12 Me pusieron la noche por día, y la luz se acorta delante de las tinieblas.
അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.
13 Si yo espero, el sepulcro es mi casa; en las tinieblas hice mi cama. (Sheol h7585)
ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. (Sheol h7585)
14 A la huesa tengo dicho: Mi padre eres tú; a los gusanos: Mi madre y mi hermano.
ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
15 ¿Dónde pues estará ahora mi esperanza? Y mi esperanza ¿quién la verá?
അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആർ എന്റെ പ്രത്യാശയെ കാണും?
16 A los rincones de la huesa descenderán, y juntamente descansarán en el polvo. (Sheol h7585)
അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും. (Sheol h7585)

< Job 17 >