< Jeremías 24 >

1 Me mostró el SEÑOR, y he aquí dos cestas de higos puestas delante del Templo del SEÑOR, después de haber transportado Nabucodonosor rey de Babilonia a Jeconías hijo de Joacim, rey de Judá, y a los príncipes de Judá, y a los artífices y a los ingenieros de Jerusalén, y haberlos llevado a Babilonia.
ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ മകനായ യെഹോയാഖീനെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും ലോഹപ്പണിക്കാരെയും ബന്ദികളാക്കി ജെറുശലേമിൽനിന്ന് ബാബേലിലേക്കു കൊണ്ടുപോയതിനുശേഷം, യഹോവയുടെ ആലയത്തിനുമുമ്പിൽ വെച്ചിരിക്കുന്ന രണ്ടു കുട്ട അത്തിപ്പഴം യഹോവ എനിക്കു കാണിച്ചുതന്നു.
2 Una cesta tenía higos muy buenos, como brevas; y la otra cesta tenía higos muy malos, que no se podían comer de malos.
ഒരു കുട്ടയിൽ ആദ്യമേ പഴുക്കുന്ന വളരെ നല്ല അത്തിപ്പഴവും മറ്റേതിൽ തിന്നാൻ കൊള്ളാത്തവിധം വളരെ ചീഞ്ഞ അത്തിപ്പഴവും ഉണ്ടായിരുന്നു.
3 Y me dijo el SEÑOR: ¿Qué ves tú, Jeremías? Y dije: Higos, higos buenos, muy buenos; y malos, muy malos, que de malos no se pueden comer.
അപ്പോൾ യഹോവ എന്നോട്: “യിരെമ്യാവേ, നീ എന്തു കാണുന്നു?” എന്നു ചോദിച്ചു. “അത്തിപ്പഴങ്ങൾ; നല്ല അത്തിപ്പഴം വളരെ നല്ലതും, ചീത്തയായവ തിന്നുകൂടാതവണ്ണം ഏറ്റവും ചീത്തയും,” എന്നു ഞാൻ ഉത്തരം പറഞ്ഞു.
4 Y vino a mí palabra del SEÑOR, diciendo:
അപ്പോൾ യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:
5 Así dijo el SEÑOR Dios de Israel: Como a estos buenos higos, así conoceré la transportación de Judá al cual eché de este lugar a la tierra de los caldeos, para bien.
“ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ ദേശത്തുനിന്നും ബാബേല്യരുടെ ദേശത്തേക്ക് ഞാൻ അയച്ച യെഹൂദരായ ബന്ധിതരെ ഈ നല്ല അത്തിപ്പഴംപോലെ നല്ലവരായി ഞാൻ കരുതും.
6 Porque pondré mis ojos sobre ellos para bien, y los volveré a esta tierra; y los edificaré, y no los destruiré; los plantaré, y no los arrancaré.
ഞാൻ നന്മയ്ക്കായി എന്റെ ദൃഷ്ടി അവരുടെമേൽ വെച്ച് വീണ്ടും അവരെ ഈ ദേശത്തേക്കു കൊണ്ടുവരും. ഞാൻ അവരെ നീക്കിക്കളയാതെ പണിതുയർത്തുകയും അവരെ പറിച്ചുകളയാതെ നടുകയും ചെയ്യും.
7 Y les daré corazón para que me conozcan, que yo soy el SEÑOR, y me serán por pueblo, y yo les seré a ellos por Dios; porque se volverán a mí de todo su corazón.
ഞാൻ യഹോവ എന്ന്, എന്നെ അറിയാൻ തക്ക ഒരു ഹൃദയം ഞാൻ അവർക്കു നൽകും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവുമായിരിക്കും. അവർ പൂർണഹൃദയത്തോടെ എങ്കലേക്കു മടങ്ങിവരും.
8 Y como los malos higos, que de malos no se pueden comer, con certeza dice el SEÑOR, así daré a Sedequías rey de Judá, y a sus príncipes, y al resto de Jerusalén que quedaron en esta tierra, y que moran en la tierra de Egipto.
“‘എന്നാൽ ചീഞ്ഞുപോയിട്ട് ഭക്ഷിക്കാൻ കൊള്ളരുതാത്ത അത്തിപ്പഴംപോലെ ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനോടും അവന്റെ പ്രഭുക്കന്മാരോടും ജെറുശലേമിൽ ശേഷിച്ചിരിക്കുന്ന ജനത്തോടും ഇടപെടും,’ എന്ന് യഹോവയുടെ അരുളപ്പാട്; ‘അവർ ഈ ദേശത്തു താമസിക്കുന്നവരായാലും ഈജിപ്റ്റിൽ പാർക്കുന്നവരായാലും അങ്ങനെതന്നെ.
9 Y los daré por escarnio, por mal a todos los reinos de la tierra; por infamia, y por ejemplo, y por refrán, y por maldición a todos los lugares adonde yo los arrojaré.
ഞാൻ അവരെ ഭൂമിയിലെ രാജ്യങ്ങൾക്കെല്ലാം ഭീതിവിഷയവും തിന്മയുടെ പ്രതീകവും ഞാൻ അവരെ നാടുകടത്തുന്ന എല്ലാ സ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും ശാപവും പരിഹാസവിഷയവും ആക്കും.
10 Y enviaré sobre ellos espada, hambre, y pestilencia, hasta que sean acabados de sobre la tierra que les di a ellos y a sus padres.
ഞാൻ അവരുടെ പൂർവികർക്കു കൊടുത്ത ദേശത്തുനിന്ന്, അവരെ നശിപ്പിച്ചുകളയുന്നതുവരെയും അവർക്കെതിരേ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും.’”

< Jeremías 24 >