< Oseas 10 >

1 Israel parra vacía, ¿ha de hacer fruto para sí? Conforme a la multiplicación de su fruto multiplicó altares, conforme a la bondad de su tierra mejoraron sus estatuas.
ഇസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി; അവൻ തനിക്കുതന്നെ ഫലം കായ്ച്ചു. അവന്റെ ഫലം വർധിച്ചതനുസരിച്ച്, കൂടുതൽ ആചാരസ്തൂപങ്ങൾ പണിതു; അവന്റെ ദേശം അഭിവൃദ്ധിപ്പെട്ടതനുസരിച്ച്, അവൻ തന്റെ വിഗ്രഹസ്തംഭങ്ങൾക്കു മോടിപിടിപ്പിച്ചു.
2 Se apartó su corazón. Ahora serán convencidos; él quebrantará sus altares, asolará sus estatuas.
അവരുടെ ഹൃദയം വഞ്ചനയുള്ളത്, അവരുടെ അകൃത്യത്തിന് അവർ ഇപ്പോൾ ശിക്ഷിക്കപ്പെടും. യഹോവ അവരുടെ ബലിപീഠങ്ങൾ തകർത്തുകളയും അവരുടെ ആചാരസ്തൂപങ്ങൾ നശിപ്പിക്കും.
3 Porque dirán ahora: No tenemos rey, porque no temimos al SEÑOR: ¿y el rey qué nos hará?
അപ്പോൾ അവർ പറയും: “യഹോവയെ ബഹുമാനിക്കാത്തതിനാൽ ഞങ്ങൾക്കു രാജാവില്ല; അല്ലാ, ഞങ്ങൾക്കൊരു രാജാവ് ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിനു ഞങ്ങൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?”
4 Han hablado palabras jurando en vano al hacer alianza; por tanto, el juicio florecerá como ajenjo en los surcos del campo.
അവർ അനേകം വാഗ്ദാനങ്ങൾ നൽകുന്നു, വ്യാജശപഥങ്ങൾ ചെയ്യുന്നു ഉടമ്പടികൾ ഉണ്ടാക്കുന്നു. അതുകൊണ്ട്, ഉഴുതിട്ട നിലത്ത് വിഷക്കളകൾ മുളയ്ക്കുന്നതുപോലെ ന്യായവിധി മുളച്ചുവരുന്നു.
5 Por las becerras de Bet-avén serán atemorizados los moradores de Samaria; porque su pueblo lamentará a causa del becerro, y sus sacerdotes que en él se regocijaban por su gloria, la cual será disipada.
ശമര്യയിൽ പാർക്കുന്ന ജനം ബേത്-ആവെനിലെ കാളക്കിടാവിന്റെ പ്രതിമനിമിത്തം ഭയപ്പെടുന്നു. അതിനെ പ്രവാസത്തിലേക്കു കൊണ്ടുപോയതുനിമിത്തം അതിലെ ജനങ്ങൾ വിലപിക്കും വിഗ്രഹാരാധകരായ പുരോഹിതന്മാരും വിലപിക്കും, അതിന്റെ മഹത്ത്വത്തിൽ സന്തോഷിച്ച സകലരും വിലപിക്കും.
6 Y aun será él llevado a Asiria en presente al rey de Jareb; Efraín será avergonzado, e Israel será confuso de su consejo.
മഹാരാജാവിനു കപ്പമായിട്ട് അതിനെ അശ്ശൂരിലേക്കു കൊണ്ടുപോകും. എഫ്രയീം അപമാനിക്കപ്പെടും; ഇസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
7 De Samaria fue cortado su rey como la espuma sobre la superficie de las aguas.
വെള്ളത്തിനു മുകളിലെ ഉണങ്ങിയ ചുള്ളിപോലെ ശമര്യയും അതിന്റെ രാജാവും ഒഴുകിപ്പോകും.
8 Y los altares de Avén serán destruidos, el pecado de Israel; crecerá sobre sus altares espino y cardo. Y dirán a los montes: Cubridnos; y a los collados: Caed sobre nosotros.
ഇസ്രായേലിന്റെ പാപമായ ആവേനിലെ മ്ലേച്ഛതനിറഞ്ഞ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും. അവിടെ മുള്ളും പറക്കാരയും വളർന്ന് അവരുടെ ബലിപീഠങ്ങളെ മൂടും. അപ്പോൾ അവർ പർവതങ്ങളോട്: “ഞങ്ങളെ മൂടുക” എന്നും കുന്നുകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും പറയും.
9 Desde los días de Gabaa has pecado, oh Israel; allí estuvieron; no los tomó la batalla en Gabaa contra los inicuos.
“ഗിബെയയുടെ ദിവസങ്ങൾമുതൽ, ഇസ്രായേലേ, നിങ്ങൾ പാപംചെയ്തു, നിങ്ങൾ അവിടെത്തന്നെ നിൽക്കയും ചെയ്യുന്നു. ഗിബെയയിൽ തിന്മ പ്രവർത്തിക്കുന്നവരെ യുദ്ധം കീഴടക്കുകയില്ലേ?
10 Y los castigaré como deseo; y pueblos se juntarán sobre ellos cuando sean atados en sus dos surcos.
എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ അവരെ ശിക്ഷിക്കും; അവരുടെ പാപങ്ങൾ രണ്ടിനും അവരെ ബന്ധിക്കേണ്ടതിന് അവർക്കെതിരേ രാഷ്ട്രങ്ങളെ കൂട്ടിവരുത്തും.
11 Efraín es becerra domada, amadora del trillar; mas yo pasaré sobre su lozana cerviz; yo haré halar a Efraín; arará Judá, quebrará sus terrones Jacob.
എഫ്രയീം, ധാന്യം മെതിക്കാൻ ഇഷ്ടപ്പെടുന്നതും മെരുക്കമുള്ളതുമായ ഒരു പശുക്കിടാവ്; എന്നാൽ ഞാൻ അവളുടെ ഭംഗിയുള്ള കഴുത്തിൽ നുകം വെക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടുകയും യെഹൂദാ നിലം ഉഴുകയും യാക്കോബ് കട്ടയുടയ്ക്കുകയും ചെയ്യും.
12 Sembrad vosotros mismos para justicia, segad vosotros mismos para misericordia; arad vuestro barbecho; porque es el tiempo de buscar al SEÑOR, hasta que venga y os enseñe justicia.
നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക, നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക. തരിശുനിലങ്ങളെ ഉഴുവിൻ, യഹോവ വന്നു നിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെ അവിടത്തെ അന്വേഷിപ്പിൻ.
13 Habéis arado impiedad, segasteis iniquidad; comeréis fruto de mentira; porque confiaste en tu camino, y en la multitud de tus fuertes.
എന്നാൽ, നിങ്ങൾ ദുഷ്ടത നട്ടിരിക്കുന്നു, നിങ്ങൾ ദോഷം കൊയ്തിരിക്കുന്നു, വഞ്ചനയുടെ ഫലം നിങ്ങൾ തിന്നിരിക്കുന്നു. നിങ്ങൾ സ്വന്തബലത്തിലും യുദ്ധവീരന്മാരിലും ആശ്രയിച്ചതുകൊണ്ട്,
14 Por tanto, en tus pueblos se levantará alboroto, y todas tus fortalezas serán destruidas, como destruyó Salmán a Bet-arbel el día de la batalla; la madre fue arrojada sobre los hijos.
യുദ്ധത്തിന്റെ ആർപ്പുവിളി നിന്റെ ജനത്തിന്റെ മധ്യത്തിൽ ഉണ്ടാകും. യുദ്ധദിവസത്തിൽ ശൽമാൻ ബെത്ത്-അർബേലിനെ ഉന്മൂലമാക്കിയതുപോലെ നിന്റെ സകലകോട്ടകളെയും ശൂന്യമാക്കും. അവിടെ അമ്മയെ മക്കളോടുകൂടെ അടിച്ചുതകർത്തല്ലോ.
15 Así hará a vosotros Bet-el por la maldad de vuestra maldad; en la mañana será del todo cortado el rey de Israel.
നിന്റെ ദുഷ്ടത വലുതായിരിക്കുകയാൽ, ബേഥേലേ, നിനക്കും ഇതുതന്നെ സംഭവിക്കും. ആ ദിവസം ഉദിക്കുമ്പോൾ, ഇസ്രായേൽരാജാവ് അശേഷം നശിപ്പിക്കപ്പെടും.

< Oseas 10 >