< 2 Samuel 22 >

1 Y habló David al SEÑOR las palabras de este cántico, el día que el SEÑOR le había librado de la mano de todos sus enemigos, y de la mano de Saúl.
യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൌലിന്റെ കയ്യിൽനിന്നും വിടുവിച്ച ദിവസം അവൻ യഹോവയ്ക്ക് ചൊല്ലിയ കീർത്തനം:
2 Y dijo: El SEÑOR es mi peña, y mi fortaleza, y mi libertador.
“യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ രക്ഷകനും ആകുന്നു.
3 Dios es mi peñasco, en él confiaré; mi escudo, y el cuerno de mi salud; mi fortaleza, y mi refugio; mi salvador, que me librarás de violencia.
എന്റെ ബലമായ ദൈവം; അങ്ങയിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ അഭയസ്ഥാനവും എന്റെ കോട്ടയും തന്നെ. എന്റെ രക്ഷിതാവേ, അങ്ങ് എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നു.
4 Invocaré al SEÑOR, digno de ser loado. Y seré salvo de mis enemigos.
സ്തുതിക്കപ്പെടുവാൻ യോഗ്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ രക്ഷിക്കും.
5 Cuando me cercaron ondas de muerte, y arroyos de iniquidad me asombraron,
മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ കുത്തൊഴുക്കുകൾ എന്നെ ഭയപ്പെടുത്തി;
6 cuando las cuerdas del sepulcro me ciñieron, y los lazos de muerte me tomaron descuidado, (Sheol h7585)
പാതാളപാശങ്ങൾ എന്നെ ചുറ്റി; മരണത്തിന്റെ കെണികൾ എന്റെ മേൽ വീണു. (Sheol h7585)
7 cuando tuve angustia, invoqué al SEÑOR, y clamé a mi Dios; y desde su santo templo él oyó mi voz; cuando mi clamor llegó a sus oídos.
എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടുതന്നെ നിലവിളിച്ചു, അവിടുന്ന് അവിടുത്തെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെ ചെവികളിൽ എത്തി.
8 La tierra se removió, y tembló; los fundamentos de los cielos fueron movidos, y se quebrantaron, porque él se airó.
അവിടുന്ന് കോപിക്കയാൽ ഭൂമി ഞെട്ടിവിറച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി, അവ കുലുങ്ങിപ്പോയി.
9 Subió humo de sus narices, y de su boca fuego consumidor, por el cual se encendieron carbones.
അവിടുത്തെ മൂക്കിൽനിന്നു പുകപൊങ്ങി, അവിടുത്തെ വായിൽനിന്നു ദഹിപ്പിക്കുന്ന തീ പുറപ്പെട്ടു, തീക്കനൽ അവനിൽനിന്ന് ജ്വലിച്ചു.
10 Y bajó los cielos, y descendió; una oscuridad debajo de sus pies.
൧൦അവിടുന്ന് ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവിടുത്തെ കാല്ക്കീഴുണ്ടായിരുന്നു.
11 Subió sobre el querubín, y voló; se apareció sobre las alas del viento.
൧൧അവിടുന്ന് ഒരു കെരൂബിന്മേലേറി പറന്നു, കാറ്റിൻ ചിറകിന്മേൽ അവിടുന്ന് പ്രത്യക്ഷനായി.
12 Puso tinieblas alrededor de sí a modo de tabernáculos; aguas negras y espesas nubes.
൧൨അവിടുന്ന് അന്ധകാരത്തെ ചുറ്റും മറയാക്കി; ആകാശത്തിലെ ഇരുണ്ട വെള്ളങ്ങളും കനത്ത മേഘങ്ങളും കൂടെ.
13 Del resplandor de su presencia se encendieron ascuas ardientes.
൧൩അവിടുത്തെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.
14 El SEÑOR tronó desde los cielos, y el Altísimo dio su voz;
൧൪യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ അവിടുത്തെ ശബ്ദം കേൾപ്പിച്ചു.
15 arrojó saetas, y los desbarató; relampagueó, y los consumió.
൧൫അവിടുന്ന് അമ്പ് എയ്ത് അവരെ ചിതറിച്ചു, മിന്നൽ അയച്ച് അവരെ തോല്പിച്ചു.
16 Entonces aparecieron los manantiales del mar, y los fundamentos del mundo fueron descubiertos, a la reprensión del SEÑOR, al resoplido del aliento de su nariz.
൧൬യഹോവയുടെ ശാസനയാൽ, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ കടലിന്റെ ചാലുകൾ കാണപ്പെട്ടു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
17 Extendió su mano de lo alto, y me arrebató, y me sacó de las aguas impetuosas.
൧൭അവിടുന്ന് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
18 Me libró de fuertes enemigos, de aquellos que me aborrecían, los cuales eran más fuertes que yo.
൧൮അവിടുന്ന് എന്റെ ബലമുള്ള ശത്രുവിൽനിന്നും എന്നെ പകച്ചവരിൽനിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു.
19 Los cuales me tomaron descuidado en el día de mi calamidad; mas el SEÑOR fue mi bordón.
൧൯എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു.
20 Me sacó a anchura; me libró, porque puso su voluntad en mí.
൨൦അവിടുന്ന് എന്നെ അപകടത്തില്‍ നിന്ന് വിടുവിച്ചു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.
21 Me pagó el SEÑOR conforme a mi justicia; y conforme a la limpieza de mis manos, me dio la paga.
൨൧യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്ക് പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്ക് പകരം തന്നു.
22 Porque yo guardé los caminos del SEÑOR; y no me aparté impíamente de mi Dios.
൨൨ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.
23 Porque delante de mí tengo todas sus ordenanzas; y atento a sus fueros, no me retiraré de ellos.
൨൩അവിടുത്തെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ട്; അവിടുത്തെ ചട്ടങ്ങളിൽനിന്ന് ഞാൻ വിട്ടുനടന്നിട്ടുമില്ല.
24 Y fui perfecto para con él, y me guardé de mi iniquidad.
൨൪ഞാൻ അങ്ങയുടെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ ഞാൻ എന്നെ തന്നെ കാത്തു.
25 Y me pagó el SEÑOR conforme a mi justicia, y conforme a mi limpieza delante de sus ojos.
൨൫യഹോവ എന്റെ നീതിക്കു തക്കവണ്ണവും അങ്ങയുടെ കാഴ്ചയിൽ എന്റെ നിർമ്മലതക്കൊത്തവണ്ണവും എനിക്ക് പകരം നല്കി.
26 Con el bueno eres bueno, y con el valeroso y perfecto eres perfecto;
൨൬ദയാലുവോട് അങ്ങ് ദയാലുവാകുന്നു; നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കൻ.
27 con el limpio eres limpio, mas con el perverso eres adversario.
൨൭നിർമ്മലനോട് അങ്ങ് നിർമ്മലനാകുന്നു; വക്രനോട് അങ്ങ് വക്രത കാണിക്കുന്നു.
28 Y tú salvas al pueblo pobre; mas tus ojos están sobre los altivos, para abatirlos.
൨൮താഴ്മയുള്ള ജനത്തെ അങ്ങ് രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന് അങ്ങ് അവരുടെ മേൽ ദൃഷ്ടിവക്കുന്നു.
29 Porque tú eres mi lámpara, oh SEÑOR; el SEÑOR da luz a mis tinieblas.
൨൯യഹോവേ, അങ്ങ് എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
30 Porque en ti rompí ejércitos, y con mi Dios pasé las murallas.
൩൦അങ്ങയുടെ ശക്തിയാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
31 Dios, perfecto su camino; la palabra del SEÑOR purificada, escudo es de todos los que en él esperan.
൩൧ദൈവത്തിന്റെ വഴി പൂർണ്ണതയുള്ളത്, യഹോവയുടെ വചനം ഊതിക്കഴിച്ചത്; അവിടുത്തെ ശരണമാക്കുന്ന ഏവർക്കും അവിടുന്ന് പരിച ആകുന്നു.
32 Porque ¿qué Dios hay sino el SEÑOR? ¿O quién es fuerte sino nuestro Dios?
൩൨യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?
33 Dios es el que con virtud me corrobora, y el que despeja mi camino;
൩൩ദൈവം എന്റെ ബലവും ശക്തിയും ആകുന്നു, അവിടുന്ന് എന്റെ വഴി കുറ്റമറ്റതാക്കുന്നു.
34 el que hace mis pies como de ciervas, y el que me asienta en mis alturas;
൩൪അവിടുന്ന് എന്റെ കാലുകളെ മാൻപേടക്കാലുകൾക്ക് തുല്യമാക്കി ഉയരങ്ങളിൽ എന്നെ നില്‍ക്കുമാറാക്കുന്നു.
35 el que enseña mis manos para la pelea, y da que con mis brazos quiebre el arco de acero.
൩൫അവിടുന്ന് എന്റെ കൈകൾക്ക് യുദ്ധ പരിശീലനം നൽകുന്നു; അതുകൊണ്ട് എന്റെ കൈകൾക്ക് താമ്രംകൊണ്ടുള്ള വില്ല് കുലക്കാം.
36 Tú me diste asimismo el escudo de tu salud, y tu mansedumbre me ha multiplicado.
൩൬അങ്ങയുടെ രക്ഷ എന്ന പരിചയും അങ്ങ് എനിക്ക് തന്നിരിക്കുന്നു; അങ്ങയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
37 Tú ensanchaste mis pasos debajo de mí, para que no titubeasen mis rodillas.
൩൭ഞാൻ കാലടിവെക്കേണ്ടതിനു അങ്ങ് വിശാലത വരുത്തി; എന്റെ പാദങ്ങൾ വഴുതിപ്പോയതുമില്ല.
38 Perseguí a mis enemigos, y los quebranté; y no me volví hasta que los acabé.
൩൮ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് നശിപ്പിച്ചു അവർ നശിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
39 Los consumí, y los herí, y no se levantaron; y cayeron debajo de mis pies.
൩൯അവർ എഴുന്നേല്ക്കാതിരിക്കേണ്ടതിന് ഞാൻ അവരെ നശിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്തു, അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
40 Me ceñiste de fortaleza para la batalla, y postraste debajo de mí los que contra mí se levantaron.
൪൦യുദ്ധത്തിനായി അങ്ങ് എന്റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; എനിക്കെതിരെ എഴുന്നേറ്റവരെ അങ്ങ് എനിക്ക് കീഴടക്കിയിരിക്കുന്നു.
41 Tú me diste la cerviz de mis enemigos, de mis aborrecedores, y que yo los talase.
൪൧എന്നെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കേണ്ടതിന് അങ്ങ് എന്റെ ശത്രുക്കളുടെ കഴുത്തും എനിക്ക് തന്നിരിക്കുന്നു.
42 Miraron, y no hubo quien los librase; aun al SEÑOR, mas no les respondió.
൪൨അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവിടുന്ന് അവർക്ക് ഉത്തരം അരുളിയതുമില്ല.
43 Yo los quebranté como a polvo de la tierra; como a lodo de las plazas los desmenucé, y los disipé.
൪൩ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.
44 Tú me libraste de contiendas de pueblos; tú me guardaste para que fuese cabeza de gentiles; pueblos que no conocía, me sirvieron.
൪൪എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും അങ്ങ് എന്നെ വിടുവിച്ചു, ജനതകൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കും.
45 Los extraños temblaban ante mí mandamiento; en oyendo, me obedecían.
൪൫അന്യജാതിക്കാർ എനിക്ക് കീഴ്പെടും; കേട്ട ഉടൻ തന്നെ അവർ എന്നെ അനുസരിക്കും.
46 Los extraños desfallecían, y temblaban en sus encerramientos.
൪൬അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ട് വരുന്നു.
47 Viva el SEÑOR, y sea bendita mi peña; sea ensalzado el Dios, que es la roca de mi salvación.
൪൭യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ. എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നെ.
48 El Dios que me ha dado venganzas, y sujeta los pueblos debajo de mí.
൪൮എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനും ജനതകളെ എനിക്ക് കീഴാക്കുന്നവനും ദൈവം തന്നെ.
49 Que me saca de entre mis enemigos; tu me sacaste en alto de entre los que se levantaron contra mi; me libraste del varón de iniquidades.
൪൯അവിടുന്ന് എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കുന്നു; എനിക്കെതിരെ എഴുന്നേല്ക്കുന്നവർക്കു മീതെ അങ്ങ് എന്നെ ഉയർത്തുന്നു; അക്രമിയിൽനിന്ന് അങ്ങ് എന്നെ വിടുവിക്കുന്നു.
50 Por tanto yo te confesaré entre los gentiles, oh SEÑOR, y cantaré a tu nombre.
൫൦അതുകൊണ്ട്, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ അങ്ങയ്ക്ക് സ്തോത്രം ചെയ്യും, അങ്ങയുടെ നാമത്തെ ഞാൻ കീർത്തിക്കും.
51 El que engrandece las saludes de su rey, y hace misericordia a su ungido David, y a su simiente, para siempre.
൫൧അവിടുന്ന് തന്റെ രാജാവിന് രക്ഷാഗോപുരം ആകുന്നു; അവിടുത്തെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ”.

< 2 Samuel 22 >