< Oseas 7 >

1 ESTANDO yo curando á Israel, descubrióse la iniquidad de Ephraim, y las maldades de Samaria; porque obraron engaño: y viene el ladrón, y el salteador despoja de fuera.
ഞാൻ ഇസ്രായേലിനെ സൗഖ്യമാക്കുമ്പോൾ, എഫ്രയീമിന്റെ പാപങ്ങൾ വെളിച്ചത്തുവരുകയും ശമര്യയുടെ കുറ്റകൃത്യങ്ങളും വെളിപ്പെട്ടുവരുകയുംചെയ്യുന്നു. അവർ വഞ്ചന പ്രവർത്തിക്കുന്നു; കള്ളന്മാർ വീടുകളിൽ കയറുന്നു, കൊള്ളക്കാർ പുറത്തു കവർച്ച നടത്തുന്നു.
2 Y no dicen en su corazón que tengo en la memoria toda su maldad: ahora los rodearán sus obras; delante de mí están.
എന്നാൽ, അവരുടെ സകലദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് അവർ തിരിച്ചറിയുന്നില്ല. അവരുടെ പാപങ്ങൾ അവരെ മൂടിയിരിക്കുന്നു; അവയെല്ലാം എപ്പോഴും എന്റെ മുമ്പിലുണ്ട്.
3 Con su maldad alegran al rey, y á los príncipes con sus mentiras.
“അവർ രാജാക്കന്മാരെ അവരുടെ ദുഷ്ടതകൊണ്ടും പ്രഭുക്കന്മാരെ അവരുടെ വ്യാജംകൊണ്ടും സന്തോഷിപ്പിക്കുന്നു.
4 Todos ellos adúlteros; son como horno encendido por el hornero, [el cual] cesará de avivar después que esté hecha la masa, hasta que esté leuda.
അവർ എല്ലാവരും വ്യഭിചാരികൾ, മാവു കുഴയ്ക്കുന്നതുമുതൽ അതു പുളിച്ചുപൊങ്ങുന്നതുവരെ അപ്പക്കാരൻ തീ കൂട്ടേണ്ട ആവശ്യമില്ലാത്ത അടുപ്പുപോലെ അവർ ജ്വലിക്കുന്നു.
5 El día de nuestro rey los príncipes lo hicieron enfermar con vasos de vino: extendió su mano con los escarnecedores.
നമ്മുടെ രാജാവിന്റെ ഉത്സവദിനത്തിൽ പ്രഭുക്കന്മാർ വീഞ്ഞുകുടിച്ച് ഉന്മത്തരാകുന്നു, അവൻ പരിഹാസികളുമായി കൂട്ടുചേരുന്നു.
6 Porque aplicaron su corazón, semejante á un horno, á sus artificios: toda la noche duerme su hornero; á la mañana está encendido como llama de fuego.
അവർ ഗൂഢാലോചനകളുമായി അവനെ സമീപിക്കുന്നു; അവരുടെ ഹൃദയം ചൂളപോലെ ആകുന്നു. അവരുടെ വികാരം രാത്രിമുഴുവൻ പുകയുന്നു; രാവിലെ അതു ജ്വലിക്കുന്ന അഗ്നിപോലെ കത്തുന്നു.
7 Todos ellos arden como un horno, y devoraron á sus jueces: cayeron todos sus reyes: no hay entre ellos quien á mí clame.
അവർ എല്ലാവരും അടുപ്പുപോലെ ചൂടുപിടിച്ചിരിക്കുന്നു; അവർ തങ്ങളുടെ ഭരണാധികാരികളെ വിഴുങ്ങുന്നു. അവരുടെ രാജാക്കന്മാർ എല്ലാവരും വീഴുന്നു, ആരും എന്നെ വിളിച്ചപേക്ഷിക്കുന്നതുമില്ല.
8 Ephraim se envolvió con los pueblos; Ephraim fué torta no vuelta.
“എഫ്രയീം യെഹൂദേതരരോട് ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശപോലെ ആകുന്നു.
9 Comieron extraños su sustancia, y él no lo supo; y aun vejez se ha esparcido por él, y él no lo entendió.
വിദേശികൾ അവന്റെ ബലം ചോർത്തിക്കളഞ്ഞു, പക്ഷേ, അവൻ അത് അറിയുന്നില്ല. അവന്റെ തലമുടി അവിടവിടെ നരച്ചിരിക്കുന്നു, എങ്കിലും അത് അവൻ ശ്രദ്ധിക്കുന്നില്ല.
10 Y la soberbia de Israel testificará contra él en su cara: y no se tornaron á Jehová su Dios, ni lo buscaron con todo esto.
ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം പറയുന്നു, ഇങ്ങനെയൊക്കെ ആയിരുന്നിട്ടും അവൻ തന്റെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവരുന്നില്ല; അവിടത്തെ അന്വേഷിക്കുന്നതുമില്ല.
11 Y fué Ephraim como paloma incauta, sin entendimiento: llamarán á Egipto, acudirán al Asirio.
“എഫ്രയീം അനായാസം വഞ്ചിക്കപ്പെടുന്ന വിവേകമില്ലാത്ത പ്രാവുപോലെ ആകുന്നു; അവർ സഹായത്തിനായി ഈജിപ്റ്റിലേക്കു വിളിക്കും; അപ്പോൾത്തന്നെ അവർ അശ്ശൂരിലേക്കും പോകും.
12 Cuando fueren, extenderé sobre ellos mi red, hacerlos he caer como aves del cielo; castigarélos conforme á lo que se ha oído en sus congregaciones.
അവർ പോകുമ്പോൾ, ഞാൻ അവരുടെമേൽ എന്റെ വലവീശും; ആകാശത്തിലെ പറവകളെന്നപോലെ ഞാൻ അവരെ താഴെയിറക്കും. അവർ പക്ഷികളെപ്പോലെ കൂട്ടംകൂടുമ്പോൾ ഞാൻ അവരെ ശിക്ഷിക്കും.
13 ¡Ay de ellos! porque se apartaron de mí: destrucción sobre ellos, porque contra mí se rebelaron; yo los redimí, y ellos hablaron contra mí mentiras.
അവർ എന്നെ വിട്ടുപോയിരിക്കുകയാൽ, അവർക്കു ഹാ കഷ്ടം! അവർ എന്നോടു മത്സരിച്ചിരിക്കുകയാൽ അവർക്കു നാശം! അവരെ വീണ്ടെടുക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു പക്ഷേ, അവർ എനിക്കെതിരേ വ്യാജംപറയുന്നു.
14 Y no clamaron á mí con su corazón cuando aullaron sobre sus camas, para el trigo y el mosto se congregaron, rebeláronse contra mí.
അവർ തങ്ങളുടെ ഹൃദയത്തിൽനിന്ന് എന്നോടു നിലവിളിക്കുന്നില്ല, പിന്നെയോ കിടക്കകളിൽ വിലപിക്കുന്നു. അവർ തങ്ങളെത്തന്നെ മുറിപ്പെടുത്തി അവരുടെ ദേവന്മാരോട് അപേക്ഷിക്കുന്നു, അവർ ധാന്യത്തിനും പുതുവീഞ്ഞിനുംവേണ്ടി ഒരുമിച്ചുകൂടുന്നു എന്നാൽ അവർ എന്നിൽനിന്നും അകന്നുപോകുന്നു.
15 Y yo [los] ceñí, esforcé sus brazos, y contra mí pensaron mal.
ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ കൈ ബലപ്പെടുത്തി, എങ്കിലും അവർ എനിക്കെതിരേ ദോഷം ചിന്തിക്കുന്നു.
16 Tornáronse, mas no al Altísimo: fueron como arco engañoso: cayeron sus príncipes á cuchillo por la soberbia de su lengua: éste será su escarnio en la tierra de Egipto.
അവർ തിരിയുന്നു, പക്ഷേ, പരമോന്നതങ്കലേക്കല്ല; അവർ കേടുള്ള വില്ലുപോലെ ആകുന്നു. അവരുടെ നിഗളവാക്കുകൾനിമിത്തം പ്രഭുക്കന്മാർ വാൾകൊണ്ടു വീഴും. അങ്ങനെ ഈജിപ്റ്റുദേശത്ത് അവർ പരിഹസിക്കപ്പെടും.

< Oseas 7 >