< Deuteronomio 33 >

1 Y ESTA es la bendición con la cual bendijo Moisés varón de Dios á los hijos de Israel, antes que muriese.
ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ:
2 Y dijo: Jehová vino de Sinaí, y de Seir les esclareció; resplandeció del monte de Parán, y vino con diez mil santos: á su diestra la ley de fuego para ellos.
“യഹോവ സീനായിൽനിന്നു വന്നു, അവർക്ക് മീതെ സേയീരിൽനിന്ന് ഉദിച്ചു, പാരാൻ പർവ്വതത്തിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽനിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
3 Aun amó los pueblos; todos sus santos en tu mano: ellos también se llegaron á tus pies: recibieron de tus dichos.
അതേ, അവൻ തന്റെ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാല്ക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു.
4 Ley nos mandó Moisés, heredad á la congregación de Jacob.
യാക്കോബിന്റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു.
5 Y fué rey en Jeshurun, cuando se congregaron las cabezas del pueblo con las tribus de Israel.
ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശുരൂനു രാജാവായിരുന്നു.
6 Viva Rubén, y no muera; y sean sus varones en número.
രൂബേനെക്കുറിച്ച് അവൻ പറഞ്ഞത് “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ”.
7 Y esta [bendición] para Judá. Dijo así: Oye, oh Jehová, la voz de Judá, y llévalo á su pueblo; sus manos le basten, y tú seas ayuda contra sus enemigos.
യെഹൂദയ്ക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: “യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരണമേ. തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കണമേ”.
8 Y á Leví dijo: Tu Thummim y tu Urim, con tu buen varón, al cual tentaste en Massa, y le hiciste reñir en las aguas de la rencilla;
ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: “നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവച്ചു പരീക്ഷിക്കുകയും മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും ചെയ്തവന്റെ പക്കൽ തന്നെ.
9 El que dijo á su padre y á su madre: Nunca los vi: ni conoció á sus hermanos, ni conoció á sus hijos: por lo cual ellos guardarán tus palabras, y observarán tu pacto.
അവൻ അപ്പനെയും അമ്മയെയും കുറിച്ച്, ‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്ന് ഓർമിച്ചതു ഇല്ല. നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊള്ളുകയും ചെയ്തു.
10 Ellos enseñarán tus juicios á Jacob, y tu ley á Israel; pondrán el perfume delante de ti, y el holocausto sobre tu altar.
൧൦അവർ യാക്കോബിന് നിന്റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും.
11 Bendice, oh Jehová, lo que hicieren, y recibe con agrado la obra de sus manos: hiere los lomos de sus enemigos, y de los que le aborrecieren; para que nunca se levanten.
൧൧യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കണമേ. അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം അവരുടെ അരക്കെട്ടുകളെ തകർത്തുകളയണമേ”.
12 Y á Benjamín dijo: El amado de Jehová habitará confiado cerca de él; cubrirálo siempre, y entre sus hombros morará.
൧൨ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്: “അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും; യഹോവ അവനെ എല്ലായ്പോഴും മറച്ചുകൊള്ളുന്നു; അവന്റെ ഭുജങ്ങളുടെ മദ്ധ്യത്തിൽ വസിക്കുന്നു”.
13 Y á José dijo: Bendita de Jehová su tierra, por los regalos de los cielos, por el rocío, y por el abismo que abajo yace,
൧൩യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും
14 Y por los regalados frutos del sol, y por los regalos de las influencias de las lunas,
൧൪സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും
15 Y por la cumbre de los montes antiguos, y por los regalos de los collados eternos,
൧൫പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
16 Y por los regalos de la tierra y su plenitud; y la gracia del que habitó en la zarza venga sobre la cabeza de José, y sobre la mollera del apartado de sus hermanos.
൧൬മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
17 El es aventajado como el primogénito de su toro, y sus cuernos, cuernos de unicornio: con ellos acorneará los pueblos juntos [hasta] los fines de la tierra: y estos son los diez millares de Ephraim, y estos los millares de Manasés.
൧൭അവന്റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും; അവർ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ”.
18 Y á Zabulón dijo: Alégrate, Zabulón, cuando salieres: y [tú], Issachâr, en tus tiendas.
൧൮സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: “സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്കുക.
19 Llamarán los pueblos al monte; allí sacrificarán sacrificios de justicia: por lo cual chuparán la abundancia de los mares, y los tesoros escondidos de la arena.
൧൯അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും”.
20 Y á Gad dijo: Bendito el que hizo ensanchar á Gad: como león habitará, y arrebatará brazo y testa.
൨൦ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: “ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന് ഭുജവും നെറുകയും പറിച്ചുകീറുന്നു.
21 Y él se ha provisto de la parte primera, porque allí una porción del legislador fuéle reservada, y vino en la delantera del pueblo; la justicia de Jehová ejecutará, y sus juicios con Israel.
൨൧അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടി വന്നു. യിസ്രായേലിൽ യഹോവയുടെ നീതിയും അവന്റെ വിധികളും നടത്തി”.
22 Y á Dan dijo: Dan, cachorro de león: saltará desde Basán.
൨൨ദാനെക്കുറിച്ച് അവൻ പറഞ്ഞത്: “ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു”.
23 Y á Nephtalí dijo: Nephtalí, saciado de benevolencia, y lleno de la bendición de Jehová, posee el occidente y el mediodía.
൨൩നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക”.
24 Y á Aser dijo: Bendito Aser en hijos: agradable será á sus hermanos, y mojará en aceite su pie.
൨൪ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
25 Hierro y metal tu calzado, y como tus días tu fortaleza.
൨൫നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ”.
26 No hay como el Dios de Jeshurun, montado sobre los cielos para tu ayuda, y sobre las nubes con su grandeza.
൨൬യെശുരൂന്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല. നിന്റെ സഹായത്തിനായി അവൻ ആകാശത്തിലൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
27 El eterno Dios es [tu] refugio, y acá abajo los brazos eternos; él echará de delante de ti al enemigo, y dirá: Destruye.
൨൭നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. ‘സംഹരിക്കുക’ എന്ന് കല്പിച്ചിരിക്കുന്നു.
28 E Israel, fuente de Jacob, habitará confiado solo en tierra de grano y de vino: también sus cielos destilarán rocío.
൨൮ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും യാക്കോബിന്റെ വാസസ്ഥലങ്ങളില്‍ ഉള്ളവര്‍ തനിയെയും വസിക്കുന്നു; ആകാശം അവന് മഞ്ഞു പൊഴിക്കുന്നു.
29 Bienaventurado tú, oh Israel, ¿quién como tú, pueblo salvo por Jehová, escudo de tu socorro, y espada de tu excelencia? Así que tus enemigos serán humillados, y tú hollarás sobre sus alturas.
൨൯യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്ക് തുല്യൻ ആര്? യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും. നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും”.

< Deuteronomio 33 >