< 1 Crónicas 2 >
1 ESTOS son los hijos de Israel: Rubén, Simeón, Leví, Judá, Issachâr, Zabulón,
ഇസ്രായേലിന്റെ പുത്രന്മാർ ഇവരായിരുന്നു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,
2 Dan, José, Benjamín, Nephtalí, Gad, y Aser.
ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
3 Los hijos de Judá: Er, Onán, y Sela. Estos tres le nacieron de la hija de Sua, Cananea. Y Er, primogénito de Judá, fué malo delante de Jehová; y matólo.
യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലഹ് ഇവർ മൂവരും ശൂവായുടെ മകളായ ഒരു കനാന്യസ്ത്രീയിൽ ജനിച്ച പുത്രന്മാരായിരുന്നു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയുടെ ദൃഷ്ടിയിൽ ദുഷ്ടനായിരുന്നു. അതിനാൽ യഹോവ അവനെ മരണത്തിന് ഏൽപ്പിച്ചു.
4 Y Thamar su nuera le parió á Phares y á Zara. Todos los hijos de Judá fueron cinco.
അതിനുശേഷം യെഹൂദയുടെ മരുമകളായ താമാർ അവന്റെ രണ്ടു പുത്രന്മാരായ ഫേരെസ്സ്, സേരഹ് എന്നിവർക്കു ജന്മംനൽകി. അങ്ങനെ യെഹൂദയ്ക്ക് ആകെ അഞ്ചു പുത്രന്മാർ ഉണ്ടായിരുന്നു.
5 Los hijos de Phares: Hesrón y Hamul.
ഫേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ
6 Y los hijos de Zara: Zimri, Ethán, Hemán, y Calcol, y Darda; en todos cinco.
സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ—ആകെ അഞ്ചുപേർ.
7 Hijo de Chârmi fué Achâr, el que alborotó á Israel, porque prevaricó en el anatema.
കർമിയുടെ പുത്രൻ: അർപ്പിതവസ്തുക്കൾ സ്വന്തമാക്കി എടുക്കുകയും അതുമൂലം യഹോവയുടെ നിരോധനം ലംഘിക്കുകയും ചെയ്ത് ഇസ്രായേലിന് കഷ്ടത വരുത്തിവെച്ചവനായ ആഖാൻ.
8 Azaría fué hijo de Ethán.
ഏഥാന്റെ പുത്രൻ: അസര്യാവ്.
9 Los hijos que nacieron á Hesrón: Jerameel, Ram, y Chêlubai.
ഹെസ്രോനു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
10 Y Ram engendró á Aminadab; y Aminadab engendró á Nahasón, príncipe de los hijos de Judá;
രാം അമ്മീനാദാബിന്റെ പിതാവായിരുന്നു. അമ്മീനാദാബ് യെഹൂദാജനതയുടെ നേതാവായ നഹശോന്റെ പിതാവും ആയിരുന്നു.
11 Y Nahasón engendró á Salma, y Salma engendró á Booz;
നഹശോൻ ശല്മയുടെ പിതാവായിരുന്നു. ശല്മാ ബോവസിന്റെ പിതാവും.
12 Y Booz engendró á Obed, y Obed engendró á Isaí;
ബോവസ് ഓബേദിന്റെ പിതാവും, ഓബേദ് യിശ്ശായിയുടെ പിതാവുമായിരുന്നു.
13 E Isaí engendró á Eliab, su primogénito, y el segundo Abinadab, y Sima el tercero;
യിശ്ശായി ആദ്യജാതനായ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശിമെയാ,
14 El cuarto Nathanael, el quinto Radai;
നാലാമൻ നെഥനയേൽ, അഞ്ചാമൻ രദ്ദായി,
15 El sexto Osem, el séptimo David:
ആറാമൻ ഓസെം, ഏഴാമൻ ദാവീദ്, എന്നിവരുടെ പിതാവായിരുന്നു.
16 De los cuales Sarvia y Abigail fueron hermanas. Los hijos de Sarvia fueron tres: Abisai, Joab, y Asael.
സെരൂയയും അബീഗയിലും അവരുടെ സഹോദരിമാരായിരുന്നു. അബീശായിയും യോവാബും അസാഹേലും സെരൂയയുടെ മൂന്നു പുത്രന്മാരായിരുന്നു.
17 Abigail engendró á Amasa, cuyo padre fué Jether Ismaelita.
അബീഗയിൽ അമാസയുടെ മാതാവായിരുന്നു. അവന്റെ പിതാവ് യിശ്മായേല്യനായ യേഥെർ ആയിരുന്നു.
18 Caleb hijo de Hesrón engendró á Jerioth de su mujer Azuba. Y los hijos de ella fueron Jeser, Sobad, y Ardón.
ഹെസ്രോന്റെ മകനായ കാലേബിന് തന്റെ ഭാര്യയായ അസൂബയിലും യെരിയോത്തിലും പുത്രന്മാർ ജനിച്ചിരുന്നു. യേശെർ, ശോബാബ്, അർദോൻ എന്നിവർ യെരിയോത്തിൽ ജനിച്ച പുത്രന്മാരായിരുന്നു.
19 Y muerta Azuba, tomó Caleb por mujer á Ephrata, la cual le parió á Hur.
അസൂബ മരിച്ചപ്പോൾ കാലേബ് എഫ്രാത്തിനെ വിവാഹംകഴിച്ചു. അവൾ ഹൂർ എന്ന മകനു ജന്മംനൽകി.
20 Y Hur engendró á Uri, y Uri engendró á Bezaleel.
ഹൂർ ഊരിയുടെ പിതാവും ഊരി ബെസലേലിന്റെ പിതാവും ആയിരുന്നു.
21 Después entró Hesrón á la hija de Machîr padre de Galaad, la cual tomó siendo él de sesenta años, y ella le parió á Segub.
പിന്നെ ഹെസ്രോൻ ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ മകളെ വിവാഹംകഴിച്ചു; അപ്പോൾ ഹെസ്രോന് അറുപതു വയസ്സായിരുന്നു. അവൾ സെഗൂബ് എന്ന മകനു ജന്മംനൽകി.
22 Y Segub engendró á Jair, el cual tuvo veintitrés ciudades en la tierra de Galaad.
സെഗൂബ് യായീരിന്റെ പിതാവായിരുന്നു. യായീർ ഗിലെയാദിൽ ഇരുപത്തിമൂന്നു പട്ടണങ്ങൾക്ക് അധിപനായിരുന്നു.
23 Y Gesur y Aram tomaron las ciudades de Jair de ellos, y á Cenath con sus aldeas, sesenta lugares. Todos estos [fueron de] los hijos de Machîr padre de Galaad.
(എന്നാൽ, ഗെശൂരും അരാമുംകൂടി ഹാവോത്ത്-യായീരും കെനാത്തും അതിനുചുറ്റുമുള്ള അധിനിവേശങ്ങളും പിടിച്ചടക്കി—ആകെ അറുപതു പട്ടണങ്ങൾ.) ഇവരെല്ലാം ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ പിൻഗാമികളായിരുന്നു.
24 Y muerto Hesrón en Caleb de Ephrata, Abia mujer de Hesrón le parió á Ashur padre de Tecoa.
കാലേബ്-എഫ്രാത്താ എന്ന പട്ടണത്തിൽവെച്ച് ഹെസ്രോന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ അബീയാ ഒരു മകനു ജന്മംനൽകി. അവനാണ് തെക്കോവയുടെ പിതാവായ അശ്ഹൂർ.
25 Y los hijos de Jerameel primogénito de Hesrón fueron Ram su primogénito, Buna, Orem, Osem, y Achîa.
ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതനായ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.
26 Y tuvo Jerameel otra mujer llamada Atara, que fué madre de Onam.
യെരഹ്മയേലിന് അതാര എന്ന പേരുള്ള മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. അവൾ ഓനാമിന്റെ അമ്മയായിരുന്നു.
27 Y los hijos de Ram primogénito de Jerameel fueron Maas, Jamín, y Acar.
യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമിൻ, ഏക്കെർ.
28 Y los hijos de Onam fueron Sammai, y Jada. Los hijos de Sammai: Nadab, y Abisur.
ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബീശൂർ.
29 Y el nombre de la mujer de Abisur fué Abihail, la cual le parió á Abán, y á Molib.
അബീശൂരിന്റെ ഭാര്യയ്ക്ക് അബീഹയീൽ എന്നു പേരായിരുന്നു. അവൾ അയാളുടെ രണ്ടു പുത്രന്മാർക്കു ജന്മംനൽകി: അഹ്ബാൻ, മോലീദ്.
30 Y los hijos de Nadab: Seled y Aphaim. Y Seled murió sin hijos.
നാദാബിന്റെ പുത്രന്മാർ: സേലദ്, അപ്പയീം. സേലദ് പുത്രന്മാരില്ലാതെ മരിച്ചു.
31 E Isi fué hijo de Aphaim; y Sesam, hijo de Isi; é hijo de Sesam, Alai.
അപ്പയീമിന്റെ പുത്രൻ: ശേശാന്റെ പിതാവായ യിശി; ശേശാൻ അഹ്ലായിമിന്റെ പിതാവായിരുന്നു.
32 Los hijos de Jada hermano de Simmai: Jether y Jonathán. Y murió Jether sin hijos.
ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ. യേഥെർ പുത്രന്മാരില്ലാതെ മരിച്ചു.
33 Y los hijos de Jonathán: Peleth, y Zaza. Estos fueron los hijos de Jerameel.
യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയേലിന്റെ പിൻഗാമികളായിരുന്നു.
34 Y Sesán no tuvo hijos, sino hijas.
ശേശാന്ന് പുത്രിമാരല്ലാതെ, പുത്രന്മാരില്ലായിരുന്നു. അദ്ദേഹത്തിന് ഈജിപ്റ്റുകാരനായ യർഹാ എന്നു പേരായ ഒരു ദാസനുണ്ടായിരുന്നു.
35 Y tuvo Sesán un siervo Egipcio, llamado Jarha, al cual dió Sesán por mujer á su hija; y ella le parió á Athai.
ശേശാൻ തന്റെ ഭൃത്യനായ യർഹയ്ക്ക് തന്റെ മകളെ വിവാഹംകഴിച്ചുകൊടുത്തു. അവൾ അത്ഥായി എന്നു പേരുള്ള ഒരു മകനു ജന്മംകൊടുത്തു.
36 Y Athai engendró á Nathán, y Nathán engendró á Zabad:
അത്ഥായി നാഥാന്റെ പിതാവായിരുന്നു, നാഥാൻ സാബാദിന്റെ പിതാവും.
37 Y Zabad engendró á Ephlal, y Ephlal engendró á Obed;
സാബാദ് എഫ്ലാലിന്റെ പിതാവ്, എഫ്ലാൽ ഓബേദിന്റെ പിതാവ്.
38 Y Obed engendró á Jehú, y Jehú engendró á Azarías;
ഓബേദ് യേഹുവിന്റെ പിതാവ്, യേഹു അസര്യാവിന്റെ പിതാവ്.
39 Y Azarías engendró á Heles, y Heles engedró á Elasa;
അസര്യാവ് ഹേലെസ്സിന്റെ പിതാവ്, ഹേലെസ് എലെയാശയുടെ പിതാവ്.
40 Elasa engendró á Sismai, y Sismai engendró á Sallum;
എലെയാശ സിസ്മായിയുടെ പിതാവ്, സിസ്മായി ശല്ലൂമിന്റെ പിതാവ്.
41 Y Sallum engendró á Jecamía, y Jecamía engendró á Elisama.
ശല്ലൂം യെക്കമ്യാവിന്റെ പിതാവ്, യെക്കമ്യാവ് എലീശാമയുടെ പിതാവ്.
42 Los hijos de Caleb hermano de Jerameel fueron Mesa su primogénito, que fué el padre de Ziph; y los hijos de Maresa padre de Hebrón.
യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അദ്ദേഹത്തിന്റെ ആദ്യജാതനും സീഫിന്റെ പിതാവുമായ മേശാ, അദ്ദേഹത്തിന്റെ പുത്രനും ഹെബ്രോന്റെ പിതാവുമായ മാരേശാ.
43 Y los hijos de Hebrón: Core, y Thaphua, y Recem, y Sema.
ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.
44 Y Sema engendró á Raham, padre de Jorcaam; y Recem engendró á Sammai.
ശേമാ രഹമിന്റെ പിതാവായിരുന്നു, രഹം യോർക്കെയാമിന്റെ പിതാവും. രേക്കെം ശമ്മായിയുടെ പിതാവായിരുന്നു.
45 Maón fué hijo de Sammai, y Maón padre de Beth-zur.
ശമ്മായിയുടെ പുത്രനായിരുന്നു മാവോൻ, മാവോൻ ബേത്ത്-സൂരിന്റെ പിതാവായിരുന്നു.
46 Y Epha, concubina de Caleb, le parió á Harán, y á Mosa, y á Gazez. Y Harán engendró á Gazez.
കാലേബിന്റെ വെപ്പാട്ടിയായ ഏഫാ, ഹാരാൻ, മോസ, ഗാസേസ് എന്നിവരുടെ മാതാവായിരുന്നു. ഹാരാൻ ഗാസേസിന്റെ പിതാവായിരുന്നു.
47 Y los hijos de Joddai: Regem, Jotham, Gesán, Pelet, Epho, y Saaph.
യാഹ്ദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്, ഏഫാ, ശയഫ്.
48 Maachâ, concubina de Caleb, le parió á Sebet, y á Thirana.
കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെർ, തിർഹന എന്നിവരുടെ മാതാവായിരുന്നു.
49 Y también le parió á Saaph padre de Madmannah, y á Seva padre de Macbena, y padre de Ghiba. Y Achsa fué hija de Caleb.
അവൾക്ക് മദ്മന്നയുടെ പിതാവായ ശയഫിനും മക്ബേനയുടെയും ഗിബെയയുടെയും പിതാവായ ശെവായ്ക്കും ജന്മംനൽകി. കാലേബിന് അക്സാ എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു.
50 Estos fueron los hijos de Caleb, hijo de Hur, primogénito de Ephrata: Sobal, padre de Chîriath-jearim;
ഇവരായിരുന്നു കാലേബിന്റെ പിൻഗാമികൾ. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാൽ,
51 Salma, padre de Beth-lehem; Hareph, padre de Beth-gader.
ബേത്ലഹേമിന്റെ പിതാവായ ശല്മാ, ബേത്ത്-ഗാദേരിന്റെ പിതാവായ ഹാരേഫ്.
52 Y los hijos de Sobal padre de Chîriath-jearim fueron Haroeh, la mitad de los Manahethitas.
കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാലിന്റെ പിൻഗാമികൾ ഇവരായിരുന്നു: ഹാരോവെയും മനഹത്ത് കുലത്തിന്റെ പകുതിയും.
53 Y las familias de Chîriath-jearim fueron los Ithreos, y los Phuteos, y los Samatheos, y los Misraiteos; de los cuales salieron los Soratitas, y los Estaolitas.
കിര്യത്ത്-യെയാരീമിന്റെ ഗണങ്ങൾ: യിത്രീയരും പൂത്യരും ശൂമാത്യരും മിശ്രായരും ആയിരുന്നു. ഇവരിൽനിന്നു സോരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
54 Los hijos de Salma: Beth-lehem, y los Nethophatitas, [los cuales son] las coronas de la casa de Joab, y de la mitad de los Manahethitas, los Soraitas.
ശല്മയുടെ പിൻഗാമികൾ: ബേത്ലഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മനഹത്തിന്റെ പകുതി, സൊര്യർ,
55 Y las familias de los escribas, que moraban en Jabes, fueron los Thiratheos, Simatheos, Sucatheos; los cuales son los Cineos que vinieron de Hamath, padre de la casa de Rechâb.
യബ്ബേസിൽ താമസിച്ചിരുന്ന വേദജ്ഞരുടെ കുടുംബങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ എന്നിവരാണ്. രേഖാബ്യകുടുംബത്തിന്റെ പിതാവായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ ഇവരാണ്.