< 2 Reyes 7 >

1 Y dijo Eliseo: Oíd palabra de Jehová: Así dijo Jehová: Mañana a estas horas el modio de flor de harina, un siclo: y dos modios de cebada, un siclo a la puerta de Samaria.
അപ്പോൾ എലീശാ: “യഹോവയുടെ അരുളപ്പാടു കേൾക്കുക; നാളെ ഈ നേരത്ത് ശമര്യാപട്ടണകവാടത്തിൽ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിനു രണ്ടുസേയാ യവവും വിൽക്കപ്പെടുമെന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
2 Y un príncipe, sobre cuya mano el rey se recostaba, respondió al varón de Dios, y dijo: ¿Si Jehová hiciese ahora ventanas en el cielo, sería esto así? Y él dijo: He aquí, tú lo verás con tus ojos, mas no comerás de ello.
രാജാവിനെ കൈകൊണ്ടു താങ്ങിപ്പിടിച്ചിരുന്ന സൈനികോദ്യോഗസ്ഥൻ ദൈവപുരുഷനോട്: “നോക്കൂ, യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാൽത്തന്നെയും ഇതു സാധ്യമാകുമോ?” എന്നു ചോദിച്ചു. “നിന്റെ കണ്ണുകൊണ്ട് നീ അതു കാണും; എങ്കിലും നീ അതു ഭക്ഷിക്കുകയില്ല,” എന്ന് എലീശാ മറുപടി പറഞ്ഞു.
3 Y había cuatro hombres leprosos a la entrada de la puerta, los cuales dijeron el uno al otro: ¿Para qué nos estamos aquí hasta que muramos?
അന്ന് നഗരകവാടത്തിൽ കുഷ്ഠരോഗികളായ നാലുപേർ ഉണ്ടായിരുന്നു; അവർ പരസ്പരം പറഞ്ഞു “നാം മരിക്കുന്നതുവരെ ഇവിടെയെന്തിനു കഴിയുന്നു?
4 Si hablaremos de entrar en la ciudad, por la hambre que hay en la ciudad moriremos en ella: y si nos quedamos aquí también moriremos. Veníd pues ahora, y pasémosnos al ejército de los Siros: si ellos nos dieren la vida, viviremos, y si nos dieren la muerte, moriremos.
‘നാം നഗരത്തിലേക്കുപോകുക’ അവിടെ ക്ഷാമമുള്ളതുകൊണ്ട് നാം മരിച്ചുപോകും; ഇവിടെയിരുന്നാലും നാം മരിക്കും. അതിനാൽ നമുക്ക് അരാമ്യരുടെ പാളയത്തിലേക്കു ചെന്ന് കീഴടങ്ങാം. അവർ നമ്മെ ജീവനോടെ വെച്ചേക്കുന്നപക്ഷം നാം ജീവിക്കും, അവർ നമ്മെ വധിച്ചാൽ നാം മരിക്കുകയേ ഉള്ളല്ലോ.”
5 Y levantáronse en el principio de la noche, para irse al campo de los Siros; y llegando a las primeras estancias de los Siros, no había allí hombre.
സന്ധ്യാസമയത്ത്, അവർ അരാമ്യരുടെ പാളയത്തിലേക്കു ചെന്നു. അവർ പാളയത്തിന്റെ അറ്റത്തെത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല.
6 Porque el Señor había hecho que en el campo de los Siros se oyese estruendo de carros, sonido de caballos, y estruendo de grande ejército: y dijeron los unos a los otros: He aquí, el rey de Israel ha pagado contra nosotros a los reyes de los Jetteos, y a los reyes de los Egipcios, para que vengan contra nosotros.
രഥങ്ങളുടെയും കുതിരകളുടെയും ഒരു വലിയ സൈന്യത്തിന്റെയും ആരവം അരാമ്യർ കേൾക്കാൻ കർത്താവ് ഇടയാക്കി. അതുകൊണ്ട് അവർ പരസ്പരം: “നോക്കൂ! നമ്മെ ആക്രമിക്കാൻ ഇസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും ഈജിപ്റ്റ് രാജാക്കന്മാരെയും കൂലിക്കെടുത്തിരിക്കുന്നു!” എന്നു പറഞ്ഞു.
7 Y así se habían levantado, y habían huido al principio de la noche, dejando sus tiendas, sus caballos, sus asnos, y el campo como se estaba, y habían huido por salvar las vidas.
അതിനാൽ അവർ സന്ധ്യക്കുതന്നെ എഴുന്നേറ്റ് ഓടിപ്പോയി. അവർ അവരുടെ കൂടാരങ്ങളും കുതിരകളും കഴുതകളും ഉപേക്ഷിച്ചിട്ടാണ് ഓടിപ്പോയത്. പാളയം അതേപടി ഉപേക്ഷിച്ചിട്ട് അവരെല്ലാം പ്രാണരക്ഷാർഥം ഓടിപ്പോയി.
8 Y como los leprosos llegaron a las primeras estancias, entráronse en una tienda, y comieron y bebieron, y tomaron de allí plata y oro, y vestidos, y fueron, y escondiéronlo: y vueltos entraron en otra tienda, y de allí también tomaron, y fueron, y escondieron.
ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അതിരിൽച്ചെന്ന് ഒരു കൂടാരത്തിൽക്കയറി; അവർ തിന്നുകയും കുടിക്കുകയും ചെയ്തു. സ്വർണവും വെള്ളിയും വസ്ത്രങ്ങളും അവർ എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു. അവർ മടങ്ങിവന്ന് മറ്റൊരു കൂടാരത്തിൽക്കയറി; അതിൽനിന്നും ചില സാധനങ്ങളെടുത്ത് അതും അവർ ഒളിച്ചുവെച്ചു.
9 Y dijeron el uno al otro: No hacemos bien: hoy es día de dar buena nueva, y nosotros callamos: y si esperamos hasta la luz de la mañana, seremos tomados en la maldad. Veníd pues ahora, entremos, y demos la nueva en casa del rey.
പിന്നെ അവർ പരസ്പരം: “നാം ഈ ചെയ്യുന്നതു ശരിയല്ല. ഇന്ന് നല്ല വാർത്തയുള്ള ദിവസമാണ്. നാമത് നമുക്കുമാത്രമായി സൂക്ഷിച്ച് പ്രഭാതംവരെ ഈ വാർത്ത ആരെയും അറിയിക്കാതെ കാത്തിരുന്നാൽ നമുക്കു ശിക്ഷയുണ്ടാകും. അതിനാൽ നമുക്കുപോയി രാജകൊട്ടാരത്തിൽ വിവരം അറിയിക്കാം” എന്നു പറഞ്ഞു.
10 Y vinieron, y dieron voces a las guardias de la puerta de la ciudad, y declaráronles, diciendo: Nosotros venímos al campo de los Siros, y, he aquí que no había allá hombre, ni voz de hombre, sino los caballos atados, y los asnos atados, y el campo como se estaba.
അങ്ങനെ അവർ ചെന്ന് നഗരകവാടത്തിൽ കാവൽനിൽക്കുന്നവരെ വിളിച്ച് അവരോടു പറഞ്ഞു: “ഞങ്ങൾ അരാമ്യരുടെ പാളയത്തിൽ പോയിരുന്നു; അവിടെ ആരുമില്ലായിരുന്നു. ഒരു മനുഷ്യന്റെയും ശബ്ദം കേൾക്കാനില്ല. കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടേ നിൽക്കുന്നു. കൂടാരങ്ങളും അതേപടി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.”
11 Y los porteros dieron voces, y declaráronlo dentro en el palacio del rey.
കാവൽക്കാർ ഈ വാർത്ത വിളിച്ചുപറഞ്ഞു. രാജകൊട്ടാരത്തിൽ അതിനെപ്പറ്റി അറിവുകൊടുത്തു.
12 Y levantóse el rey de noche, y dijo a sus siervos: Yo os declararé lo que nos han hecho los Siros: ellos saben que tenemos hambre, y hánse salido de las tiendas, y escondídose en el campo, diciendo: Cuando hubieren salido de la ciudad, los tomaremos vivos, y entraremos en la ciudad.
രാജാവ് രാത്രിയിൽത്തന്നെ എഴുന്നേറ്റ് തന്റെ കാര്യസ്ഥന്മാരോടു പറഞ്ഞു: “അരാമ്യർ നമുക്കെതിരേ ആസൂത്രണം ചെയ്തിരിക്കുന്നതെന്തെന്നു ഞാൻ പറയാം; നാം പട്ടിണി കിടക്കുകയാണെന്ന് അവർക്കറിയാം. അതിനാൽ അവർ പാളയം വിട്ട് വയലിൽപ്പോയി ഒളിച്ചിരിക്കുകയാണ്. ‘അവർ പട്ടണത്തിൽനിന്ന് പുറത്തുവരും; അപ്പോൾ നമുക്കവരെ ജീവനോടെ പിടിക്കാം; നഗരത്തിൽ പ്രവേശിക്കുകയും ചെയ്യാം’ എന്ന് അവർ ചിന്തിക്കുന്നുണ്ടാകാം.”
13 Entonces respondió uno de sus siervos, y dijo: Tomen ahora cinco de los caballos que han quedado en la ciudad, porque ellos también han sido como toda la multitud de Israel, que ha quedado en ella: ellos también han sido como toda la multitud de Israel que ha perecido, y enviémoslos, y veremos.
അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവൻ പറഞ്ഞു: “പട്ടണത്തിൽ ശേഷിപ്പിച്ചിരിക്കുന്നതിൽ അഞ്ചു കുതിരകളുമായി ചിലരെ നമുക്ക് അയച്ചുനോക്കാം. നാശത്തിലായിരിക്കുന്ന ഈ എല്ലാ ഇസ്രായേല്യർക്കും വരുന്ന ഗതിതന്നെയാണല്ലോ അവർക്കും വരുന്നത്. അതുകൊണ്ട് നമുക്ക് അവരെ അയച്ച് എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാം.”
14 Y tomaron dos caballos de un carro, y envió el rey tras el campo de los Siros, diciendo: Id, y ved.
അങ്ങനെ അവർ രണ്ടുരഥങ്ങളെയും അവയുടെ കുതിരകളെയും തെരഞ്ഞെടുത്തു. രാജാവ് അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു. “പോയി, എന്താണു സംഭവിച്ചതെന്ന് കണ്ടുപിടിക്കുക!” എന്ന് അദ്ദേഹം അവരോടു കൽപ്പിച്ചു.
15 Y ellos fueron, y siguiéronlos hasta el Jordán: y, he aquí, todo el camino estaba lleno de vestidos y de vasos, que los Siros habían echado con priesa. Y volvieron los mensajeros, e hiciéronlo saber al rey.
അവർ അരാമ്യരെ യോർദാൻവരെയും പിൻതുടർന്നു. അമാര്യർ പരിഭ്രാന്തരായി പാഞ്ഞുപോകുന്നതിനിടയിൽ ഉപേക്ഷിച്ചുപോയ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വഴിയിൽ ചിതറിക്കിടന്നിരുന്നു. ആ ദൂതന്മാർ മടങ്ങിവന്ന് രാജാവിനോടു വിവരം പറഞ്ഞു.
16 Entonces el pueblo salió, y saquearon el campo de los Siros; y fue un modio de flor de harina por un siclo, y dos modios de cebada por un siclo, conforme a la palabra de Jehová.
അപ്പോൾ ജനം ഇറങ്ങിച്ചെന്ന് അരാമ്യപാളയം കൊള്ളയടിച്ചു. അങ്ങനെ യഹോവ അരുളിച്ചെയ്തതുപോലെ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിനു രണ്ടുസേയാ യവവും വിൽക്കപ്പെട്ടു.
17 Y el rey puso a la puerta a aquel príncipe, sobre cuya mano él se había recostado, y el pueblo le atropelló a la entrada, y murió, conforme a lo que había dicho el varón de Dios, lo que habló cuando el rey descendió a él.
രാജാവിനെ കൈകൊണ്ടു താങ്ങിപ്പിടിച്ചിരുന്ന അതേ സൈനികോദ്യോഗസ്ഥനെയായിരുന്നു നഗരവാതിൽ കാക്കാൻ നിയോഗിച്ചിരുന്നത്. ജനം അയാളെ ചവിട്ടിമെതിച്ചുകളഞ്ഞു. രാജാവു തന്റെ ഭവനത്തിലേക്കു വന്നപ്പോൾ ദൈവപുരുഷൻ പ്രവചിച്ചതുപോലെ അയാൾ മരിച്ചുപോയി.
18 Y aconteció de la manera que el varón de Dios había dicho al rey, diciéndole: Dos modios de cebada por un siclo, y el modio de flor de harina por un siclo: será mañana a estas horas a la puerta de Samaria.
“നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതിൽക്കൽ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിന് രണ്ടുസേയാ യവവും വിൽക്കും,” എന്നു ദൈവപുരുഷൻ രാജാവിനോട് പറഞ്ഞു.
19 A lo cual aquel príncipe había respondido al varón de Dios, diciendo: ¿Si Jehová hiciese ventanas en el cielo, hacerse ha eso? Y él dijo: He aquí, tú lo verás con tus ojos, mas no comerás de ello.
അപ്പോൾ, “യഹോവ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നാലും അതു സാധ്യമാണോ?” എന്ന് ആ ഉദ്യോഗസ്ഥൻ ദൈവപുരുഷനോടു ചോദിച്ചിരുന്നു. “നിന്റെ സ്വന്തംകണ്ണുകൊണ്ട് നീ അതു കാണും; എന്നാൽ നീ അതു ഭക്ഷിക്കുകയില്ല” എന്നു ദൈവപുരുഷൻ അയാളോടു മറുപടിയും പറഞ്ഞിരുന്നു.
20 Y acontecióle así: porque el pueblo le atropelló en la entrada, y murió.
അപ്രകാരംതന്നെ അയാൾക്കു സംഭവിച്ചു. ജനം നഗരകവാടത്തിൽവെച്ച് അയാളെ ചവിട്ടിമെതിച്ചതിനാൽ അയാൾ മരിച്ചുപോയി.

< 2 Reyes 7 >