< Salmos 76 >

1 ʼElohim es conocido en Judá, Y en Israel es grande su Nombre.
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവിടുത്തെ നാമം യിസ്രായേലിൽ വലിയതാകുന്നു.
2 En Salén está su Tabernáculo. Su lugar de morada también está en Sion.
ദൈവത്തിന്റെ കൂടാരം ശാലേമിലും അവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
3 Allí quebró las flechas encendidas, El escudo y la espada y las armas de guerra. (Selah)
ദൈവം അവിടെവച്ച് മിന്നുന്ന അമ്പുകളും, യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. (സേലാ)
4 ¡Eres esplendoroso! ¡Más majestuoso que las montañas de caza!
ശാശ്വതപർവ്വതങ്ങളെക്കാൾ അവിടുന്ന് തേജസ്സും മഹിമയും ഉള്ളവനാകുന്നു.
5 Los valientes fueron saqueados. Duermen su sueño. Ninguno de los soldados pudo usar sus manos.
ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി.
6 ¡A tu reprensión, oh ʼElohim de Jacob, Tanto jinete como caballo fueron lanzados a un sueño mortal!
യാക്കോബിന്റെ ദൈവമേ, അങ്ങയുടെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
7 ¡Tú, solo Tú debes ser temido! ¿Y quién puede permanecer en tu Presencia cuando estás airado?
അങ്ങ് ഭയങ്കരനാകുന്നു; അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്‍ക്കാൻ കഴിയുന്നവൻ ആര്?
8 Desde los cielos hiciste oír la sentencia. La tierra tuvo temor y permaneció quieta
സ്വർഗ്ഗത്തിൽനിന്ന് അങ്ങ് വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ
9 Cuando ʼElohim se levantó a juzgar, A salvar a todos los mansos de la tierra. (Selah)
ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. (സേലാ)
10 Ciertamente las iras del hombre te exaltarán, Y te atarás con los sobrevivientes de las iras.
൧൦മനുഷ്യന്റെ ക്രോധം അങ്ങയെ സ്തുതിക്കും നിശ്ചയം; ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും.
11 Hagan votos a Yavé su ʼElohim y cúmplanlos. Que todos los que lo rodean traigan presentes al que debe ser temido.
൧൧നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; കർത്താവിന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ച കൊണ്ടുവരട്ടെ.
12 Él humillará el espíritu de magistrados. Él es temido por los reyes de la tierra.
൧൨ദൈവം പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന് ഭയങ്കരനാകുന്നു.

< Salmos 76 >