< Salmos 120 >

1 En mi angustia clamé a Yavé, Y Él me respondió.
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
2 Oh Yavé, libra mi vida de labios mentirosos, De una lengua engañadora.
യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.
3 ¿Qué se te dará, O qué más se te hará, Oh lengua engañosa?
വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?
4 Agudas flechas de guerrero, [Forjadas] con brasas de enebro.
വീരന്റെ മൂൎച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ.
5 ¡Ay de mí, porque vivo desterrado en Mesec, Y habito entre las tiendas de Cedar!
ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാൎക്കുന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!
6 Mucho tiempo estuvo mi alma Con los que aborrecen la paz.
സമാധാനദ്വേഷിയോടുകൂടെ പാൎക്കുന്നതു എനിക്കു മതിമതിയായി.
7 Yo soy pacífico, pero cuando hablo, Ellos me declaran la guerra.
ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു.

< Salmos 120 >