< Números 6 >

1 Yavé habló a Moisés:
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 Habla a los hijos de Israel: Cuando un hombre o una mujer haga voto especial de nazareo para consagrarse a Yavé,
“നീ യിസ്രായേൽ മക്കളോട് പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനോ സ്ത്രീയോ യഹോവയ്ക്ക് സ്വയം സമർപ്പിക്കേണ്ടതിന് നാസീർവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം അനുഷ്ഠിക്കുമ്പോൾ
3 se abstendrá de vino y de bebida fuerte. No beberá vinagres de vino ni de bebida fuerte, no beberá jugo de uvas, no comerá uvas frescas ni secas.
വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കണം: വീഞ്ഞിന്റെയോ മദ്യത്തിന്റെയോ കാടി കുടിക്കരുത്; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുത്; പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങ തിന്നുകയുമരുത്.
4 Nada comerá de todo lo que proviene de la vid, desde las semillas hasta el hollejo, en todos los días de su consagración.
തന്റെ നാസീർവ്രതകാലത്ത് ആദ്യവസാനം കുരുതൊട്ട് തൊലിവരെ മുന്തിരിങ്ങാകൊണ്ട് ഉണ്ടാക്കുന്നത് ഒന്നും അവൻ തിന്നരുത്.
5 No pasará navaja sobre su cabeza durante los días del voto de su consagración, hasta que se cumplan los días para los cuales se consagró a Yavé. Será santo. Dejará crecer libremente el cabello de su cabeza.
നാസീർവ്രതകാലത്തൊക്കെയും ക്ഷൗരക്കത്തി അവന്റെ തലയിൽ തൊടരുത്; യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കണം: തലമുടി വളർത്തണം.
6 No estará junto a un cuerpo muerto durante los días de su consagración a Yavé.
അവൻ യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്;
7 No se contaminará por su padre o por su madre, ni por su hermano o hermana cuando mueran, porque la consagración a su ʼElohim está sobre su cabeza.
അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുത്; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;
8 Será santo a Yavé todos los días de su consagración.
നാസീർവ്രതകാലത്ത് ആദ്യവസാനം അവൻ യഹോവയ്ക്ക് വിശുദ്ധൻ ആകുന്നു.
9 Si alguno muere repentinamente junto a él, de modo que se contamina la cabeza de nazareo, rasurará su cabeza el día de su purificación. El día séptimo la rasurará.
അവന്റെ അടുക്കൽവച്ച് ആരെങ്കിലും പെട്ടെന്ന് മരിക്കുകയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യണം; ഏഴാം ദിവസം അവൻ ക്ഷൗരം ചെയ്യണം.
10 Al octavo día traerá dos tórtolas o dos palominos al sacerdote en la entrada del Tabernáculo de Reunión.
൧൦എട്ടാം ദിവസം അവൻ രണ്ട് കുറുപ്രാവിനെയോ രണ്ട് പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം.
11 El sacerdote ofrecerá uno como ofrenda por el pecado y el otro como ofrenda quemada. Hará sacrificio que apacigua a favor de él porque pecó en relación con el cuerpo muerto. Consagrará su cabeza ese mismo día.
൧൧പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റെതിനെ ഹോമയാഗമായിട്ടും അർപ്പിച്ച് ശവത്താൽ അവൻ അശുദ്ധനായതുകൊണ്ട് അവന് വേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്റെ തല അന്നുതന്നെ ശുദ്ധീകരിക്കണം.
12 Consagrará a Yavé los días de su estado de nazareo, y llevará un cordero añal como ofrenda por la culpa. Los primeros días se anularán, por cuanto contaminó su estado de nazareo.
൧൨അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവയ്ക്ക് വേർതിരിച്ച് ഒരു വയസ്സ് പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരണം. അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ട് മുമ്പിലത്തെ കാലം കണക്കിലെടുക്കരുത്.
13 Esta es la ley para el nazareo: El día cuando se cumpla el tiempo de ser nazareo será llevado a la entrada del Tabernáculo de Reunión.
൧൩വ്രതസ്ഥന്റെ പ്രമാണം ഇതാണ്: അവന്റെ നാസീർ വ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം.
14 Presentará su ofrenda ante Yavé: un cordero sin defecto de un año como holocausto, una cordera sin defecto de un año para el sacrificio que apacigua y un carnero sin defecto como ofrenda de paz.
൧൪അവൻ യഹോവയ്ക്ക് വഴിപാടായി ഹോമയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ,
15 Además [presentará] un canastillo de panes sin levadura de flor de harina amasados con aceite, y galletas sin levadura untadas con aceite, junto con su ofrenda vegetal y sus libaciones.
൧൫ഒരു കൊട്ടയിൽ, എണ്ണചേർത്ത് നേരിയ മാവു കൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കണം.
16 El sacerdote la presentará delante de Yavé, y ofrecerá su sacrificio por el pecado y su holocausto.
൧൬പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കണം.
17 Ofrecerá el carnero en sacrificio como ofrenda de paz a Yavé con el canastillo de los panes sin levadura. Luego ofrecerá su ofrenda vegetal y su libación.
൧൭അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടി യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കണം.
18 Entonces el nazareo rasurará su cabeza de nazareo en la entrada del Tabernáculo de Reunión. Tomará los cabellos de su cabeza de nazareo y los pondrá en el fuego que está debajo del sacrificio de paz.
൧൮പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതില്‍ക്കൽവച്ച് തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്ത് തന്റെ വ്രതമുള്ള തലമുടി എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിൽ ഇടണം;
19 Después que haya rasurado el cabello de nazareo, el sacerdote tomará el muslo asado del carnero, un pan sin levadura del canastillo y una galleta sin levadura, y las pondrá en las manos del nazareo.
൧൯വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്ന് പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്റെ കയ്യിൽ വെക്കണം.
20 Luego el sacerdote mecerá aquello y los presentará como ofrenda mecida a Yavé. Es cosa sagrada para el sacerdote, además del pecho de la ofrenda mecida y el muslo de la ofrenda alzada. Después de esto, el nazareo podrá beber vino.
൨൦പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം; ഇത് നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച ചെയ്ത കൈക്കുറകോടും കൂടി പുരോഹിതനുവേണ്ടി വിശുദ്ധമാകുന്നു; അതിന്‍റെശേഷം വ്രതസ്ഥന് വീഞ്ഞ് കുടിക്കാം.
21 Esta es la ley del nazareo que hace un voto. Su ofrenda para Yavé según su consagración, además de aquello que pueda ofrecer, según el voto que hizo, así hará conforme a la ley de su consagración.
൨൧നാസീർവ്രതം അനുഷ്ഠിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നത് കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവയ്ക്ക് കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ അനുഷ്ഠിച്ച വ്രതം പോലെ തന്റെ നാസീർ വ്രതത്തിന്റെ പ്രമാണത്തിന് അനുസരണമായി തന്നേ അവൻ ചെയ്യെണം”.
22 Yavé habló a Moisés:
൨൨യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
23 Habla a Aarón y a sus hijos: Así bendecirán a los hijos de Israel. Díganles:
൨൩“നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ച് ചൊല്ലേണ്ടത്:
24 Yavé te bendiga y te guarde.
൨൪യഹോവ നിന്നെ അനുഗ്രഹിച്ച് കാക്കുമാറാകട്ടെ;
25 Yavé haga resplandecer su rostro sobre ti, Y tenga de ti misericordia.
൨൫യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ച് നിന്നോട് കൃപയുള്ളവനാകട്ടെ;
26 Yavé alce sobre ti su rostro, Y te dé paz.
൨൬യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്ക് സമാധാനം നല്കുമാറാകട്ടെ.
27 Así pondrán mi Nombre sobre los hijos de Israel, y Yo los bendeciré.
൨൭ഇങ്ങനെ അവർ യിസ്രായേൽ മക്കളുടെമേൽ എന്റെ നാമം വെക്കണം; ഞാൻ അവരെ അനുഗ്രഹിക്കും”.

< Números 6 >