< Levítico 21 >
1 Yavé dijo a Moisés: Habla a los sacerdotes hijos de Aarón: No se contaminen a causa del cadáver de uno de sus parientes,
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘പുരോഹിതൻ തന്റെ ജനത്തിൽ ആരുടെയെങ്കിലും ശവത്തിൽ സ്പർശിച്ച് സ്വയം അശുദ്ധമാക്കരുത്.
2 excepto por pariente cercano a él: su madre, su padre, su hijo, su hermano,
എന്നാൽ തന്റെ മാതാവ്, പിതാവ്, മകൻ, മകൾ, സഹോദരൻ, കന്യകയായ സഹോദരി—അവൾക്ക് ഭർത്താവ് ഇല്ലാത്തതിനാൽ അദ്ദേഹത്തെ ആശ്രയിച്ചാണല്ലോ കഴിയുന്നത്— എന്നിങ്ങനെയുള്ള അടുത്ത ബന്ധുക്കളാൽ അദ്ദേഹത്തിന് ആചാരപരമായി അശുദ്ധനാകാം.
3 o su hermana virgen, cercana a él, que no tuvo esposo, por la cual podrá contaminarse.
4 No se contaminará, porque es un dirigente en medio de su pueblo, y no se profanará.
അയാൾ വിവാഹത്താൽ ബന്ധുക്കളായിത്തീർന്ന ആളുകൾക്കുവേണ്ടി സ്വയം അശുദ്ധനാകരുത്, അങ്ങനെ സ്വയം മാലിന്യമേൽക്കരുത്.
5 No hará tonsura en su cabeza, ni cortará la punta de su barba, ni se sajará.
“‘പുരോഹിതൻ തലമുണ്ഡനം ചെയ്യുകയോ താടിയുടെ വക്കുകൾ വടിക്കുകയോ ശരീരത്തിൽ മുറിവുണ്ടാക്കുകയോ ചെയ്യരുത്.
6 Santos serán para su ʼElohim. No profanarán el Nombre de su ʼElohim, porque ellos son los que presentan los holocaustos a Yavé, el pan de su ʼElohim. Por tanto, serán santos.
അവർ തങ്ങളുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കണം. തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നവരായതുകൊണ്ട് അവർ വിശുദ്ധരായിരിക്കണം.
7 No tomarán mujer prostituta o deshonrada. No tomarán mujer repudiada por su esposo, porque [el sacerdote] es santo a su ʼElohim.
“‘അവർ, വേശ്യാവൃത്തിയാൽ മലിനയായവളോ ഭർത്താവിൽനിന്ന് വേർപെട്ടവളോ ആയ സ്ത്രീയെ വിവാഹംകഴിക്കരുത്. കാരണം പുരോഹിതന്മാർ ദൈവത്തിനു വിശുദ്ധരാകുന്നു.
8 Por tanto lo consagrarás, pues él presenta el pan de tu ʼElohim. Será santo porque Yo, Yavé, Quien te santifica, soy santo.
നിങ്ങൾ ഓരോരുത്തരും അവരെ വിശുദ്ധരായി പരിഗണിക്കണം, കാരണം പുരോഹിതന്മാർ നിങ്ങളുടെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവരാണ്. നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങൾ അവരെ വിശുദ്ധരായി കണക്കാക്കണം.
9 Si la hija de un sacerdote profana al prostituírse, profana a su padre. Con fuego será quemada.
“‘ഒരു പുരോഹിതന്റെ മകൾ വേശ്യയായി സ്വയം മലിനയാക്കിയാൽ, അവൾ അവളുടെ പിതാവിനെ അപമാനിക്കുന്നു, അവളെ തീയിൽ ദഹിപ്പിക്കണം.
10 El que entre sus hermanos sea sumo sacerdote, sobre cuya cabeza fue derramado el aceite de la unción y fue investido para llevar las ropas, no descubrirá su cabeza ni rasgará sus ropas.
“‘തന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് തലയിൽ അഭിഷേകതൈലം ഒഴിക്കപ്പെട്ടവനും, പൗരോഹിത്യവസ്ത്രങ്ങൾ ധരിക്കാൻ സമർപ്പിക്കപ്പെട്ടവനുമായ മഹാപുരോഹിതൻ തന്റെ തലമുടി ചീകാതിരിക്കുകയോ വസ്ത്രം കീറുകയോ ചെയ്യരുത്.
11 No entrará donde haya algún cadáver. Aunque sea de su padre o de su madre, no se contaminará.
ഒരു ശവശരീരം ഉള്ളിടത്ത് അദ്ദേഹം പ്രവേശിക്കരുത്. തന്റെ പിതാവിനുവേണ്ടിയോ മാതാവിനുവേണ്ടിയോപോലും അദ്ദേഹം സ്വയം അശുദ്ധനാകരുത്.
12 No saldrá del Santuario, ni profanará el Santuario de su ʼElohim, porque la consagración del aceite de la unción de su ʼElohim está sobre él. Yo, Yavé.
തന്റെ ദൈവത്തിന്റെ അഭിഷേകതൈലത്താൽ അദ്ദേഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാൽ അദ്ദേഹം തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം വിട്ടുപോകുകയോ അതിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുകയോ ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.
13 Tomará como esposa a una virgen.
“‘അദ്ദേഹം വിവാഹംകഴിക്കുന്ന സ്ത്രീ കന്യകയായിരിക്കണം.
14 No tomará viuda, ni divorciada, ni deshonrada, ni prostituta, sino tomará como esposa a una virgen de su pueblo
അദ്ദേഹം ഒരു വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ വേശ്യാവൃത്തിയാൽ അശുദ്ധമാക്കപ്പെട്ടവളെയോ വിവാഹംകഴിക്കരുത്. സ്വജനത്തിലുള്ള ഒരു കന്യകയെമാത്രമേ വിവാഹംകഴിക്കാവൂ.
15 para que no profane su descendencia entre su pueblo, porque Yo, Yavé, soy Quien lo santifica.
ഇങ്ങനെയായാൽ അദ്ദേഹം തന്റെ സന്തതിയെ തന്റെ ജനത്തിനിടയിൽ അശുദ്ധമാക്കുകയില്ല; അവനെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ ആകുന്നു.’”
16 Además Yavé habló a Moisés:
യഹോവ മോശയോട് അരുളിച്ചെയ്തു:
17 Habla a Aarón: Ninguno de tus descendientes en sus sucesivas generaciones que tenga en él algún defecto se acercará para ofrecer el pan de su ʼElohim.
“അഹരോനോടു പറയുക: ‘നിന്റെ സന്തതിപരമ്പരയിൽ വികലാംഗർ ആരും ഒരുനാളും, അവരുടെ ദൈവത്തിന്റെ ഭോജനം അർപ്പിക്കാൻ അടുത്തുവരരുത്.
18 Porque ningún varón que tenga en él algún defecto se acercará: ya sea ciego, cojo, mutilado, deformado,
അന്ധൻ, മുടന്തൻ, വിരൂപി, വൈകല്യമുള്ളവൻ,
19 o que tenga fractura de pie o de mano,
കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ,
20 o jorobado, enano, que tenga ojo defectuoso, tenga sarna o tiña, o testículos magullados.
കൂനൻ, കുള്ളൻ, കാഴ്ചയ്ക്കു ന്യൂനതയുള്ളവൻ, ചൊറിയുള്ളവൻ, ചുണങ്ങുള്ളവൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരാരും അടുത്തുവരരുത്.
21 Ningún varón de la descendencia del sacerdote Aarón que tenga defecto en él, se acercará para ofrecer los holocaustos a Yavé. [Si] hay defecto en él, no se acercará para ofrecer el pan de su ʼElohim.
പുരോഹിതനായ അഹരോന്റെ പുത്രന്മാരിൽ ഊനമുള്ളവൻ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാൻ അടുത്തുവരരുത്. അവന് ഒരു ഊനമുണ്ട്; തന്റെ ദൈവത്തിനു ഭോജനം അർപ്പിക്കാൻ അവൻ അടുത്തുവരരുത്.
22 Podrá comer el pan de su ʼElohim procedente de las cosas santísimas y de las santas,
തന്റെ ദൈവത്തിന്റെ അതിവിശുദ്ധഭോജനവും വിശുദ്ധഭോജനവും അയാൾക്കു ഭക്ഷിക്കാം,
23 pero no pasará detrás del velo ni se acercará al altar, pues tiene defecto en él. No profanará mis cosas sagradas porque Yo soy Yavé, Quien los santifico.
എങ്കിലും അയാൾ ഊനമുള്ളവൻ ആകുകകൊണ്ട് തിരശ്ശീലയ്ക്കടുത്തു പോകുകയോ യാഗപീഠത്തെ സമീപിക്കുകയോ ചെയ്ത് എന്റെ വിശുദ്ധമന്ദിരത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തരുത്. അവരെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ ആകുന്നു.’”
24 Así Moisés habló a Aarón, a sus hijos, y a todos los hijos de Israel.
അങ്ങനെ മോശ ഇത് അഹരോനോടും പുത്രന്മാരോടും സകല ഇസ്രായേല്യരോടും പറഞ്ഞു.