< 2 Samuel 20 >
1 Pero Seba, hijo de Bicri, de Benjamín, hombre perverso, estaba allí. Éste sopló la corneta y dijo: ¡No tenemos parte en David ni heredad en el hijo de Isaí! ¡Israel: cada uno a su tienda!
ബെന്യാമീൻഗോത്രക്കാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു നീചൻ ഉണ്ടായിരുന്നു. അവൻ കാഹളം ഊതിക്കൊണ്ട് വിളിച്ചുപറഞ്ഞു: “നമുക്ക് ദാവീദിൽ യാതൊരു ഓഹരിയുമില്ല, യിശ്ശായിപുത്രനിൽ യാതൊരു പങ്കുമില്ല! ഇസ്രായേലേ, ഓരോരുത്തനും അവനവന്റെ കൂടാരത്തിലേക്കു മടങ്ങിപ്പോകുക!”
2 Entonces todos los hombres de Israel dejaron de seguir a David y siguieron a Seba, hijo de Bicri. Pero los hombres de Judá siguieron fielmente a su rey desde el Jordán hasta Jerusalén.
അങ്ങനെ ഇസ്രായേൽജനമെല്ലാം ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയെ അനുഗമിച്ചു. എന്നാൽ യെഹൂദാജനമാകട്ടെ, യോർദാൻമുതൽ ജെറുശലേംവരെയുള്ള തങ്ങളുടെ യാത്രയിൽ രാജാവിനോടു ചേർന്നുനിന്നു.
3 Cuando David llegó a su palacio en Jerusalén, tomó a las diez concubinas que dejó para cuidar el palacio y las colocó en reclusión. Aunque las sustentó, nunca más se unió a ellas. Ellas quedaron en viudez perpetua hasta cuando murieron.
ദാവീദ് ജെറുശലേമിൽ തന്റെ അരമനയിൽ തിരിച്ചെത്തിയപ്പോൾ, താൻ അരമനയുടെ സൂക്ഷിപ്പിനായി ആക്കിയിരുന്ന പത്ത് വെപ്പാട്ടികളെയും അദ്ദേഹം കാവൽക്കാരുടെ മേൽനോട്ടത്തിലുള്ള ഒരു ഭവനത്തിലാക്കി. അവരുടെ ജീവിതാവശ്യങ്ങളെല്ലാം നൽകിയിരുന്നെങ്കിലും അദ്ദേഹം അവരോടുകൂടി കിടക്കപങ്കിട്ടില്ല. അവർ മരണപര്യന്തം വിധവകളെപ്പോലെ കാവൽക്കാരുടെ മേൽനോട്ടത്തിൽ തടവിലായിരുന്നു ജീവിച്ചത്.
4 Luego el rey dijo a Amasa: Convócame a los hombres de Judá dentro de tres días y preséntate aquí.
പിന്നെ രാജാവ് അമാസയെ വിളിച്ച്, “മൂന്നുദിവസത്തിനകം യെഹൂദാജനതയെ വിളിച്ചുകൂട്ടിക്കൊണ്ട് തന്റെ അടുക്കൽ വരാൻ കൽപ്പിച്ചു.”
5 Amasa fue a convocar a Judá, pero tardó más del tiempo que le fue señalado.
അങ്ങനെ അമാസ പോയി. എന്നാൽ രാജാവ് അനുവദിച്ചിരുന്ന സമയം കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചെത്തിയില്ല.
6 Entonces David dijo a Abisai: Seba, hijo de Bicri nos hará más daño ahora que Absalón. Toma tú a los esclavos de tu ʼadón y vé tras él, no sea que halle ciudades fortificadas para él y escape de nosotros.
അപ്പോൾ ദാവീദ് അബീശായിയോടു പറഞ്ഞു: “ഇപ്പോൾ ബിക്രിയുടെ മകനായ ശേബാ, അബ്ശാലോം ചെയ്തതിനെക്കാൾ അധികം ദ്രോഹം നമുക്കു ചെയ്തേക്കാം. അതിനാൽ നിന്റെ യജമാനന്റെ ആളുകളെയും കൂട്ടി അവനെ പിൻതുടരുക; അല്ലെങ്കിൽ അവൻ വല്ല സംരക്ഷിതനഗരവും കണ്ടെത്തുകയും നമ്മിൽനിന്ന് രക്ഷപ്പെടുകയും ചെയ്തേക്കാം.”
7 Entonces los hombres de Joab con los cereteos, los peleteos y todos los valientes salieron tras él. Salieron de Jerusalén para ir tras Seba.
അതിനാൽ യോവാബിന്റെ ആളുകളും കെരീത്യരും പ്ളേത്യരും സകലപരാക്രമശാലികളായ യോദ്ധാക്കളും അബീശായിയുടെ നേതൃത്വത്തിൽ ബിക്രിയുടെ മകനായ ശേബയെ പിൻതുടരാൻ ജെറുശലേമിൽനിന്ന് പുറപ്പെട്ടു.
8 Cuando estaban cerca de la gran roca que está en Gabaón, Amasa fue a ellos. Joab vestía su ropa militar, y sobre ella una espada con su vaina atada a la cintura, la cual se le cayó cuando avanzó.
അവർ ഗിബെയോനിലെ വലിയ പാറയിലെത്തിയപ്പോൾ അമാസ അവർക്കെതിരേ വന്നു. യോവാബ് പടച്ചട്ടയണിഞ്ഞിരുന്നു. അതിനുമീതേ അരക്കെട്ടിൽ തുകൽവാറും കെട്ടിയിരുന്നു. അതിൽ ഉറയോടുകൂടിയ ഒരു വാൾ കെട്ടിയിരുന്നു. യോവാബു മുമ്പോട്ടു നീങ്ങിയപ്പോൾ അത് ഉറയിൽനിന്നു പുറത്തുവന്നു.
9 Joab preguntó a Amasa: ¿Tienes paz, hermano mío? Y Joab tomó a Amasa por la barba con su mano derecha para besarlo.
“സുഖംതന്നെയോ സഹോദരാ,” എന്ന് യോവാബ് അമാസയോടു ചോദിച്ചു. അതിനുശേഷം അദ്ദേഹം അടുത്തുവന്ന് ചുംബനം ചെയ്യാനെന്ന ഭാവേന വലതുകരംകൊണ്ട് അമാസയുടെ താടിക്കുപിടിച്ചു.
10 Pero Amasa no se cuidó de la espada que estaba en la otra mano de Joab, de modo que lo hirió con ella en la quinta costilla y derramó sus vísceras a tierra. Cayó muerto sin necesidad de repetir la estocada. Después Joab y su hermano Abisai fueron a perseguir a Seba, hijo de Bicri.
യോവാബിന്റെ പക്കലുള്ള വാൾ അയാൾ ശ്രദ്ധിച്ചില്ല. യോവാബ് അത് അയാളുടെ ഉദരത്തിൽ കുത്തിക്കയറ്റി; അയാളുടെ കുടൽമാല പുറത്തുചാടി. അമാസ മരിച്ചു; അയാളെ രണ്ടാമതൊന്നു കുത്തേണ്ടതായി വന്നില്ല. തുടർന്ന് യോവാബും അദ്ദേഹത്തിന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിൻതുടർന്നു.
11 Uno de los jóvenes de Joab se colocó en pie junto a él y dijo: ¡El que favorezca a Joab y esté por David, siga a Joab!
യോവാബിന്റെ ആൾക്കാരിൽ ഒരുവൻ അമാസയുടെ ശവത്തിനരികെ നിന്നുകൊണ്ടു വിളിച്ചുപറഞ്ഞു: “യോവാബിനോടു കൂറുള്ളവരും ദാവീദിന്റെ പക്ഷത്തുള്ളവരും യോവാബിനെ പിൻതുടരട്ടെ!”
12 Amasa estaba tendido revolcándose en su sangre en medio del camino. Cuando un hombre vio que todo el que pasaba se detenía, apartó a Amasa del camino, lo llevó al campo y lo cubrió con una túnica.
അമാസ നടുവഴിയിൽ ചോരയിൽ കുളിച്ചു കിടന്നിരുന്നു. പടയാളികളെല്ലാം അവിടെ വരുമ്പോൾ നിൽക്കുന്നതായി ഒരുവൻ കണ്ടു. അമാസയുടെ അരികെ വന്നെത്തുന്നവരെല്ലാം അവിടെ നിൽക്കുന്നതായി അയാൾ മനസ്സിലാക്കി. അയാൾ ആ ശവം വയലിലേക്കു വലിച്ചുമാറ്റി ഒരു തുണിയും അതിന്മേൽ ഇട്ടു.
13 Cuando fue apartado del camino, todos los hombres siguieron tras Joab para perseguir a Seba, hijo de Bicri.
അങ്ങനെ അമാസ പെരുവഴിയിൽനിന്നു നീക്കപ്പെട്ടതിനുശേഷം ജനമെല്ലാം ബിക്രിയുടെ മകനായ ശേബയെ പിടികൂടാൻ യോവാബിന്റെ പിന്നാലെ ചെന്നു.
14 Seba pasó por todas las tribus de Israel hasta Abel de Bet-maacá. Todos los bicritas se reunieron y también fueron tras él.
ശേബാ ആബേൽ ബേത്ത്-മാക്കാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും ബേര്യരുടെ സകലപ്രവിശ്യകളിലൂടെയും കടന്നുപോയി. അവരെല്ലാം ഒത്തുകൂടി അദ്ദേഹത്തെ അനുഗമിച്ചു.
15 Entonces todo el ejército que estaba con Joab llegó y lo sitiaron en Abel de Bet-maacá. Levantaron un terraplén contra el muro de la ciudad que estaba sostenida en el muro.
യോവാബും സകലപടയാളികളും വന്ന് ആബേൽ-ബേത്ത്-മാക്കായിൽ ശേബയെ ഉപരോധിച്ചു. പട്ടണത്തിനുള്ളിൽ കടക്കുന്നതിനു ചരിഞ്ഞ പാതയുണ്ടാക്കി. അതു കിടങ്ങിന്റെ വക്കിലായിരുന്നു. യോവാബിനോടുകൂടെയുള്ള ജനമെല്ലാം കോട്ട തകർക്കാനായി ഇടിച്ചുകൊണ്ടിരിക്കുമ്പോൾ
16 Entonces una mujer sabia dio voces desde la ciudad: ¡Escuchen! ¡Escuchen! Les ruego que digan a Joab: ¡Ven acá para que yo hable contigo!
ജ്ഞാനമുള്ള ഒരു സ്ത്രീ നഗരത്തിനുള്ളിൽനിന്ന് വിളിച്ചുപറഞ്ഞു: “ശ്രദ്ധിക്കുക! ശ്രദ്ധിക്കുക! ഞാൻ സംസാരിക്കേണ്ടതിന് യോവാബ് ഇവിടേക്കു നീങ്ങിവരണമെന്നു പറഞ്ഞാലും.”
17 Cuando él se acercó a ella, la mujer le preguntó: ¿Eres tú Joab? Y le respondió: Yo soy. Y ella le dijo: Escucha las palabras de tu esclava. Y él respondió: Escucho.
യോവാബ് അവളുടെ സമീപത്തേക്കുചെന്നു. “അങ്ങാണോ യോവാബ്?” അവൾ ചോദിച്ചു. “അതേ! ഞാൻതന്നെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവൾ പറഞ്ഞു: “അങ്ങയുടെ ദാസിയായ അടിയനു പറയാനുള്ളതു ശ്രദ്ധിച്ചാലും!” “ഇതാ ഞാൻ ശ്രദ്ധിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
18 Entonces ella habló: Antiguamente solían decir: El que consulte, que consulte en Abel, y así concluían cualquier asunto.
അവൾ തുടർന്നു: “‘ആബേലിൽച്ചെന്ന് പ്രശ്നത്തിനു പരിഹാരം തേടുക,’ എന്ന് മുമ്പു പറയുമായിരുന്നു. അങ്ങനെ അവർ പ്രശ്നങ്ങൾ പരിഹരിച്ചും വന്നിരുന്നു.
19 Yo soy de las pacíficas y fieles de Israel, pero tú procuras destruir una ciudad que es madre en Israel. ¿Por qué destruyes la heredad de Yavé?
ഞാൻ ഇസ്രായേലിലെ സമാധാനപ്രിയയും വിശ്വസ്തതയുമുള്ള ഒരുവളാണ്. ഇസ്രായേലിനു മാതാവായ ഒരു നഗരത്തെ ഇന്ന് അങ്ങു നശിപ്പിക്കാൻ ഒരുങ്ങുന്നു. യഹോവയുടെ അവകാശത്തെ അങ്ങ് നശിപ്പിക്കാൻ തുനിയുന്നതെന്ത്?”
20 Joab respondió y dijo: ¡Lejos, lejos esté de mí que yo devore o destruya!
അതുകേട്ട് യോവാബ്, “ദൈവം എനിക്കിതിന് ഇടവരുത്താതിരിക്കട്ടെ. വിഴുങ്ങിക്കളയുന്നതിനോ നശിപ്പിക്കുന്നതിനോ എനിക്ക് ഇടവരാതിരിക്കട്ടെ!
21 El asunto no es así, sino que un hombre de la región montañosa de Efraín, Seba, hijo de Bicri, levantó su mano contra el rey David. Entreguen solo a él y me iré de la ciudad. Entonces la mujer respondió a Joab: ¡Mira, su cabeza te será lanzada desde el muro!
ഞങ്ങളുടെ ഉദ്ദേശ്യം അതല്ല. എഫ്രയീം മലനാട്ടുകാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു മനുഷ്യൻ ദാവീദുരാജാവിനെതിരേ കരമുയർത്തിയിരിക്കുന്നു. ആ മനുഷ്യനെ ഏൽപ്പിച്ചുതന്നാൽ ഞാൻ നഗരത്തിൽനിന്നു പിൻവാങ്ങുന്നതായിരിക്കും.” “അവന്റെ തല മതിലിനുമീതേകൂടി അങ്ങയുടെ അടുത്തേക്ക് എറിഞ്ഞുതരുന്നതായിരിക്കും,” എന്ന് ആ സ്ത്രീ യോവാബിന് മറുപടികൊടുത്തു.
22 Después la mujer fue a todo el pueblo con su sabiduría. Cortaron la cabeza a Seba, hijo de Bicri, y la lanzaron a Joab. Y éste tocó la corneta y se retiraron de la ciudad, cada uno a su tienda, y Joab regresó al rey en Jerusalén.
അതിനുശേഷം ആ സ്ത്രീ തന്റെ വിവേകപൂർവമായ ഉപദേശവുമായി ജനങ്ങളെ സമീപിച്ച് സകലജനത്തെയും സമ്മതിപ്പിച്ചു. അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുത്തേക്ക് എറിഞ്ഞുകൊടുത്തു. അദ്ദേഹം കാഹളമൂതി; പടയാളികൾ നഗരത്തിൽനിന്നു പിൻവാങ്ങി. ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങി; യോവാബും ജെറുശലേമിൽ രാജാവിന്റെ അടുത്തേക്കു മടങ്ങി.
23 Joab era el general de todo el ejército de Israel, y Benaía, hijo de Joiada, era comandante de los cereteos y los peleteos.
യോവാബ് സകല ഇസ്രായേൽ സൈന്യത്തിനും അധിപനായിരുന്നു; കെരീത്യർക്കും പ്ളേത്യർക്കും അധിപതി യെഹോയാദായുടെ മകനായ ബെനായാവ് ആയിരുന്നു.
24 Adoram estaba a cargo de los tributos, y Josafat, hijo de Ahilud, era el cronista.
അദോരാം നിർബന്ധിതമായി വേലചെയ്യുന്നവരുടെ മേൽവിചാരകൻ. അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകൻ.
25 Seva era el escriba, y Sadoc y Abiatar, los sacerdotes.
ശെവാ ലേഖകൻ, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.
26 Ira, el jaireo, era un ministro principal de David.
യായിര്യനായ ഈരാ ദാവീദിന്റെ പുരോഹിതനുമായിരുന്നു.