< Salmos 143 >
1 Un salmo de David. Escucha mi oración, Yahvé. Escucha mis peticiones. En tu fidelidad y justicia, alíviame.
൧ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ പ്രാർത്ഥന കേട്ട്, എന്റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരണമേ; അങ്ങയുടെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളണമേ.
2 No entres en juicio con tu siervo, porque a tus ojos ningún hombre vivo es justo.
൨അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ.
3 Porque el enemigo persigue mi alma. Ha derribado mi vida hasta el suelo. Me ha hecho vivir en lugares oscuros, como los que llevan mucho tiempo muertos.
൩ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ട് തകർത്തിരിക്കുന്നു; പണ്ടുതന്നെ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
4 Por lo tanto, mi espíritu está abrumado dentro de mí. Mi corazón está desolado.
൪ആകയാൽ എന്റെ മനസ്സ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
5 Recuerdo los días de antaño. Medito en todos tus actos. Contemplo la obra de tus manos.
൫ഞാൻ പണ്ടത്തെ നാളുകൾ ഓർക്കുന്നു; അങ്ങയുടെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; അങ്ങയുടെ കൈകളുടെ പ്രവൃത്തിയെപ്പറ്റി ഞാൻ ചിന്തിക്കുന്നു.
6 Extiendo mis manos hacia ti. Mi alma tiene sed de ti, como una tierra reseca. (Selah)
൬ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ അങ്ങേയ്ക്കായി ദാഹിക്കുന്നു. (സേലാ)
7 Apresúrate a responderme, Yahvé. Mi espíritu falla. No me escondas la cara, para que no me vuelva como los que bajan a la fosa.
൭യഹോവേ, വേഗം എനിക്ക് ഉത്തരമരുളണമേ; എന്റെ ആത്മാവ് ക്ഷീണിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ അങ്ങയുടെ മുഖം എനിക്ക് മറയ്ക്കരുതേ.
8 Hazme oír tu amorosa bondad por la mañana, porque confío en ti. Haz que conozca el camino que debo seguir, porque elevo mi alma a ti.
൮രാവിലെ അങ്ങയുടെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കണമേ; ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കണമേ; ഞാൻ എന്റെ ഉള്ളം അങ്ങയിലേക്ക് ഉയർത്തുന്നുവല്ലോ.
9 Líbrame, Yahvé, de mis enemigos. Huyo hacia ti para que me escondas.
൯യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ; അങ്ങയുടെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു.
10 Enséñame a hacer tu voluntad, porque tú eres mi Dios. Tu Espíritu es bueno. Guíame por la tierra de la rectitud.
൧൦അങ്ങയുടെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കണമേ. അങ്ങ് എന്റെ ദൈവമാകുന്നുവല്ലോ; അങ്ങയുടെ നല്ല ആത്മാവ് നേരായ മാർഗ്ഗത്തിൽ എന്നെ നടത്തുമാറാകട്ടെ.
11 Revísame, Yahvé, por tu nombre. En tu justicia, saca mi alma de la angustia.
൧൧യഹോവേ, അങ്ങയുടെ നാമംനിമിത്തം എന്നെ ജീവിപ്പിക്കണമേ; അങ്ങയുടെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കണമേ.
12 En tu amorosa bondad, elimina a mis enemigos, y destruye a todos los que afligen mi alma, pues soy tu siervo.
൧൨അങ്ങയുടെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കണമേ; ഞാൻ അങ്ങയുടെ ദാസൻ ആകുന്നുവല്ലോ.