< Proverbios 11 >
1 Un balance falso es una abominación para Yahvé, pero las pesas precisas son su deleite.
൧കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്; ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം.
2 Cuando llega el orgullo, llega la vergüenza, pero con la humildad viene la sabiduría.
൨അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്.
3 La integridad de los rectos los guiará, pero la perversidad de los traidores los destruirá.
൩നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും.
4 Las riquezas no aprovechan en el día de la ira, pero la justicia libra de la muerte.
൪ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.
5 La justicia del intachable dirigirá su camino, pero el impío caerá por su propia maldad.
൫നിഷ്കളങ്കന്റെ നീതി അവന് നേർവഴി ഒരുക്കും; ദുഷ്ടൻ തന്റെ ദുഷ്ടതകൊണ്ട് വീണുപോകും.
6 La justicia de los rectos los librará, pero los infieles quedarán atrapados por los malos deseos.
൬നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും.
7 Cuando un malvado muere, la esperanza perece, y la expectativa de poder se queda en nada.
൭ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്ക് ഭംഗംവരുന്നു.
8 El justo es liberado de la angustia, y el malvado ocupa su lugar.
൮നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു; ദുഷ്ടൻ അവന് പകരം അകപ്പെടുന്നു.
9 Con su boca el impío destruye a su prójimo, pero los justos serán liberados a través del conocimiento.
൯വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
10 Cuando le va bien al justo, la ciudad se alegra. Cuando los malvados perecen, hay gritos.
൧൦നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.
11 Por la bendición de los rectos, la ciudad es exaltada, pero es derribado por la boca de los malvados.
൧൧നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.
12 El que desprecia a su prójimo está vacío de sabiduría, pero un hombre comprensivo mantiene su paz.
൧൨കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു.
13 El que trae chismes traiciona una confianza, pero el que tiene un espíritu de confianza es el que guarda un secreto.
൧൩ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു.
14 Donde no hay una guía sabia, la nación cae, pero en la multitud de consejeros está la victoria.
൧൪മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്.
15 El que es garante de un extraño sufrirá por ello, pero el que rechaza las prendas de garantía está seguro.
൧൫അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും.
16 Una mujer con gracia obtiene honor, pero los hombres violentos obtienen riquezas.
൧൬കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു.
17 El hombre misericordioso hace el bien a su propia alma, pero el que es cruel molesta a su propia carne.
൧൭ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
18 Los malvados ganan sueldos engañosos, pero el que siembra justicia cosecha una recompensa segura.
൧൮ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും.
19 El que es verdaderamente justo obtiene la vida. El que persigue el mal obtiene la muerte.
൧൯നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവൻ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു.
20 Los perversos de corazón son una abominación para Yahvé, pero aquellos cuyos caminos son intachables son su deleite.
൨൦വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്; നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ.
21 Ciertamente, el hombre malo no quedará impune, pero la descendencia de los justos será liberada.
൨൧നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
22 Como un anillo de oro en el hocico de un cerdo, es una hermosa mujer que carece de discreción.
൨൨വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.
23 El deseo de los justos es sólo bueno. La expectativa de los malvados es la ira.
൨൩നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
24 Hay uno que dispersa y aumenta aún más. Hay uno que retiene más de lo debido, pero gana la pobreza.
൨൪ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു.
25 El alma liberal será engordada. El que riega será también regado.
൨൫ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും.
26 La gente maldice a quien retiene el grano, pero la bendición caerá sobre la cabeza de quien lo venda.
൨൬ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അത് വില്‍ക്കുന്നവന്‍റെ തലമേൽ അനുഗ്രഹം വരും.
27 El que busca diligentemente el bien, busca el favor, pero el que busca el mal, éste vendrá a él.
൨൭നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും.
28 El que confía en sus riquezas caerá, pero el justo florecerá como la hoja verde.
൨൮തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും.
29 El que molesta a su propia casa heredará el viento. El necio servirá al sabio de corazón.
൨൯സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും.
30 El fruto del justo es un árbol de vida. El que es sabio gana almas.
൩൦നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു.
31 He aquí que los justos serán recompensados en la tierra, ¡cuanto más el malvado y el pecador!
൩൧നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം?