< Números 15 >

1 Yahvé habló a Moisés, diciendo:
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2 “Habla a los hijos de Israel y diles: ‘Cuando hayáis entrado en la tierra de vuestras moradas, que yo os doy,
നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങൾ ചെന്നിട്ടു
3 y hagáis una ofrenda por fuego a Yahvé — un holocausto, o un sacrificio, para cumplir un voto o como ofrenda voluntaria, o en vuestras fiestas establecidas, para hacer un aroma agradable a Yahvé, de la manada o del rebaño —
ഒരു നേർച്ച നിവർത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവെക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവെക്കു സൗരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ
4 entonces el que ofrezca su ofrenda ofrecerá a Yahvé una ofrenda de harina de una décima parte de un efa de harina fina mezclada con una cuarta parte de un hin de aceite.
യഹോവെക്കു വഴിപാടുകഴിക്കുന്നവൻ കാൽഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
5 Prepararás vino para la libación, la cuarta parte de un hin, con el holocausto o para el sacrificio, por cada cordero.
ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാൽഹീൻ വീഞ്ഞു കൊണ്ടുവരേണം.
6 “‘Por un carnero, prepararás para una ofrenda dos décimas de efa de harina fina mezclada con la tercera parte de un hin de aceite;
ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്നു എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
7 y para la libación ofrecerás la tercera parte de un hin de vino, de aroma agradable para Yahvé.
അതിന്റെ പാനീയയാഗത്തിന്നു ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവെക്കു സൗരഭ്യവാസനയായി അർപ്പിക്കേണം.
8 Cuando prepares un toro para un holocausto o para un sacrificio, para cumplir un voto, o para ofrendas de paz a Yahvé,
നേർച്ച നിവർത്തിപ്പാനോ യഹോവെക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ
9 entonces ofrecerás con el becerro una ofrenda de harina de tres décimas de efa de harina fina mezclada con medio hin de aceite;
കിടാവിനോടുകൂടെ അരഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അർപ്പിക്കേണം.
10 y ofrecerás para la libación medio hin de vino, como ofrenda encendida, de aroma agradable a Yahvé.
അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം.
11 Así se hará por cada toro, por cada carnero, por cada uno de los corderos o de los cabritos.
കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
12 Según el número que prepares, así harás con cada uno según su número.
നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
13 “‘Todos los nativos harán estas cosas de esta manera, al ofrecer una ofrenda encendida, de aroma agradable a Yahvé.
സ്വദേശിയായവനൊക്കെയും യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നേ അനുഷ്ഠിക്കേണം.
14 Si un extranjero vive como forastero con vosotros, o quienquiera que esté entre vosotros a lo largo de vuestras generaciones, y ofrece una ofrenda encendida de aroma agradable a Yahvé, como hacéis vosotros, así lo hará.
നിങ്ങളോടുകൂടെ പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം.
15 Para la asamblea, habrá un estatuto para vosotros y para el extranjero que vive como tal, un estatuto para siempre a lo largo de vuestras generaciones. Como vosotros, así será el extranjero ante Yahvé.
നിങ്ങൾക്കാകട്ടെ വന്നു പാർക്കുന്ന പരദേശിക്കാകട്ടെ സർവ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം.
16 Una sola ley y un solo estatuto habrá para vosotros y para el extranjero que vive como forastero con vosotros.’”
നിങ്ങൾക്കും വന്നു പാർക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.
17 Yahvé habló a Moisés, diciendo:
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
18 “Habla a los hijos de Israel y diles: ‘Cuando lleguéis a la tierra a la que os traigo,
യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം
19 entonces será que cuando comáis del pan de la tierra, ofreceréis una ofrenda mecida a Yahvé.
ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണം കഴിക്കേണം.
20 De lo primero de tu masa ofrecerás una torta como ofrenda mecida. Como la ofrenda mecida de la era, así la ofrecerás.
ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെ തന്നേ അതു ഉദർച്ച ചെയ്യേണം.
21 De las primicias de tu masa, ofrecerás a Yahvé una ofrenda mecida a lo largo de tus generaciones.
ഇങ്ങനെ നിങ്ങൾ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവെക്കു ഉദർച്ചാർപ്പണം കഴിക്കേണം.
22 “‘Cuando erréis y no observéis todos estos mandamientos que Yahvé ha dicho a Moisés —
യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും
23 todo lo que Yahvé os ha mandado por medio de Moisés, desde el día en que Yahvé dio el mandamiento y en adelante por vuestras generaciones —
യാതൊന്നെങ്കിലും യഹോവ മോശെയോടു കല്പിച്ച നാൾമുതൽ തലമുറതലമുറയായി യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റു ചെയ്താൽ,
24 entonces será si se hizo sin querer, sin conocimiento de la congregación, toda la congregación ofrecerá un novillo en holocausto, como aroma agradable a Yahvé, con su ofrenda y su libación, según la ordenanza, y un macho cabrío como ofrenda por el pecado.
അറിയാതെകണ്ടു അബദ്ധവശാൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാം കൂടെ ഹോമയാഗത്തിന്നായി ഒരു കാളക്കിടാവിനെയും പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിന്നുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവെക്കു സൗരഭ്യവാസനയായി അർപ്പിക്കേണം.
25 El sacerdote hará la expiación por toda la congregación de los hijos de Israel, y serán perdonados; porque fue un error, y han traído su ofrenda, una ofrenda encendida a Yahvé, y su ofrenda por el pecado ante Yahvé, por su error.
ഇങ്ങനെ പുരോഹിതൻ യിസ്രായേൽമക്കളുടെ സർവ്വസഭെക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവരോടു ക്ഷമിക്കപ്പെടും; അതു അബദ്ധവശാൽ സംഭവിക്കയും അവർ തങ്ങളുടെ അബദ്ധത്തിന്നായിട്ടു യഹോവെക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിക്കയും ചെയ്തുവല്ലോ.
26 Toda la congregación de los hijos de Israel será perdonada, así como el extranjero que vive como forastero en medio de ellos; porque con respecto a todo el pueblo, se hizo sin querer.
എന്നാൽ അതു യിസ്രായേൽമക്കളുടെ സർവ്വസഭയോടും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സർവ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ.
27 “‘Si una persona peca involuntariamente, ofrecerá una cabra hembra de un año como ofrenda por el pecado.
ഒരാൾ അബദ്ധവശാൽ പാപം ചെയ്താൽ അവൻ തനിക്കുവേണ്ടി പാപയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഒരു പെൺകോലാട്ടിനെ അർപ്പിക്കണം.
28 El sacerdote hará expiación por el alma que se equivoca cuando peca involuntariamente ante Yahvé. Hará expiación por él, y será perdonado.
അബദ്ധവശാൽ പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമ്മം അനുഷ്ഠിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കപ്പെടും.
29 Tendrás una sola ley para el que hace algo involuntariamente, para el nativo entre los hijos de Israel y para el extranjero que vive como forastero entre ellos.
യിസ്രായേൽമക്കളുടെ ഇടയിൽ അബദ്ധവശാൽ പാപം ചെയ്യുന്നവൻ സ്വദേശിയോ വന്നു പാർക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.
30 “‘Pero el alma que hace algo con mano alzada, sea nativo o extranjero, blasfema a Yahvé. Esa alma será cortada de entre su pueblo.
എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
31 Porque ha despreciado la palabra de Yahvé y ha violado su mandamiento, esa alma será cortada por completo. Su iniquidad recaerá sobre él”.
അവൻ യഹോവയുടെ വചനം ധിക്കരിച്ചു അവന്റെ കല്പന ലംഘിച്ചു; അവനെ നിർമ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും.
32 Mientras los hijos de Israel estaban en el desierto, encontraron a un hombre recogiendo palos en el día de reposo.
യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു.
33 Los que lo encontraron recogiendo palos lo llevaron a Moisés y a Aarón, y a toda la congregación.
അവൻ വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു.
34 Lo pusieron en custodia, porque no se había declarado lo que debía hacerse con él.
അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവർ അവനെ തടവിൽ വെച്ചു.
35 El Señor le dijo a Moisés: “Ese hombre deberá morir. Toda la congregación lo apedreará fuera del campamento”.
പിന്നെ യഹോവ മോശെയോടു: ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.
36 Toda la congregación lo sacó fuera del campamento y lo apedreó hasta la muerte, como Yahvé le ordenó a Moisés.
യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സർവ്വസഭയും അവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
37 Yahvé habló a Moisés, diciendo:
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
38 “Habla a los hijos de Israel y diles que se hagan flecos en los bordes de sus vestidos por sus generaciones, y que pongan en el fleco de cada borde un cordón de color azul.
നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോൺതലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോൺതലെക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും വേണം.
39 Será para ti como un fleco, para que lo veas y te acuerdes de todos los mandamientos de Yahvé, y los pongas en práctica; y para que no sigas tu propio corazón y tus propios ojos, según los cuales solías jugar a la prostitución;
നിങ്ങൾ യഹോവയുടെ സകലകല്പനകളും ഓർത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം.
40 para que te acuerdes y pongas en práctica todos mis mandamientos, y seas santo para tu Dios.
നിങ്ങൾ എന്റെ സകലകല്പനകളും ഓർത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.
41 Yo soy el Señor, tu Dios, que te sacó de la tierra de Egipto para ser tu Dios: Yo soy Yahvé vuestro Dios”.
നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവതന്നേ.

< Números 15 >