< Esdras 10 >
1 Mientras Esdras oraba y se confesaba, llorando y postrándose ante la casa de Dios, se reunió con él, de parte de Israel, una asamblea muy numerosa de hombres, mujeres y niños, pues el pueblo lloraba muy amargamente.
എസ്രാ ഇങ്ങനെ ദൈവാലയത്തിനുമുമ്പിൽ വീണുകിടന്നു കരഞ്ഞുപ്രാർഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി ഇസ്രായേല്യരുടെ ഏറ്റവും വലിയൊരു സഭ അദ്ദേഹത്തിന്റെ അടുക്കൽ വന്നുകൂടി; അവരും വളരെ ദുഃഖത്തോടെ കരഞ്ഞു.
2 Secanías, hijo de Jehiel, uno de los hijos de Elam, respondió a Esdras: “Nos hemos rebelado contra nuestro Dios y nos hemos casado con mujeres extranjeras de los pueblos de la tierra. Sin embargo, ahora hay esperanza para Israel en cuanto a esto.
അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവ് എസ്രായോടു പറഞ്ഞു: “നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു. ഞങ്ങളുടെ ചുറ്റുമുള്ള ആളുകൾക്കിടയിൽനിന്ന് യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംചെയ്തിരിക്കുന്നു. എന്നാൽ ഈ കാര്യമൊഴിച്ച് ഇസ്രായേലിന് ഇനിയും പ്രത്യാശയ്ക്കു സാധ്യതയുണ്ട്.
3 Ahora, pues, hagamos un pacto con nuestro Dios para repudiar a todas las mujeres y a los nacidos de ellas, según el consejo de mi señor y de los que temen el mandamiento de nuestro Dios. Que se haga según la ley.
ഇപ്പോൾ ആ സ്ത്രീകൾ എല്ലാവരെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കൽപ്പന ഭയക്കുന്നവരുടെയും തീരുമാനപ്രകാരം നീക്കിക്കളയാൻ നമ്മുടെ ദൈവത്തോടു നാം ഒരു ഉടമ്പടി ചെയ്യുക; അതു ന്യായപ്രമാണത്തിന്ന് അനുസൃതമായിത്തന്നെ നടക്കട്ടെ.
4 Levántate, pues el asunto te pertenece y nosotros estamos contigo. Sé valiente y hazlo”.
എഴുന്നേൽക്കുക; ഇത് അങ്ങു നിർവഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ യജമാനനു സഹായിയായിരിക്കും; സധൈര്യം പ്രവർത്തിക്കുക.”
5 Entonces Esdras se levantó e hizo jurar a los jefes de los sacerdotes, a los levitas y a todo Israel que harían lo que se les dijera. Así lo juraron.
അങ്ങനെ എസ്രാ എഴുന്നേറ്റ് മുൻചൊന്ന വാക്കു പാലിക്കുന്നതിനായി പുരോഹിതമുഖ്യന്മാരെയും ലേവ്യരെയും പ്രഭുക്കന്മാരെയും എല്ലാ ഇസ്രായേല്യരെയുംകൊണ്ടു ശപഥംചെയ്യിച്ചു; അവർ എല്ലാവരും സത്യപ്രതിജ്ഞചെയ്തു.
6 Entonces Esdras se levantó de delante de la casa de Dios y entró en la habitación de Johanán, hijo de Eliasib. Cuando llegó allí, no comió pan ni bebió agua, pues se lamentó por la transgresión de los exiliados.
എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ മുറിയിൽ ചെന്നു. പ്രവാസികളുടെ അവിശ്വസ്തതനിമിത്തം അദ്ദേഹം വിലപിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ ആ രാത്രി താമസിച്ചു.
7 Hicieron un pregón por todo Judá y Jerusalén a todos los hijos del cautiverio, para que se reunieran en Jerusalén;
അതിനുശേഷം അവർ സകലപ്രവാസികളും ജെറുശലേമിൽ വന്നുകൂടണമെന്ന് യെഹൂദ്യയിലും ജെറുശലേമിലും ഒരു പ്രഖ്യാപനംനടത്തി.
8 y que el que no viniera dentro de tres días, según el consejo de los príncipes y de los ancianos, perdiera todos sus bienes, y él mismo se separara de la asamblea del cautiverio.
പ്രഭുക്കന്മാരുടെയും യെഹൂദനേതാക്കന്മാരുടെയും ഈ തീരുമാനത്തിന് അനുസൃതമായി മൂന്നു ദിവസത്തിന്നകം ആരെങ്കിലും ഹാജരാകാതെയിരുന്നാൽ അയാളുടെ വസ്തുവക ഒക്കെയും കണ്ടുകെട്ടുകയും അയാളെ പ്രവാസികളുടെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തുകളയും എന്നറിയിച്ചു.
9 Entonces todos los hombres de Judá y de Benjamín se reunieron en Jerusalén dentro de los tres días. Era el mes noveno, a los veinte días del mes; y todo el pueblo se sentó en el amplio lugar frente a la casa de Dios, temblando por este asunto y por la gran lluvia.
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നു ദിവസത്തിന്നകം ജെറുശലേമിൽ വന്നുകൂടി; അത് ഒൻപതാംമാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വലിയ മഴനിമിത്തവും വിറച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്ത് ഇരുന്നു.
10 El sacerdote Esdras se levantó y les dijo: “Ustedes han cometido una infracción y se han casado con mujeres extranjeras, aumentando la culpa de Israel.
അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റ് അവരോടു: “നിങ്ങൾ അവിശ്വസ്തത കാണിച്ച് ഇസ്രായേലിന്റെ കുറ്റം വർധിപ്പിക്കേണ്ടതിന്ന് യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരിക്കുന്നു.
11 Ahora, pues, confesad a Yahvé, el Dios de vuestros padres, y haced su voluntad. Sepárense de los pueblos de la tierra y de las mujeres extranjeras”.
ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവിടത്തെ ഇഷ്ടം അനുസരിച്ചു ചുറ്റുപാടുള്ളവരോടും യെഹൂദരല്ലാത്ത ഭാര്യമാരോടും വേർപെടുക” എന്നു പറഞ്ഞു.
12 Entonces toda la asamblea respondió en voz alta: “Debemos hacer lo que has dicho sobre nosotros.
അതിനു സർവസഭയും ഉറക്കെ ഉത്തരം പറഞ്ഞത്: “അങ്ങ് ഞങ്ങളോടു പറഞ്ഞ വാക്കുപോലെതന്നെ ഞങ്ങൾ പ്രവർത്തിക്കേണ്ടതാകുന്നു.
13 Pero el pueblo es numeroso, y es tiempo de mucha lluvia, y no podemos quedarnos afuera. Esta no es una obra de un día ni de dos, pues hemos transgredido mucho en este asunto.
എങ്കിലും ജനം വളരെയും ഇതു വർഷകാലവും ആകുന്നു; വെളിയിൽ നിൽക്കാൻ ഞങ്ങൾക്കാവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കുകയാൽ ഇത് ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
14 Ahora bien, que se designen nuestros príncipes para toda la asamblea, y que vengan a horas señaladas todos los que están en nuestras ciudades que se han casado con mujeres extranjeras, y con ellos los ancianos de cada ciudad y sus jueces, hasta que se aparte de nosotros la feroz ira de nuestro Dios, hasta que se resuelva este asunto.”
ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവസഭയ്ക്കും പ്രതിനിധികളായി നിൽക്കട്ടെ; ഈ കാര്യംനിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ നേതാക്കന്മാരും ന്യായാധിപതിമാരും നിശ്ചയിക്കുന്ന സമയങ്ങളിൽ വരികയും ചെയ്യട്ടെ.”
15 Sólo Jonatán, hijo de Asahel, y Jahzé, hijo de Ticva, se opusieron a esto; y Mesulam y el levita Sabetai los ayudaron.
അതിന് അസാഹേലിന്റെ മകനായ യോനാഥാനും തിക്വയുടെ മകനായ യഹ്സെയാവുംമാത്രം വിരോധം പറഞ്ഞു; ലേവ്യരായ മെശുല്ലാമും ശബ്ബെഥായിയും അവരെ താങ്ങിപ്പറഞ്ഞു.
16 Así lo hicieron los hijos del cautiverio. El sacerdote Esdras, con algunos jefes de familia, según sus casas paternas, y todos ellos por sus nombres, fueron apartados; y se sentaron el primer día del décimo mes para examinar el asunto.
അങ്ങനെ പ്രവാസികൾ, ആ തീരുമാനംപോലെതന്നെ ചെയ്തു: എസ്രാപുരോഹിതൻ ഓരോ പിതൃഭവനത്തിൽനിന്നുമായി ചില കുടുംബത്തലവന്മാരെ പേരുപേരായി തെരഞ്ഞെടുത്തു, അവർ ഈ കാര്യം അന്വേഷിക്കുന്നതിനു പത്താംമാസം ഒന്നാം തിയ്യതി യോഗംകൂടി.
17 Terminaron con todos los hombres que se habían casado con mujeres extranjeras para el primer día del primer mes.
യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവർ ഒന്നാംമാസം ഒന്നാംതീയതിതന്നെ തീർപ്പാക്കി.
18 Entre los hijos de los sacerdotes se encontraron algunos que se habían casado con mujeres extranjeras: de los hijos de Jesúa, hijo de Josadac, y sus hermanos: Maasías, Eliezer, Jarib y Gedalías.
പുരോഹിതന്മാരുടെ പുത്രന്മാരിലും യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചവരുണ്ടായിരുന്നു: യോസാദാക്കിന്റെ മകനായ യോശുവയുടെ പുത്രന്മാരും അദ്ദേഹത്തിന്റെ സഹോദരന്മാരും: മയസേയാവ്, എലീയേസർ, യാരീബ്, ഗെദല്യാവ്.
19 Ellos dieron su mano para que repudiaran a sus mujeres; y siendo culpables, ofrecieron un carnero del rebaño por su culpa.
ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ അകൃത്യയാഗമായി അർപ്പിച്ചു.
20 De los hijos de Immer Hanani y Zebadiah.
ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവ്.
21 De los hijos de Harim: Maasías, Elías, Semaías, Jehiel y Uzías.
ഹാരീമിന്റെ പുത്രന്മാരിൽ: മയസേയാവ്, ഏലിയാവ്, ശെമയ്യാവ്, യെഹീയേൽ, ഉസ്സീയാവ്.
22 De los hijos de Pashur: Elioenai, Maaseiah, Ismael, Natanel, Jozabad y Elasah.
പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയസേയാവ്, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാശ.
23 De los levitas: Jozabad, Simei, Kelaiah (también llamado Kelita), Pethahiah, Judah y Eliezer.
ലേവ്യരിൽ: യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവ്, പെഥഹ്യാവ്, യെഹൂദാ, എലീയേസർ.
24 De los cantantes: Eliashib. De los guardianes de la puerta: Shallum, Telem y Uri.
സംഗീതജ്ഞരിൽ: എല്യാശീബ്. വാതിൽകാവൽക്കാരിൽ: ശല്ലൂം, തേലെം, ഊരി.
25 De Israel: De los hijos de Paros: Ramías, Izzías, Malquías, Mijamín, Eleazar, Malquías y Benaías.
മറ്റ് ഇസ്രായേല്യരിൽ: പരോശിന്റെ പുത്രന്മാരിൽ: രമ്യാവ്, യിശ്ശീയാവ്, മൽക്കീയാവ്, മിയാമീൻ, എലെയാസാർ, മൽക്കീയാവ്, ബെനായാവ്.
26 De los hijos de Elam: Matanías, Zacarías, Jehiel, Abdi, Jeremot y Elías.
ഏലാമിന്റെ പുത്രന്മാരിൽ: മത്ഥന്യാവ്, സെഖര്യാവ്, യെഹീയേൽ, അബ്ദി, യെരേമോത്ത്, ഏലിയാവ്.
27 De los hijos de Zattu Elioenai, Eliashib, Mattaniah, Jeremoth, Zabad y Aziza.
സത്ഥുവിന്റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവ്, യെരേമോത്ത്, സാബാദ്, അസീസാ.
28 De los hijos de Bebai Johanán, Hananías, Zabbai y Atilái.
ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാൻ, ഹനന്യാവ്, സബ്ബായി, അഥെലായി.
29 De los hijos de Bani: Meshullam, Malluch, Adaiah, Jashub, Sheal y Jeremoth.
ബാനിയുടെ പുത്രന്മാരിൽ: മെശുല്ലാം, മല്ലൂക്ക്, അദായാവ്, യാശൂബ്, ശെയാൽ, യെരേമോത്ത്.
30 De los hijos de Pahatmoab Adna, Quelal, Benaía, Maasías, Matanías, Bezalel, Binúi y Manasés.
പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവ്, മയസേയാവ്, മത്ഥന്യാവ്, ബെസലേൽ, ബിന്നൂവി, മനശ്ശെ.
31 De los hijos de Harim Eliezer, Ishijá, Malquías, Semaías, Simeón,
ഹാരീമിന്റെ പുത്രന്മാരിൽ: എലീയേസർ, യിശ്ശീയാവ്, മൽക്കീയാവ്, ശെമയ്യാവ്, ശിമെയോൻ,
32 Benjamín, Malluch y Semarías.
ബെന്യാമീൻ, മല്ലൂക്ക്, ശെമര്യാവ്.
33 De los hijos de Hasum: Mattenai, Matattah, Zabad, Eliphelet, Jeremai, Manasés y Simei.
ഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
34 De los hijos de Bani: Maadai, Amram, Uel,
ബാനിയുടെ പുത്രന്മാരിൽ: മയദായി, അമ്രാം, ഊവേൽ,
35 Benaiah, Bedeiah, Cheluhi,
ബെനായാവ്, ബേദെയാവ്, കെലൂഹൂ,
36 Vaniah, Meremoth, Eliashib,
വന്യാവ്, മെരേമോത്ത്, എല്യാശീബ്,
37 Mattaniah, Mattenai, Jaasu,
മത്ഥന്യാവ്, മത്ഥെനായി, യാസൂ,
ബിന്നൂവിയുടെ പുത്രന്മാരിൽ: ശിമെയി,
39 Shelemiah, Nathan, Adaiah,
ശെലെമ്യാവ്, നാഥാൻ, അദായാവ്,
40 Machnadebai, Shashai, Sharai,
മക്‌നദെബായി, ശാശായി, ശാരായി,
41 Azarel, Shelemiah, Shemariah,
അസരെയേൽ, ശെലെമ്യാവ്, ശെമര്യാവ്,
42 Shallum, Amariah, y Joseph.
ശല്ലൂം, അമര്യാവ്, യോസേഫ്.
43 De los hijos de Nebo: Jeiel, Mattithiah, Zabad, Zebina, Iddo, Joel y Benaiah.
നെബോവിന്റെ പുത്രന്മാരിൽ: യെയീയേൽ, മത്ഥിഥ്യാവ്, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവ്.
44 Todos ellos habían tomado esposas extranjeras. Algunos de ellos tenían esposas con las que tenían hijos.
ഇവർ എല്ലാവരും യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരുന്നു; അവരിൽ ചിലർക്ക് ഈ ഭാര്യമാരിൽ മക്കളും ഉണ്ടായിരുന്നു.