< Salmos 5 >

1 Para el director del coro. Un salmo de David, con acompañamiento de flautas. Señor, escúchame. No ignores mis gemidos de angustia.
സംഗീതപ്രമാണിക്ക് വേണുനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ; എന്റെ ധ്യാനം ശ്രദ്ധിക്കണമേ;
2 Escucha mi súplica por tu ayuda, mi Rey y mi Dios, porque a ti oro.
എന്റെ രാജാവും എന്റെ ദൈവവുമേ, എന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കണമേ; അങ്ങയോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്.
3 Por favor, Señor, escucha lo que vengo a decirte en las horas de la mañana. Cada mañana traigo a ti mis peticiones y espero tu respuesta.
യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കണമേ; രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു.
4 Porque tú no eres un Dios que se deleita en la maldad, y contigo el mal no tiene cabida.
അവിടുന്ന് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ അങ്ങയോടുകൂടി പാർക്കുകയില്ല.
5 Los orgullosos no pueden venir ante tu presencia. Tú odias a todos los que hacen el mal.
അഹങ്കാരികൾ തിരുസന്നിധിയിൽ നില്‍ക്കുകയില്ല; നീതികേട് പ്രവർത്തിക്കുന്നവരെ അവിടുന്ന് പകക്കുന്നു.
6 Tú destruirás a los mentirosos. El Señor aborrece a los sanguinarios y engañadores.
വ്യാജം പറയുന്നവരെ അവിടുന്ന് നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;
7 Pero por la grandeza de tu amor fiel, puedo venir a tu casa, y maravillado de ti me postro en tu Santo Templo.
ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്ക് ചെന്ന് അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും.
8 Guíame, Señor, tú que siempre haces lo recto, y sálvame de mis enemigos. Muéstrame con claridad tu camino.
യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിലുള്ള അങ്ങയുടെ വഴി കാണിച്ചുതരേണമേ.
9 No se puede confiar en nada de lo que ellos dicen, pues su deseo es destruir. Su garganta es como una tumba abierta, y sus lenguas están llenas de adulación.
അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു; നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.
10 ¡Dios, condénalos y decláralos culpables! Hazlos caer por causa de sus planes de maldad. Deséchalos por causa de sus pecados, porque se han rebelado contra ti.
൧൦ദൈവമേ അവരെ കുറ്റം വിധിക്കണമേ; അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയണമേ; അങ്ങയോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്.
11 Pero que todos los que en tu confían Sean felices, y canten de alegría por siempre. Extiende tu protección sobre ellos para que todos los que aman tu carácter celebren con gozo.
൧൧എന്നാൽ അങ്ങയെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; അവിടുന്ന് അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ഉല്ലസിക്കും;
12 Porque tú, Señor, bendices al que vive en rectitud, y lo proteges con tu escudo de amor.
൧൨യഹോവേ, അവിടുന്ന് നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ അവിടുന്ന് ദയകൊണ്ട് അവനെ മറയ്ക്കും.

< Salmos 5 >