< Salmos 130 >
1 Un cántico para los peregrinos que van a Jerusalén. Señor, clamo a ti desde lo más profundo de mi dolor.
൧ആരോഹണഗീതം. യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
2 Por favor escucha mi llanto, presta atención a lo que pido.
൨കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ; അങ്ങയുടെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ.
3 Señor, si guardaras una lista de nuestros pecados, ¿Quién podría escapar de ser condenado?
൩യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ കർത്താവേ, ആര് നിലനില്ക്കും?
4 Pero tú eres un Dios perdonador y por eso debes ser respetado.
൪എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങയുടെ പക്കൽ പാപക്ഷമ ഉണ്ട്.
5 Yo espero en el Señor, espero ansiosamente, porque confío en su palabra.
൫ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; ദൈവത്തിന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
6 Anhelo que el Señor vuelva, más que los vigilantes añorando el amanecer.
൬ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
7 Israel, deposita tus esperanzas en el Señor, porque el Señor nos ama con su inmenso amor, y su salvación no conoce límites.
൭യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; യഹോവയുടെ പക്കൽ കൃപയും അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്.
8 Él redimirá a Israel de todos sus pecados.
൮ദൈവം യിസ്രായേലിനെ അവന്റെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.