< Job 29 >
1 Siguió Job explicando y dijo:
൧ഇയ്യോബ് പിന്നെയും പറഞ്ഞത്:
2 “¡Ojalá volviera a ser como en los meses pasados, como en los días en que Dios me protegía,
൨“അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
3 cuando su luz brillaba sobre mi cabeza, y su luz me guiaba en las tinieblas!
൩അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കുമീതെ പ്രകാശിച്ചു; അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
4 ¿Cuál era en la madurez de mi vida, cuando era amigo de Dios y Este guardaba mi morada;
൪എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു; സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും
5 cuando el Todopoderoso estaba conmigo, y me rodeaban mis hijos;
൫എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
6 cuando lavaba mis pies con leche, y de la roca me brotaban ríos de aceite.
൬അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു.
7 (En aquel tiempo) cuando yo salía a la puerta de la ciudad, y en la plaza establecía mi asiento,
൭ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ
8 los jóvenes al verme se retiraban, y los ancianos se levantaban, y se mantenían en pie.
൮യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
9 Los príncipes contenían la palabra, y ponían su mano sobre la boca.
൯പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ട് വായ് പൊത്തും.
10 Se callaba la voz de los magnates y su lengua se pegaba a su paladar.
൧൦ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവ് അണ്ണാക്കോടു പറ്റും.
11 El que me escuchaba, me llamaba dichoso, y el ojo que me veía, daba señas en favor mío.
൧൧എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും.
12 Yo libraba al pobre que pedía auxilio, y al huérfano que no tenía sostén.
൧൨നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13 Sobre mí venía la bendición del que hubiera perecido, y yo alegraba el corazón de la viuda.
൧൩നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആലപിക്കുമാറാക്കി.
14 Me revestía de justicia, y esta me revestía a mí, mi equidad me servía de manto y tiara.
൧൪ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15 Era yo ojo para el ciego, y pie para el cojo,
൧൫ഞാൻ കുരുടന് കണ്ണും മുടന്തന് കാലും ആയിരുന്നു.
16 padre de los pobres, que examinaba con diligencia aun la causa del desconocido.
൧൬ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17 Quebraba los colmillos del malvado, y de sus dientes arrancaba la presa.
൧൭നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു; അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
18 Por lo cual me decía: «Moriré en mi nido, y mis días serán tan numerosos como la arena;
൧൮എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
19 mi raíz se extenderá hacia las aguas, y el rocío pasará la noche en mis hojas.
൧൯എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.
20 Será siempre nueva en mí la gloria mía, y mi arco se renovará en mi mano.»
൨൦എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു.
21 A mí me escuchaban sin perder la paciencia, aguardando silenciosamente mi consejo.
൨൧മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും; എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും.
22 Después de hablar ya no respondía nadie, porque (cual rocío) caían sobre ellos mis palabras.
൨൨ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റ് വീഴും.
23 Me esperaban como se espera la lluvia, abrían su boca como a la lluvia tardía.
൨൩മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും.
24 Si les sonreía estaban admirados, y se alegraban de esa luz de mi rostro.
൨൪അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല.
25 Yo decidía su conducta y me sentaba a la cabecera, habitaba como un rey entre sus tropas, cual consolador un medio de los afligidos.”
൨൫ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും; സൈന്യസമേതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.