< Job 28 >
1 “La plata tiene sus veneros, y el oro su lugar donde lo acrisolan.
വെള്ളിക്ക് ഒരു ഖനിയും സ്വർണം ശുദ്ധീകരിക്കുന്നതിന് ഒരു സ്ഥലവും ഉണ്ട്.
2 El hierro se saca de la tierra, y de la piedra fundida el cobre.
ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു; ചെമ്പ് അതിന്റെ അയിര് ഉരുക്കി വേർതിരിക്കുന്നു.
3 El (hombre) pone fin a las tinieblas, y hasta en lo más profundo, excava las piedras (escondidas) en densa oscuridad.
മനുഷ്യർ അന്ധകാരത്തിന് അറുതി വരുത്തുന്നു; പാറയുടെ വിദൂരഗഹ്വരങ്ങൾ തുരന്നുചെന്ന് ഘോരാന്ധകാരത്തിൽ അയിരു തേടുന്നു.
4 Abre galerías, lejos de la habitación humana donde, ignorado de los transeúntes, (trabaja) descolgándose y balanceando el cuerpo.
ആൾപ്പാർപ്പുള്ള സ്ഥലത്തുനിന്ന് അകലെയായി അവർ ഒരു തുരങ്കം നിർമിക്കുന്നു; മനുഷ്യരുടെ പാദസ്പർശം ഏൽക്കാത്തിടത്ത് ഖനിയിലെ കയറിൽ തൂങ്ങിയാടി അവർ പണിയെടുക്കുന്നു.
5 La tierra, de donde sale el pan, está revuelta en sus entrañas como por el fuego,
ഭൂമിയിൽനിന്ന് മനുഷ്യൻ ആഹാരം വിളയിക്കുന്നു; എന്നാൽ അതിന്റെ അന്തർഭാഗം തീപോലെ തിളച്ചുമറിയുന്നു.
6 pues en sus piedras hay zafiros; y sus terrones contienen oro.
അതിലെ പാറകളിൽനിന്ന് ഇന്ദ്രനീലക്കല്ലുകൾ ലഭിക്കുന്നു; അതിലെ മണ്ണിൽ തങ്കക്കട്ടികളുണ്ട്.
7 Sendas hay que no conoce el águila, ni puede verlas el ojo del halcón.
ഇരപിടിയൻപക്ഷി ആ വഴി അറിയുന്നില്ല, ഒരു പരുന്തിന്റെ കണ്ണും അതു കണ്ടിട്ടില്ല.
8 No las pisan las fieras, ni pasó jamás por ellas león.
വന്യമൃഗങ്ങൾ ആ വഴി താണ്ടിയിട്ടില്ല, ഒരു സിംഹവും അതിലെ ഇരതേടി ചുറ്റിക്കറങ്ങിയിട്ടില്ല.
9 Al pedernal extiende su mano, explorando la raíz de los montes.
മനുഷ്യകരങ്ങൾ തീക്കല്ലിൽ ആഞ്ഞുപതിക്കുന്നു, അവർ പർവതങ്ങളുടെ അടിവേരുകൾ ഇളക്കിമറിക്കുന്നു.
10 Abre zanjas a través de las rocas, y su ojo ve todo lo precioso.
അവർ പാറയിലൂടെ തുരങ്കങ്ങൾ വെട്ടിയുണ്ടാക്കുന്നു; വിലയേറിയതെന്തും അവരുടെ കണ്ണുകൾ കണ്ടെത്തുന്നു.
11 Detiene las goteras de las aguas y saca a luz lo que estaba escondido.
അവർ നദികളുടെ പ്രഭവസ്ഥാനം തെരഞ്ഞു കണ്ടെത്തുന്നു, നിഗൂഢമായവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു.
12 Mas la sabiduría ¿dónde se halla? ¿Dónde reside la inteligencia?
എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്? വിവേകം വസിക്കുന്ന സ്ഥലം എവിടെ?
13 No conoce el hombre su valor y nadie puede encontrarla en la tierra de los vivientes.
അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്താൻ കഴിയുന്നതുമില്ല.
14 El abismo dice: «No está en mí»; y el mar responde: «Tampoco conmigo está».
“അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു; “അത് എന്റെ അടുക്കലില്ല,” എന്നു സമുദ്രവും അവകാശപ്പെടുന്നു.
15 No se compra con oro finísimo, ni se pesa plata a cambio de ella.
മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല; വെള്ളി അതിന്റെ വിലയായി തൂക്കിനൽകാനും കഴിയില്ല.
16 No se la compensa con el oro de Ofir, ni con el ónice precioso, ni con el zafiro.
ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം, ഗോമേദകമോ ഇന്ദ്രനീലക്കല്ലോ അതിനു പകരമാകുകയില്ല.
17 No se la equipara al oro, ni al vidrio, ni se la cambia por vasos de oro puro.
സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല, രത്നാലംകൃത സ്വർണാഭരണങ്ങളാൽ അതു വെച്ചുമാറുന്നതിനും സാധ്യമല്ല.
18 Corales y cristal ni se mencionan; la posesión de la sabiduría vale más que las perlas.
പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും കാര്യം പറയുകയേ വേണ്ട; മാണിക്യത്തെക്കാൾ അത്യന്തം മൂല്യവത്താണ് ജ്ഞാനം.
19 No le es igual el topacio de Etiopía; el oro más puro no alcanza su valor.
കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല; പരിശുദ്ധസ്വർണം നൽകിയും അതു വാങ്ങാൻ കഴിയുകയില്ല.
20 ¿De dónde, pues, viene la sabiduría? ¿Cuál es el lugar de la inteligencia?
അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകം വസിക്കുന്ന സ്ഥലം എവിടെ?
21 Ocúltase a los ojos de todo viviente, y aun a las aves del cielo no se revela.
ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു. ആകാശത്തിലെ പറവകൾക്കുപോലും അതു ഗോപ്യമായിരിക്കുന്നു.
22 El abismo y la muerte dicen: «Hemos oído hablar de ella.»
നരകവും മരണവും പറയുന്നു: “അതിനെപ്പറ്റിയുള്ള ഒരു കേട്ടുകേൾവിമാത്രമാണ് ഞങ്ങളുടെ കാതുകളിൽ എത്തിയിരിക്കുന്നത്.”
23 Mas su camino solo conoce Dios, Él sabe dónde ella reside.
അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു, അതിന്റെ നിവാസസ്ഥാനം ഏതെന്ന് അവിടത്തേക്കു നിശ്ചയമുണ്ട്,
24 Porque su vista alcanza los extremos de la tierra; Él ve cuanto hay bajo todo el cielo.
കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ് ആകാശവിതാനത്തിനു കീഴിലുള്ള സമസ്തവും അവിടന്ന് കാണുന്നു.
25 Cuando fijó el peso del viento, y estableció la medida de las aguas;
കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ വെള്ളങ്ങളുടെ അളവു നിർണയിച്ചപ്പോൾ,
26 cuando dio leyes a la lluvia, y trazó el camino de las tempestades,
അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും ഇടിമിന്നലിന് ഒരു വഴിയും നിശ്ചയിച്ചപ്പോൾ,
27 entonces Él la vio, y la describió; la estableció y la escudriñó,
അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു; അവിടന്ന് അതിനെ സ്ഥിരീകരിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്തു.
28 y dijo al hombre: «El temor del Señor, esta es la sabiduría, y huir del mal, esta es la inteligencia».”
“കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം; ദോഷം വിട്ടകലുന്നതുതന്നെ വിവേകം,” എന്ന് അവിടന്നു മാനവരാശിയോട് അരുളിച്ചെയ്തു.