< Falimaha Rasuullada 22 >
1 Walaalayaal iyo aabbayaalow, maqla isdaafacidda aan imminka idiin sheegayo.
൧“സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്ക് ഇന്ന് നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ.”
2 Kolkay maqleen inuu af Cibraaniga kula hadlay, ayay sidii hore ka sii aamuseen. Markaasuu ku yidhi,
൨എന്നാൽ പൗലോസ് എബ്രായഭാഷയിൽ സംസാരിക്കുന്നത് കേട്ടിട്ടു അവർ അധികം മൗനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ:
3 Waxaan ahay nin Yuhuudi ah oo ku dhashay Tarsos oo ku taal Kilikiya, laakiin magaaladan baa laygu koriyey anoo Gamalii'eel hoostiisa wax laygu baray sidii caadadii adkayd oo sharcigii awowayaasheen, anigoo Ilaah qiiro u leh sida aad dhammaantiin maanta tihiin.
൩“ഞാൻ കിലിക്യയിലെ തർസോസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്ന് ഗമാലിയേലിൻ്റെ കാല്ക്കൽ ഇരുന്ന് പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്ന് ഇരിക്കുന്നതുപോലെ ദൈവസേവയിൽ തീഷ്ണതയുള്ളവനായിരുന്നു.
4 Jidkanna waan silcin jiray tan iyo dhimasho, anigoo xidhaya oo xabsiga geeynaya rag iyo dumarba.
൪ഞാൻ ഈ മാർഗ്ഗക്കാരായ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി തടവിൽ ഏല്പിച്ചും കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു.
5 Sidatan ayay iigu markhaati furayaan wadaadka sare iyo waayeelladii oo dhammuba, kuwaasoo aan warqado uga helay walaalaha, oo aan Dimishaq u sodcaalay inaan kuwa halkaas joogayna, iyagoo xidhxidhan, Yeruusaalem keeno si loo ciqaabo.
൫അതിന് മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്ക് സാക്ഷികൾ; അവരോട് സഹോദരന്മാർക്കായി എഴുത്ത് വാങ്ങിക്കൊണ്ട് ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ശിക്ഷിക്കുന്നതിനായി യെരൂശലേമിലേക്ക് കൊണ്ടുവരേണ്ടതിന് ഞാൻ അവിടേക്ക് യാത്രയായി.
6 Oo waxaa dhacday, intaan sodcaalayay oo Dimishaq u soo dhowaanayay, iyadoo duhur ah, in dhaqsiba iftiin weyn oo samada ka yimid hareerahayga ka iftiimay.
൬“അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്ന് ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി.
7 Markaasaan dhulka ku dhacay, oo waxaan maqlay cod igu leh, Sawlosow, Sawlosow, maxaad ii silcinaysaa?
൭ഞാൻ നിലത്തുവീണു: ‘ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?’ എന്നു എന്നോട് പറയുന്ന ഒരു ശബ്ദം കേട്ടു.
8 Markaasaan u jawaabay oo ku idhi, Yaad tahay, Sayidow? Markaasuu igu yidhi, Waxaan ahay Ciisaha reer Naasared oo aad silcinaysid.
൮“‘കർത്താവേ, നീ ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചതിന്: ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ’ എന്നു അവൻ എന്നോട് പറഞ്ഞു.
9 Oo kuwii ila joogayna runtii waxay arkeen iftiinkii, laakiin ma ay maqlin kii ila hadlay codkiisii.
൯എന്നോട് കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോട് സംസാരിക്കുന്നവൻ്റെ ശബ്ദം കേട്ടില്ല.
10 Markaasaan ku idhi, Maxaan sameeyaa, Rabbiyow? Kolkaasaa Rabbigu igu yidhi, Kac oo Dimishaq gal; meeshaasaana laguugu sheegi doonaa waxa ku saabsan waxyaalihii lagu amray inaad samaysid oo dhan.
൧൦“‘കർത്താവേ, ഞാൻ എന്ത് ചെയ്യേണം?’ എന്നു ചോദിച്ചതിന് കർത്താവ് എന്നോട്; ‘എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം അവിടെവച്ച് നിന്നോട് പറയും’ എന്നു കല്പിച്ചു.
11 Markaan waxba arki waayay dhalaalkii iftiinka aawadiis, kuwii ila joogay ayaa gacanta igu hagay oo waxaan imid Dimishaq.
൧൧ആ വെളിച്ചത്തിൻ്റെ തേജസ്സ് മുഖാന്തരം എനിക്ക് കണ്ണ് കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈയ്ക്കുപിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.
12 Oo mid la odhan jiray Ananiyas, oo nin cibaadaysan ahaa sida sharcigu leeyahay, oo ahaa mid Yuhuuddii halkaas joogtay oo dhanba marag wanaagsan u furtay,
൧൨“അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി, ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുവൻ എന്റെ അടുക്കൽ വന്നുനിന്നു:
13 ayaa ii yimid oo iskay ag taagay isagoo igu leh, Walaal Sawlosow, araggaaga hel. Oo saacaddiiba waan arkay isagii.
൧൩‘സഹോദരനായ ശൗലേ, കാഴ്ച പ്രാപിക്ക’ എന്നു പറഞ്ഞു; ആ നാഴികയിൽ തന്നെ ഞാൻ കാഴ്ച പ്രാപിച്ച് അവനെ കണ്ടു.
14 Markaasuu igu yidhi, Ilaaha awowayaasheen ayaa ku doortay inaad doonistiisa ogaatid, iyo inaad Kan Xaqa ah aragtid oo aad afkiisa cod ka maqashid.
൧൪“അപ്പോൾ അവൻ എന്നോട്: ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിയുവാനും നീതിമാനായവനെ കാണ്മാനും അവന്റെ സ്വന്ത വായിൽനിന്നും വചനം കേൾക്കുവാനും തിരഞ്ഞെടുത്തിരിക്കുന്നു.
15 Maxaa yeelay, dadka oo dhan hortiisa waxaad isaga uga markhaati furaysaa waxaad aragtay oo aad maqashay.
൧൫നീ കാൺകയും കേൾക്കുകയും ചെയ്തതിനെക്കുറിച്ച് സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.
16 Haddaba maxaad u sugaysaa? Kac ha lagu baabtiiso, oo dembiyadaada iska maydh, adoo magiciisa ku baryaya.
൧൬ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് സ്നാനം ഏൽക്കുക, അവന്റെ നാമം വിളിച്ചപേക്ഷിച്ച് നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു പറഞ്ഞു.
17 Oo waxaa dhacday, markaan Yeruusaalem ku soo noqday dabadeed, intaan macbudka ku tukanayay, inaan riyooday,
൧൭പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്ന് ദൈവാലയത്തിൽ പ്രാർത്ഥിക്കുമ്പോൾ ഒരു ദർശനത്തിൽ യേശുവിനെ കണ്ടു:
18 oo waxaan arkay isagoo igu leh, Degdeg, oo dhaqso Yeruusaalem uga bax; maxaa yeelay, markhaatigaad ii furaysid kaama ay aqbali doonaan.
൧൮‘നീ ബദ്ധപ്പെട്ട് വേഗം യെരൂശലേം വിട്ടുപോക; എന്തുകൊണ്ടെന്നാൽ നീ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല’ എന്നു എന്നോട് കല്പിച്ചു.
19 Markaasaan idhi, Rabbiyow, iyaga qudhoodu way og yihiin inaan xidhxidhay oo aan sunagog walba ku garaacay kuwa ku rumaystay;
൧൯അതിന് ഞാൻ: ‘കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കുകയും ചെയ്തു എന്നും
20 oo markii la daadshay dhiigga Istefanos oo ahaa markhaatigaaga, aniguna waan ag taagnaa oo u oggolaanayay oo haynayay kuwii isagii dilay dharkoodii.
൨൦നിന്റെ സാക്ഷിയായ സ്തെഫാനൊസിൻ്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ച് അരികെ നിന്ന് അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ’ എന്നു പറഞ്ഞു.
21 Markaasuu igu yidhi, Tag, maxaa yeelay, waxaan kuu dirayaa meel fog inaad dadka aan Yuhuudda ahayn ugu tagtid.
൨൧എന്നാൽ കർത്താവ് എന്നോട്: ‘നീ പോക; ഞാൻ നിന്നെ ദൂരത്ത് ജനതകളുടെ അടുക്കലേക്ക് അയയ്ക്കും’ എന്നു കല്പിച്ചു.”
22 Wayna dhegaysteen ilaa hadalkaas; markaasay codkoodii sare u qaadeen iyagoo leh, Dhulka ka fogee ninka caynkan ah, maxaa yeelay, ma qummana inuu noolaado.
൨൨ഇതു പറയുന്നതുവരെ അവർ അവനെ കേട്ടുകൊണ്ടിരുന്നു; പിന്നെ: “ഇങ്ങനത്തവനെ കൊന്നുകളക; അവൻ ജീവിച്ചിരിക്കുന്നത് യോഗ്യമല്ല” എന്നു നിലവിളിച്ചു പറഞ്ഞു.
23 Oo markay qaylinayeen oo dharka iska xoorayeen oo siigo hawada ku tuurayeen,
൨൩അവർ ആക്രോശിച്ചുകൊണ്ട് തങ്ങളുടെ പുറംവസ്ത്രം കീറിക്കളഞ്ഞും പൂഴി വാരി മേലോട്ട് എറിഞ്ഞും കൊണ്ടിരിക്കുമ്പോൾ
24 ayaa sirkaalkii sare wuxuu amray in isagii qalcaddii la soo geliyo, oo wuxuu u sheegay in karbaash lagu imtixaamo si uu ku ogaado sababtii ay sidaas ugu qaylinayeen isagii.
൨൪അവർ ഇങ്ങനെ അവന്റെനേരെ ആർക്കുവാൻ കാര്യം എന്ത് എന്നു അറിയേണ്ടതിന് അവനെ കോട്ടയിലേക്ക് കൊണ്ടുപോയി ചമ്മട്ടികൊണ്ടടിച്ച് അവനെ ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപൻ കല്പിച്ചു.
25 Oo markay suumanka ku xidheen dabadeed ayaa Bawlos wuxuu ku yidhi boqol-u-taliyihii oo ag taagnaa, Ma qaynuun baa inaad karbaashtaan nin reer Rooma ah oo aan la xukumin?
൨൫തന്നെ തോൽകയർ കൊണ്ടു കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോട്: “റോമാപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നത് നിയമാനുസൃതമോ?” എന്നു ചോദിച്ചു.
26 Markii boqol-u-taliyihii taas maqlayna, wuxuu u tegey sirkaalkii sare oo u sheegay, isagoo leh, Maxaad samaynaysaa? Waayo, ninkanu waa nin reer Rooma ah.
൨൬ഇതു കേട്ടപ്പോൾ ശതാധിപൻ ചെന്നു സഹസ്രാധിപനോട്: “നീ എന്ത് ചെയ്വാൻ പോകുന്നു? ഈ മനുഷ്യൻ റോമാപൗരൻ ആകുന്നു” എന്നു ബോധിപ്പിച്ചു.
27 Markaasaa sirkaalkii sare u yimid oo ku yidhi isagii, Ii sheeg, ma nin reer Rooma ah baad tahay? Markaasuu yidhi, Haah.
൨൭സഹസ്രാധിപൻ വന്ന്: “നീ റോമാപൗരൻ തന്നെയോ? എന്നോട് പറക” എന്നു ചോദിച്ചതിന്: “അതെ” എന്നു പൗലോസ് പറഞ്ഞു.
28 Kolkaasaa sirkaalkii sare u jawaabay oo ku yidhi, Waddaninimadan waxaan siistay lacag badan. Laakiin Bawlos wuxuu ku yidhi, Anigu reer Rooma ayaan u dhashay.
൨൮“ഞാൻ ഏറിയ മുതൽ കൊടുത്ത് ഈ പൗരത്വം സമ്പാദിച്ചു” എന്നു സഹസ്രാധിപൻ പറഞ്ഞതിന്: “ഞാനോ റോമൻ പൗരനായി ജനിച്ചിരിക്കുന്നു” എന്നു പൗലൊസ് പറഞ്ഞു.
29 Haddaba kuwii doonayay inay isagii imtixaamaan markiiba way ka tageen, xataa sirkaalkii sarena waa cabsaday markuu ogaaday inuu yahay reer Rooma, maxaa yeelay, wuu xidhay.
൨൯ചോദ്യം ചെയ്വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവൻ റോമാപൗരൻ എന്നു അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ട് ഭയപ്പെട്ടു.
30 Laakiin maalintii dambe, isagoo doonaya inuu hubsado waxa Yuhuuddu ku dacwaysay, ayuu isagii furay, oo wuxuu wadaaddadii sare iyo shirka oo dhan ku amray inay isu yimaadaan, markaasuu Bawlos hoos u keenay oo soo hor taagay iyagii.
൩൦പിറ്റേന്ന് യെഹൂദന്മാർ പൗലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സത്യാവസ്ഥ അറിവാൻ ഇച്ഛിച്ചിട്ട് അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും കൂടിവരുവാൻ കല്പിച്ചു, പൗലോസിനെ കെട്ടഴിച്ച് താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പിൽ നിർത്തി.