< Maliko 1 >

1 Ici ecitatiko ca Mulumbe Waina ulambanga sha Yesu Klistu, Mwanendi Lesa.
ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷം ഇവിടെ ആരംഭിക്കുന്നു:
2 Walatatika mbuli ncewalalembwa mulibuku lya Yesaya mushinshimi, Lesa walambeti, “Ninkatume mutumwa wakame pantangu pakobe, uyo eti akabambe nshila yakobe,
“ഞാൻ നിനക്കു മുമ്പായി എന്‍റെ ദൂതനെ അയയ്ക്കുന്നു; അവൻ നിന്‍റെ വഴി ഒരുക്കും.
3 Pali liswi lya muntu labilikishinga mu cinyika limbangeti, Bambani mukwakwa mwakupita Mwami, Lulamikani nshila njoti akapitemo.”
കർത്താവിന്‍റെ വഴി ഒരുക്കുവിൻ, അവന്‍റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദം.” എന്നിങ്ങനെ യെശയ്യാപ്രവാചകന്‍റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ
4 Neco, Yohane walashika mucinyika kakambauka nekubatisha bantu. Walambila bantu eti, “Shiyani bwipishi mubatishiwe, kayi Lesa namulekelele bwipishi bwenu.”
യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
5 Neco, bantu bangi bekala mu cimpansha ca Yudeya ne mu Yelusalemu balaya kuli Yohane akunyumfwa. Abo balikulyambilila bwipishi bwabo walababatisha mu mulonga wa Yolodano.
അവന്‍റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
6 Yohane walikufwala mwinjila wa bweya bwa ngamila, kayi ne lamba wa cipaya mubukome. Byakulya byakendi byalikuba bikobo ne bwiki bwamucisuwa.
യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചും പോന്നു.
7 Walikukambauketi, “Panyuma pakame, palesanga ukute ngofu kupita shakame. Ame nkandelela kukotameti nsungulule ntambo sha nkwabilo shakendi.
“എന്നിലും ബലമേറിയവൻ എന്‍റെ പിന്നാലെ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറ് കുനിഞ്ഞഴിക്കുവാൻ ഞാൻ യോഗ്യനല്ല.
8 Ame ndamubatishanga ne menshi, nsombi nendi nakamubatishenga ne Mushimu Uswepa.”
ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും” എന്നു അവൻ പ്രസംഗിച്ചു.
9 Paliya kupita masuba angi, Yesu walafuma ku Nasaleti mucimpansha ca Galileya. Walabatishiwa ne Yohane mu mulonga wa Yolodano.
ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം ഏറ്റു.
10 Mpwalikufuma mu menshi, walabona kwilu kwalacaluka, kayi Mushimu Uswepa waleseti nkulimba nekwikala palyendiye.
൧൦വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്‍റെമേൽ വരുന്നതും കണ്ടു.
11 Popelapo palanyumfwika liswi kwilu lyakwambeti, “Obe njobe Mwaname ngondayandishisha, ndakondwa muli njobe.”
൧൧”നീ എന്‍റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
12 Popelapo Mushimu Uswepa walapesheti enga mucinyika.
൧൨ആത്മാവ് ഉടനെ അവനെ മരുഭൂമിയിലേക്കു പോകുവാൻ നിര്‍ബ്ബന്ധിച്ചു.
13 Walekalako masuba makumi ana, kasunkwa ne Satana. Walikuba pakati pa banyama, nsombi bangelo balikumunyamfwilisha.
൧൩അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
14 Pacindi Yohane mpwalabikwa mujele, panyuma pakendi Yesu walaya ku Galileya kuya kukambauka Mulumbe Waina wa Lesa.
൧൪എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു:
15 Walikwambeti, “Cindi cilashiki, Bwami bwa Lesa bulaseng'ene pepi! Kamulapani, kayi kamushomani Mulumbe Waina.”
൧൫കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.
16 Nomba pacindi ncalikwenda mu mbali mwa lwenje lwa Galileya, walabona Shimoni ne Ndileya pabukwabo, kabawala tombe mulwenje, pakwinga balikuba basulishi banswi.
൧൬അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ ശിമോനും അവന്‍റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നതു കണ്ടു; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.
17 Neco Yesu walabambileti, “Kamunkonkani, ninkamwiyishe kuba basulishi ba bantu.”
൧൭യേശു അവരോട്: എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.
18 Popelapo balashiya tombe twabo ne kumukonkela.
൧൮ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
19 Kayi mpwalendako pang'ana, walabona Jemusi ne Yohane banabendi Sebedayo, mu bwato kababamba tombe twabo.
൧൯യേശു അവിടെനിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്‍റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.
20 Naboyo pacindi copeleco Yesu walabakuwa. Balashiya mushali wabo Sebedayo mubwato pamo ne basebenshi, balo balaya pamo ne Yesu.
൨൦അവൻ ഉടനെ അവരെയും വിളിച്ചു; അവർ തങ്ങളുടെ അപ്പനായ സെബെദിയെ കൂലിക്കാരോടു കൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.
21 Yesu pamo ne beshikwiya bakendi balaya ku Kapelenao, mpobwalashika busuba bwa Sabata bwakupumwina, Yesu walengila mung'anda yakupaililamo ne kutatika kwiyisha.
൨൧അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്ത് ദിവസത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.
22 Nomba bantu balamunyumfwa ncalikwiyisha balakankamana, pakwinga nkalikwiyisheti beshikwiyisha ba milawo ya Mose, nsombi nendi walikwiyisha ne ngofu sha bwendeleshi.
൨൨അവന്‍റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
23 Pacindi copeleco muntu wekatwa ne mushimu waipa, neye walesa mu ng'anda yakupaililamo, muntuyo walabilikisheti,
൨൩അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു;
24 “Tukute mulandu cini kuli njamwe Yesu wa ku Nasaleti? Sena waleshila kutushina? Ame ndimwinshi, njamwe Waswepa wa Lesa.”
൨൪അവൻ നിലവിളിച്ച്: “നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്‍റെ പരിശുദ്ധൻ തന്നെ” എന്നു പറഞ്ഞു.
25 Nomba Yesu walaucancilila mushimu waipa ne kuwambileti “Komwena, pula mu muntuyu.”
൨൫യേശു അതിനെ ശാസിച്ചു: മിണ്ടരുത്; അവനെ വിട്ടുപോ എന്നു പറഞ്ഞു.
26 Panyuma pa kumuwishila panshi kanyukuma, mushimu waipa walabilikisha cangofu, ne kufumamo popelapo.
൨൬അപ്പോൾ അശുദ്ധാത്മാവ് അവനെ തള്ളിയിട്ട് ഇഴച്ച്, ഉറക്കെ നിലവിളിച്ചു അവനെ വിട്ടുപോയി.
27 Bantu bonse balakankamana ne kutatika kwipushana pa lwabo bene, “Inga ici nicani? Cakubinga ni ciyisho censu cangofu! Ha, lacancililinga ne mishimu yaipa yonse mwangofu, nayo ilamunyumfwilinga!”
൨൭എല്ലാവരും ആശ്ചര്യപ്പെട്ട്: “ഇതെന്ത്? അധികാരത്തോടെയുള്ള ഒരു പുതിയ ഉപദേശം! അവൻ അശുദ്ധാത്മാക്കളോടുപോലും കല്പിക്കുന്നു; അവ അവനെ അനുസരിക്കുകയും ചെയ്യുന്നു” എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
28 Neco, impuwo yakendi lwalamwaikila bwangu mu misena yonse ya mu cimpansha ca Galileya.
൨൮അവന്‍റെ ശ്രുതി വേഗത്തിൽ ഗലീല നാടെങ്ങും പരന്നു.
29 Yesu pamo ne beshikwiya bakendi pamo ne Jemusi ne Yohane, mpobalapula mung'anda yakupaililamo, balaya kung'anda ya Shimoni ne Ndileya.
൨൯അവർ പള്ളിയിൽ നിന്നു ഇറങ്ങിയ ഉടനെ യാക്കോബും യോഹന്നാനുമായി ശിമോന്‍റെയും അന്ത്രെയാസിന്‍റെയും വീട്ടിൽ വന്നു.
30 Kumakwendi Shimoni batukashi balikuba bona kabanyumfwa mubili kulungula, Yesu mpwalashika mwakufwambana balamwinshibisha.
൩൦അവിടെ ശിമോന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ ഉടനെ അവളെക്കുറിച്ച് അവനോട് പറഞ്ഞു.
31 Yesu walaya mpobalikuba bona walabekata kucikasa ne kubapundusha. Popelapo bulwashi bwalapwa, balatatika kubabambila cakulya.
൩൧അവൻ അടുത്തുചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
32 Mansailo, lisuba mpolyalebila, bantu balatatika kumuletela Yesu balwashi bonse, ne abo bekatwa ne mishimu yaipa.
൩൨വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കൽ കൊണ്ടുവന്നു.
33 Bantu bonse bamu munshi balabungana pa lubansa.
൩൩പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.
34 Yesu walabasengula balikukolwa malwashi apusana pusana, walapulisha mishimu yaipa, kayi nkali kwisuminisha kwambapo, pakwinga yaliku mwinshiba.
൩൪നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറിയുകകൊണ്ട് അവയെ സംസാരിപ്പാൻ അവൻ സമ്മതിച്ചില്ല.
35 Kumaca kapacili pashipuluka, Yesu walapunduka mung'anda ne kuya kumusena kwabula bantu nkwalaya kupaila.
൩൫അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്നു പ്രാർത്ഥിച്ചു.
36 Nomba Shimoni ne banendi balatatika kumulangaula.
൩൬ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്നു,
37 Mpobalamucana balambeti “Bantu bonse balamulangaulunga.”
൩൭അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
38 Nomba Yesu walabakumbuleti, “Katuyani kumbi ku minshi ili pepi, kwambeti enkambaukeko, pakwinga encondaleshila.”
൩൮അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
39 Kayi walaya mu manda abo akupaililamo mu Galileya monse, kaya kukambauka ne kupulisha mishimu yaipa.
൩൯അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
40 Shimankuntu walesa kuli Yesu ne kumusuntamina ne kumusengeti, “Nakamuyanda, inga munswepesha.”
൪൦ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു.
41 Yesu walepilwa moyo neco, walatandabula cikasa cakendi ne kumwikata ne kumwambileti, “Ee ndayandishishinga, swepesha.”
൪൧യേശു മനസ്സലിഞ്ഞ് കൈ നീട്ടി അവനെ തൊട്ടു:
42 Pacindi copeleco, mankuntu alashimangana, walaswepa.
൪൨“മനസ്സുണ്ട്, ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവനു ശുദ്ധിവന്നു.
43 Nomba Yesu walamwambileti enga kwabo, ne kumucenjesheti,
൪൩യേശു അവനെ കർശനമായി താക്കീത് ചെയ്തു:
44 “Konyumfwa, kotaya wambile muntu naba umo sobwe, nsombi uye uliboneshe kuli Shimilumbo, ne kubenga milumbo ilayandikinga mu milawo ya Mose pacebo ca kuswepeshewa kwakobe kwambeti kube bukamboni kubantu.”
൪൪“നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്നു പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്‍റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
45 Nomba mpwalafumapo, nendi walatatika kwambila uliyense ne kumwaya makani mumisena ingi, neco Yesu calamwalila kwingila mu minshi mwakubonekela. Nsombi walapitilisha kwikala enka ku musena kwabula bantu. Nikukabeco bantu balikabesa nkwalikuba kufuma mu mbasu shapusana pusana.
൪൫അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോടു ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തുനിന്നും ആളുകൾ അവന്‍റെ അടുക്കൽ വന്നുകൂടി.

< Maliko 1 >