< Psalmi 51 >

1 Usmili se me, oh Bog, glede na svojo ljubečo skrbnost, glede na množino svojih nežnih usmiljenj izbriši moje prestopke.
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് ബത്ത്-ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻ പ്രവാചകൻ ദാവീദിന്റെ അടുക്കൽ വന്നപ്പോൾ വായ്മൊഴി രൂപം നൽകിയത്. ദൈവമേ, അങ്ങയുടെ ദയയ്ക്ക് തക്കവണ്ണം എന്നോട് കൃപയുണ്ടാകണമേ; അങ്ങയുടെ ബഹുവിധമായ കാരുണ്യപ്രകാരം എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.
2 Temeljito me operi moje krivičnosti in me očisti mojega greha.
എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
3 Kajti priznavam svoje prestopke in moj greh je vedno pred menoj.
എന്റെ ലംഘനങ്ങൾ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
4 Zoper tebe, tebe samega, sem grešil in storil to zlo v tvojem pogledu, da bi bil ti lahko opravičen, kadar spregovoriš in bil čist, kadar sodiš.
അങ്ങയോടു തന്നെ ഞാൻ പാപംചെയ്തു; അവിടുത്തേക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ അവിടുന്ന് നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ.
5 Glej, oblikovan sem bil v krivičnosti in v grehu me je spočela moja mati.
ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭംധരിച്ചു.
6 Glej, želiš resnico v notranjih delih in na skritem delu mi boš storil, da spoznam modrost.
അന്തർഭാഗത്തെ സത്യമല്ലോ അവിടുന്ന് ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
7 Očisti me z izopom in bom čist. Umij me in bom bolj bel kakor sneg.
ഞാൻ നിർമ്മലനാകേണ്ടതിന് എന്റെ പാപങ്ങളെ കഴുകേണമേ എന്നെ ശുദ്ധീകരിക്കണമേ; ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകണമേ.
8 Daj mi slišati radost in veselje, da se kosti, ki si jih zlomil, lahko veselijo.
സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കണമേ; അവിടുന്ന് ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
9 Svoj obraz skrij pred mojimi grehi in izbriši vse moje krivičnosti.
എന്റെ പാപങ്ങൾ കാണാത്തവിധം തിരുമുഖം മറയ്ക്കണമേ; എന്റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയണമേ.
10 Ustvari v meni čisto srce, oh Bog, in prenovi pravega duha v meni.
൧൦ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കണമേ.
11 Ne zavrzi me izpred svoje prisotnosti in svojega svetega duha ne vzemi od mene.
൧൧തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയുമരുതേ.
12 Obnovi mi radost svoje rešitve duše in s svojim voljnim duhom me podpiraj.
൧൨അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.
13 Potem bom prestopnike učil tvojih poti in grešniki bodo spreobrnjeni k tebi.
൧൩അപ്പോൾ ഞാൻ അതിക്രമക്കാരോട് അവിടുത്തെ വഴികൾ ഉപദേശിക്കും; പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും.
14 Osvobodi me pred krivdo prelitja krvi, oh Bog, ti Bog rešitve moje duše in moj jezik bo na glas prepeval o tvoji pravičnosti.
൧൪ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ! രക്തം ചിന്തിയ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ; എന്നാൽ എന്റെ നാവ് അങ്ങയുടെ നീതിയെ ഘോഷിക്കും.
15 Oh Gospod, odpri moje ustnice in moja usta bodo naznanila tvojo hvalo.
൧൫കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ; എന്നാൽ എന്റെ വായ് അങ്ങേക്ക് സ്തുതിപാടും.
16 Kajti ne želiš si klavne daritve, sicer bi ti jo dal. Ne razveseljuješ se v žgalni daritvi.
൧൬ഹനനയാഗം അവിടുന്ന് ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ അങ്ങേക്ക് പ്രസാദവുമില്ല.
17 Božje klavne daritve so zlomljen duh. Zlomljenega in skesanega srca, oh Bog, ne boš preziral.
൧൭ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ? തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, അവിടുന്ന് നിരസിക്കുകയില്ല.
18 Po svoji dobri volji stôri dobro Sionu, pozidaj jeruzalemske zidove.
൧൮അവിടുത്തെ പ്രസാദപ്രകാരം സീയോന് നന്മ ചെയ്യണമേ; യെരൂശലേമിന്റെ മതിലുകൾ പണിയണമേ;
19 Potem boš zadovoljen s klavnimi daritvami pravičnosti, z žgalno daritvijo in popolno žgalno daritvijo. Potem bodo na tvojem oltarju darovali bikce.
൧൯അപ്പോൾ അവിടുന്ന് നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ അവർ അങ്ങയുടെ യാഗപീഠത്തിൽ കാളകളെ അർപ്പിക്കും.

< Psalmi 51 >