< Psalmi 113 >

1 Hvalite Gospoda. Hvalite, oh vi Gospodovi služabniki, hvalite Gospodovo ime.
യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ.
2 Blagoslovljeno bodi Gospodovo ime od tega časa dalje in na vékomaj.
യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ.
3 Od sončnega vzhoda do zahajanja istega naj se hvali Gospodovo ime.
സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
4 Gospod je visoko nad vsemi narodi in njegova slava nad nebom.
യഹോവ സകലജനതകൾക്കും മീതെയും അവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു.
5 Kdo je podoben Gospodu, našemu Bogu, ki prebiva na višavi,
ഉന്നതത്തിൽ അധിവസിക്കുന്നവനായ നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്?
6 ki sebe ponižuje, da gleda stvari, ki so na nebu in na zemlji!
ആകാശത്തിലും ഭൂമിയിലും ഉള്ളവ അവിടുന്ന് കുനിഞ്ഞുനോക്കുന്നു.
7 Iz prahu dviguje ubogega in iz gnojišča vzdiguje pomoči potrebnega,
ദൈവം എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു;
8 da ga lahko postavi s princi, celó s princi svojega ljudstva.
പ്രഭുക്കന്മാരോടുകൂടി, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു.
9 Jalovi ženski daje, da varuje hišo in da je radostna mati otrok. Hvalite Gospoda.
ദൈവം മച്ചിയായവളെ, മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു.

< Psalmi 113 >