< Псалтирь 91 >
1 Живый в помощи Вышняго, в крове Бога небеснаго водворится,
൧അത്യുന്നതനായ ദൈവത്തിന്റെ മറവിൽ വസിക്കുകയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ
2 речет Господеви: заступник мой еси и прибежище мое, Бог мой, и уповаю на Него.
൨യഹോവയെക്കുറിച്ച്: “അവിടുന്ന് എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്ന് പറയുന്നു.
3 Яко Той избавит тя от сети ловчи и от словесе мятежна:
൩ദൈവം നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും.
4 плещма Своима осенит тя, и под криле Его надеешися: оружием обыдет тя истина Его.
൪തന്റെ തൂവലുകൾകൊണ്ട് കർത്താവ് നിന്നെ മറയ്ക്കും; അവിടുത്തെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവിടുത്തെ വിശ്വസ്തത നിനക്ക് പരിചയും കവചവും ആകുന്നു.
5 Не убоишися от страха нощнаго, от стрелы летящия во дни,
൫രാത്രിയിലെ ഭീകരതയും പകൽ പറന്നുവരുന്ന അമ്പുകളും
6 от вещи во тме преходящия, от сряща и беса полуденнаго.
൬ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല.
7 Падет от страны твоея тысяща, и тма одесную тебе, к тебе же не приближится:
൭നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുഭാഗത്ത് പതിനായിരംപേരും വീഴാം, എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല.
8 обаче очима твоима смотриши и воздаяние грешников узриши.
൮നിന്റെ കണ്ണുകൊണ്ട് തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും.
9 Яко ты, Господи, упование мое: Вышняго положил еси прибежище твое.
൯എന്റെ സങ്കേതമായ യഹോവയെ, അത്യുന്നതനായവനെത്തന്നെ, നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ,
10 Не приидет к тебе зло, и рана не приближится телеси твоему:
൧൦ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തുവരുകയില്ല.
11 яко Ангелом Своим заповесть о тебе, сохранити тя во всех путех твоих.
൧൧നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് കർത്താവ് നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും;
12 На руках возмут тя, да не когда преткнеши о камень ногу твою:
൧൨നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.
13 на аспида и василиска наступиши, и попереши льва и змия.
൧൩സിംഹത്തെയും അണലിയെയും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14 Яко на Мя упова, и избавлю и: покрыю и, яко позна имя Мое.
൧൪“അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും.
15 Воззовет ко Мне, и услышу его: с ним есмь в скорби, изму его и прославлю его:
൧൫അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാൻ അവനോടുകൂടി ഇരിക്കും; ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും.
16 долготою дний исполню его и явлю ему спасение Мое.
൧൬ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.