< Псалтирь 75 >

1 В конец, да не растлиши, псалом песни Асафу. Исповемыся Тебе, Боже, исповемыся Тебе и призовем имя Твое: повем вся чудеса Твоя.
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം. ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; അങ്ങയുടെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ അങ്ങയുടെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
2 Егда прииму время, Аз правоты возсужду.
സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
3 Растаяся земля и вси живущии на ней, Аз утвердих столпы ея.
ഭൂമിയും അതിലെ സകലനിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. (സേലാ)
4 Рех беззаконнующым, не беззаконнуйте: и согрешающым, не возносите рога.
ഡംഭം കാട്ടരുതെന്ന് ഡംഭികളോടും കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
5 Не воздвизайте на высоту рога вашего и не глаголите на Бога неправду:
നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്.
6 яко ниже от исход, ниже и запад, ниже от пустых гор.
കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.
7 Яко Бог судия есть: сего смиряет, и сего возносит.
ദൈവം ന്യായാധിപതിയാകുന്നു; ദൈവം ഒരുവനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
8 Яко чаша в руце Господни, вина нерастворена исполнь растворения, и уклони от сея в сию: обаче дрождие его не истощися, испиют вси грешнии земли.
യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു; അവിടുന്ന് അതിൽനിന്ന് പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ട് വലിച്ചുകുടിക്കും.
9 Аз же возрадуюся в век, воспою Богу Иаковлю:
ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന് സ്തുതിപാടും.
10 и вся роги грешных сломлю, и вознесется рог праведнаго.
൧൦ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

< Псалтирь 75 >