< Псалтирь 69 >

1 В конец, о изменшихся, псалом Давиду. Спаси мя, Боже, яко внидоша воды до души моея.
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്നെ രക്ഷിക്കണമേ; വെള്ളം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു.
2 Углебох в тимении глубины, и несть постояния: приидох во глубины морския, и буря потопи мя.
ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു.
3 Утрудихся зовый, измолче гортань мой: изчезосте очи мои, от еже уповати ми на Бога моего.
എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട വരണ്ടിരിക്കുന്നു; ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു.
4 Умножишася паче влас главы моея ненавидящии мя туне: укрепишася врази мои, изгонящии мя неправедно: яже не восхищах, тогда воздаях.
കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു.
5 Боже, Ты уведел еси безумие мое, и прегрешения моя от Тебе не утаишася.
ദൈവമേ, അവിടുന്ന് എന്റെ ഭോഷത്തം അറിയുന്നു; എന്റെ അകൃത്യങ്ങൾ അങ്ങേക്ക് മറഞ്ഞിരിക്കുന്നില്ല.
6 Да не постыдятся о мне терпящии Тебе, Господи, Господи сил: ниже да посрамятся о мне ищущии Тебе, Боже Израилев.
സൈന്യങ്ങളുടെ യഹോവയായ കർത്താവേ, അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, അവിടുത്തെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
7 Яко Тебе ради претерпех поношение, покры срамота лице мое.
അവിടുത്തെ നാമംനിമിത്തം ഞാൻ നിന്ദ സഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
8 Чуждь бых братии моей и странен сыновом матере моея:
എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു.
9 яко ревность дому Твоего снеде мя, и поношения поносящих Ти нападоша на мя.
അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.
10 И покрых постом душу мою, и бысть в поношение мне:
൧൦ഞാൻ എന്റെ പ്രാണനെ കരച്ചിലലും ഉപവാസത്താലും താഴ്മയുള്ളവനാക്കി. അതും എനിക്ക് നിന്ദയായി തീർന്നു;
11 и положих одеяние мое вретище, и бых им в притчу.
൧൧ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി; ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു.
12 О мне глумляхуся седящии во вратех, и о мне пояху пиющии вино.
൧൨പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ച് സംസാരിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
13 Аз же молитвою моею к Тебе, Боже: время благоволения, Боже: во множестве милости Твоея услыши мя, во истине спасения Твоего.
൧൩ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങയോട് പ്രാർത്ഥിക്കുന്നു; ദൈവമേ, അങ്ങയുടെ ദയയുടെ ബഹുത്വത്താൽ, അങ്ങയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ.
14 Спаси мя от брения, да не углебну: да избавлюся от ненавидящих мя и от глубоких вод.
൧൪ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ; എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ.
15 Да не потопит мене буря водная, ниже да пожрет мене глубина, ниже сведет о мне ровенник уст своих.
൧൫ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ.
16 Услыши мя, Господи, яко блага милость Твоя: по множеству щедрот Твоих призри на мя.
൧൬യഹോവേ, എനിക്കുത്തരമരുളണമേ; അങ്ങയുടെ ദയ നല്ലതല്ലോ; അങ്ങയുടെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ;
17 Не отврати лица Твоего от отрока Твоего, яко скорблю: скоро услыши мя.
൧൭അടിയന് തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
18 Вонми души моей и избави ю: враг моих ради избави мя.
൧൮എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ; എന്റെ ശത്രുക്കൾ നിമിത്തം എന്നെ വീണ്ടെടുക്കണമേ.
19 Ты бо веси поношение мое, и студ мой, и срамоту мою: пред Тобою вси оскорбляющии мя.
൧൯എന്റെ നിന്ദയും ലജ്ജയും അപമാനവും അവിടുന്ന് അറിയുന്നു; എന്റെ വൈരികൾ എല്ലാവരും അവിടുത്തെ ദൃഷ്ടിയിൽ ഇരിക്കുന്നു.
20 Поношение чаяше душа моя и страсть: и ждах соскорбящаго, и не бе, и утешающих, и не обретох.
൨൦നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
21 И даша в снедь мою желчь, и в жажду мою напоиша мя оцта.
൨൧അവർ എനിക്ക് തിന്നുവാൻ കൈപ്പ് തന്നു; എന്റെ ദാഹത്തിന് അവർ എനിക്ക് ചൊറുക്ക കുടിക്കുവാൻ തന്നു.
22 Да будет трапеза их пред ними в сеть и в воздаяние и в соблазн.
൨൨അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
23 Да помрачатся очи их, еже не видети, и хребет их выну сляцы.
൨൩അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ.
24 Пролий на ня гнев Твой, и ярость гнева Твоего да постигнет их.
൨൪അവിടുത്തെ ക്രോധം അവരുടെ മേൽ പകരണമേ; അവിടുത്തെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25 Да будет двор их пуст, и в жилищих их да не будет живый.
൨൫അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.
26 Зане егоже Ты поразил еси, тии погнаша, и к болезни язв моих приложиша.
൨൬അങ്ങ് ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; അവിടുന്ന് മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.
27 Приложи беззаконие к беззаконию их, и да не внидут в правду Твою.
൨൭അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ; അങ്ങയുടെ നീതി അവർ പ്രാപിക്കരുതേ.
28 Да потребятся от книги живых, и с праведными да не напишутся.
൨൮ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ; നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.
29 Нищь и боляй есмь аз: спасение Твое, Боже, да приимет мя.
൨൯ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.
30 Восхвалю имя Бога моего с песнию, возвеличу Его во хвалении:
൩൦ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവിടുത്തെ മഹത്വപ്പെടുത്തും.
31 и угодно будет Богу паче телца юна, роги износяща и пазнокти.
൩൧അത് യഹോവയ്ക്ക് കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
32 Да узрят нищии и возвеселятся: взыщите Бога, и жива будет душа ваша.
൩൨സൗമ്യതയുള്ളവർ അത് കണ്ട് സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
33 Яко услыша убогия Господь, и окованныя Своя не уничижи.
൩൩യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
34 Да восхвалят Его небеса и земля, море и вся живущая в нем.
൩൪ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവിടുത്തെ സ്തുതിക്കട്ടെ.
35 Яко Бог спасет Сиона, и созиждутся гради Иудейстии, и вселятся тамо и наследят и:
൩൫ദൈവം സീയോനെ രക്ഷിക്കും; കർത്താവ് യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.
36 и семя рабов Твоих удержит и, и любящии имя Твое вселятся в нем.
൩൬അവിടുത്തെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവിടുത്തെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.

< Псалтирь 69 >