< Книга Иова 25 >
1 Отвещав же Валдад Савхейский, рече:
൧അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:
2 что бо начало, аще не страх от Него, иже творит всяческая в вышних?
൨“ആധിപത്യവും ഭയങ്കരത്വവും ദൈവത്തിന്റെ പക്കൽ ഉണ്ട്; തന്റെ ഉന്നതസ്ഥലങ്ങളിൽ അവിടുന്ന് സമാധാനം പാലിക്കുന്നു.
3 Да никтоже бо мнит, яко есть умедление воинством: и на кого не найдет навет от Него?
൩അവിടുത്തെ സൈന്യങ്ങൾക്ക് എണ്ണമുണ്ടോ? അവിടുത്തെ പ്രകാശം ആർക്ക് ഉദിക്കാതെയിരിക്കുന്നു?
4 Како бо будет праведен человек пред Богом? Или кто очистит себе рожденный от жены?
൪മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?
5 Аще луне повелевает, и не сияет, звезды же нечисты суть пред Ним,
൫ചന്ദ്രനുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല.
6 кольми паче человек гной, и сын человеческий червь.
൬പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?