< Бытие 39 >
1 Иосиф же приведен бысть во Египет. И купи его Пентефрий евнух фараонов архимагир, муж Египтянин, от рук Исмаилтян, иже приведоша его тамо.
എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കയ്യിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലെക്കു വാങ്ങി.
2 И бяше Господь со Иосифом: и бяше муж благополучен, и бысть в дому господина своего Египтянина.
യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ കൃതാൎത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടിൽ പാൎത്തു.
3 Ведяше же господин его, яко Господь бе с ним, и елика творит, Господь благоустрояет в руку его.
യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു.
4 И обрете Иосиф благодать пред господином своим и благоугоди ему: и постави его над домом своим, и вся, елика быша ему, даде в руки Иосифовы.
അതുകൊണ്ടു യോസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യിൽ ഏല്പിച്ചു.
5 Бысть же егда постави его над домом своим и над всеми, елика имеяше, и благослови Господь дом Египтянина Иосифа ради: и бысть благословение Господне на всем имении его в дому и в селех его.
അവൻ തന്റെ വീട്ടിന്നും തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിയതു മുതൽ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവന്നുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.
6 И предаде вся, елика быша ему, в руки Иосифовы: и не ведяше от сущих у себе ничтоже, кроме хлеба, егоже ядяше сам: и бяше Иосиф добр образом и красен взором зело.
അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.
7 И бысть по словесех сих, и возложи жена господина его очи своя на Иосифа и рече: пребуди со мною.
യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാൎയ്യ യോസേഫിന്മേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
8 Он же не хотяше и рече жене господина своего: аще господин мой не весть мене ради ничтоже в дому своем, и вся, елика суть ему, вдаде в руце мои,
അവൻ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാൎയ്യയോടു: ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
9 и ничто есть выше мене в дому сем, ниже изято бысть от мене чтолибо, кроме тебе, понеже ты жена ему еси: и како сотворю глагол злый сей и согрешу пред Богом?
ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാൎയ്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവൎത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.
10 Егда же Иосифу глаголаше день от дне, и не послушаше ея еже спати и быти с нею.
അവൾ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല.
11 Бысть же сицевый некий день, и вниде Иосиф в дом делати дела своя, и никтоже бяше от сущих в дому внутрь:
ഒരു ദിവസം അവൻ തന്റെ പ്രവൃത്തി ചെയ്‌വാൻ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു.
12 и ухвати его за ризы, глаголющи: лязи со мною. И оставив ризы своя в руках ея, убеже и изыде вон.
അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു.
13 И бысть егда виде, яко оставль ризы своя в руках ея, бежа и изыде вон:
അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു കണ്ടപ്പോൾ,
14 и воззва сущих в дому и рече им глаголющи: видите, введе нам отрока Евреина наругатися нам: вниде ко мне, глаголя: преспи со мною: и возопих гласом великим:
അവൾ വീട്ടിലുള്ളവരെ വിളിച്ചു അവരോടു: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു.
15 и егда услыша он, яко возвысих глас мой и возопих, оставль ризы своя у мене, отбеже и изыде вон.
ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു ഓടി പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു.
16 И удержа ризы у себе, дондеже прииде господин в дом свой.
യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ പക്കൽ വെച്ചുകൊണ്ടിരുന്നു.
17 И поведа ему по словесех сих, глаголющи: вниде ко мне отрок Евреин, егоже ввел еси к нам, поругатися мне, и рече ми: да буду с тобою:
അവനോടു അവൾ അവ്വണ്ണം തന്നേ സംസാരിച്ചു: നീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ ഹാസ്യമാക്കുവാൻ എന്റെ അടുക്കൽ വന്നു.
18 егда же услыша, яко воздвигох глас мой и возопих, оставль ризы своя у мене, отбеже и изыде вон.
ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു പറഞ്ഞു.
19 И бысть егда услыша господин его глаголы жены своея, елика рече к нему, глаголющи: сице сотвори ми отрок твой: и разгневася яростию,
നിന്റെ ദാസൻ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാൎയ്യ പറഞ്ഞ വാക്കു യജമാനൻ കേട്ടപ്പോൾ അവന്നു കോപം ജ്വലിച്ചു.
20 и взем господин Иосифа, вверже его в темницу, в место, идеже узники царевы держатся тамо в твердыни.
യോസേഫിന്റെ യജമാനൻ അവനെ പിടിച്ചു രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു.
21 И бяше Господь со Иосифом, и возлия на него милость, и даде ему благодать пред началным стражем темничным:
എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നത്തക്കവണ്ണം അവന്നു കൃപ നല്കി.
22 и вдаде старейшина стражей темницу в руце Иосифу и всех вверженых в темницу: и вся, елика творяху тамо, той бе творяй.
കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവൻ വിചാരകനായിരുന്നു.
23 Старейшина же стражей темничных ничтоже бе ведый его ради: вся бо быша в руках Иосифовых, занеже Господь бяше с ним: и елика той творяше, Господь благопоспешаше в руку его.
യഹോവ അവനോടുകൂടെ ഇരുന്നു അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.