< Первая книга Царств 24 >

1 И бысть егда возвратися Саул вспять от иноплеменник, и возвестиша ему, глаголюще: се, Давид в пустыни Енгадстей.
ശൌല്‍ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവനു അറിവുകിട്ടി.
2 И взя Саул с собою три тысящы мужей избранных от всего Израиля и иде искати Давида и мужей его прямо лицу саддеем:
അപ്പോൾ ശൌല്‍ എല്ലാ യിസ്രായേലിൽനിന്നും തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാടുകളുടെ പാറകളിൽ ചെന്നു.
3 и прииде до стад пасомых на пути, и бе тамо вертеп: и Саул вниде испразднитися, Давид же и мужие его во внутренних вертепа седяху.
അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌല്‍ വിസർജ്ജനത്തിനായി അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ താമസിച്ചിരുന്നു.
4 И реша мужие Давидовы к нему: се, день сей, о немже рече Господь тебе предати врага твоего в руце твои, и сотвориши ему якоже угодно пред очима твоима. И воста Давид, и отреза воскрилие одежды Саули отай.
ദാവീദിന്റെ ആളുകൾ അവനോട്: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോട് ചെയ്യാം എന്ന് യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
5 И бысть по сих, и вострепета Давиду сердце его, яко отреза воскрилие одежды Саули:
എന്നാൽ ശൌലിന്റെ മേലങ്കിയുടെ അറ്റം മുറിച്ചുകളഞ്ഞതുകൊണ്ട് ദാവീദിന്റെ മനസ്സിൽ വേദനയുണ്ടായി.
6 и рече Давид к мужем своим: никакоже ми от Господа, аще сотворю глагол сей господину моему христу Господню, еже нанести руку мою нань, яко христос Господень есть сей.
അവൻ തന്റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ” എന്നു പറഞ്ഞു.
7 И увеща Давид мужы своя словесы и не даде им воставшым убити Саула. И воста Саул, и сниде на путь.
ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് നിയന്ത്രിച്ചു; ശൌലിനെ ദ്രോഹിക്കുവാൻ അവരെ അനുവദിച്ചില്ല. ശൌല്‍ ഗുഹയിൽനിന്ന് ഇറങ്ങി തന്റെ വഴിക്ക് പോയി.
8 И изыде Давид вслед его из вертепа: и возопи Давид вслед Саула, глаголя: господине царю. И озреся Саул вслед себе, и преклонися Давид лицем своим до земли, и поклонися ему.
ദാവീദും ഗുഹയിൽനിന്ന് പുറത്തിറങ്ങി ശൌലിനോട്: “എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു. ശൌല്‍ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് നമസ്കരിച്ചു.
9 И рече Давид к Саулу: почто слушаеши словес людий глаголющих: се, Давид ищет души твоея?
ദാവീദ് ശൌലിനോട്: “ദാവീദ് നിനക്ക് ദോഷം ചെയ്യുന്നു എന്ന് പറയുന്നവരുടെ വാക്ക് നീ വിശ്വസിക്കുന്നത് എന്ത്?
10 Се, днесь видеста очи твои, яко предаде тя Господь днесь в руце мои в вертепе, и не восхотех убити тебе, и пощадех тя, и рех: не нанесу руки моея на господа моего, яко помазанник Господень сей есть:
൧൦യഹോവ ഇന്ന് ഗുഹയിൽവച്ച് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്ന് നീ അറിഞ്ഞാലും; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഒരംശം പോലും ഞാൻ കയ്യെടുക്കുകയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.
11 и се, воскрилие одежды твоея в руце моей, аз отях воскрилие одежды твоея, и не убих тебе: и уразумей, и виждь днесь, яко несть злобы в руце моей, ниже нечестия и презорства, ниже согреших к тебе, а ты ищеши души моея изяти ю:
൧൧എന്റെ പിതാവേ, എന്റെ കയ്യിലുള്ള നിന്റെ മേലങ്കിയുടെ അറ്റം ഇതാ കണ്ടാലും; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിച്ചു. എന്നിട്ടും ഞാൻ നിന്നെ കൊന്നില്ല. അതുകൊണ്ട് എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോട് പാപം ചെയ്തിട്ടുമില്ല എന്ന് നീ അറിഞ്ഞുകൊള്ളുക. പക്ഷേ നീയോ എന്നെ കൊല്ലുവാൻ അവസരം തേടിനടക്കുന്നു.
12 да судит Господь между мною и тобою, и да защитит мя Господь от тебе: рука же моя не будет на тя,
൧൨യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
13 якоже глаголется притча древняя: от беззаконник изыдет преступление: рука же моя не будет на тя:
൧൩“ദുഷ്ടത ദുഷ്ടനിൽനിന്ന് പുറപ്പെടുന്നു” എന്നല്ലോ പഴഞ്ചൊല്ല് പറയുന്നത്; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
14 и ныне ты, царю Израилев, вслед кого исходиши? Кого ты гониши? Вслед ли пса умерша и вслед блохи единыя?
൧൪ആരെ തേടിയാകുന്നു യിസ്രായേൽ രാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാകുന്നു പിന്തുടരുന്നത്? ഒരു ചത്തനായയെ, ഒരു ചെള്ളിനെ അല്ലയോ?
15 Да будет Господь судия и отмститель между мною и тобою, да видит Господь и судит суд мой, и осудит мя от руки твоея.
൧൫അതുകൊണ്ട് യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ. എന്റെ കാര്യം പരിശോധിച്ച്, വാദിച്ച് എന്നെ നിന്റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യുമാറാകട്ടെ.
16 И бысть, егда сконча Давид глаголы сия, глаголя к Саулу, и рече Саул: твой ли глас сей, чадо Давиде? И воздвиже Саул глас свой и восплакася.
൧൬ദാവീദ് ശൌലിനോട് ഈ വാക്കുകൾ സംസാരിച്ച് തീർന്നശേഷം ശൌല്‍: “എന്റെ മകനേ, ദാവീദേ, ഇത് നിന്റെ ശബ്ദമോ” എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു.
17 И рече Саул к Давиду: праведен еси ты паче мене, яко ты воздал ми еси благая, аз же тебе воздах злая:
൧൭പിന്നെ അവൻ ദാവീദിനോട്: “നീ എന്നെക്കാൾ നീതിമാൻ ആകുന്നു. കാരണം ഞാൻ നിനക്ക് തിന്മ ചെയ്തപ്പോൾ, അതിനുപകരം നീ എനിക്ക് നന്മ ചെയ്തിരിക്കുന്നു.
18 и ты возвестил ми еси днесь, яже сотворил ми благая, яко заключи мя Господь в руки твоя днесь, и не убил мя еси:
൧൮യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചിട്ടും, നീ എന്നെ കൊല്ലാതെ വിട്ടതിനാൽ, നീ എനിക്ക് നന്മ ചെയ്തതായി ഇന്ന് കാണിച്ചിരിക്കുന്നു.
19 и якоже аще кто обрел бы врага своего в печали, и отпустил бы его в путь благ, и Господь воздаст ему благая, якоже ты сотворил еси днесь:
൧൯ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിടുമോ? നീ ഇന്ന് എനിക്ക് ചെയ്തതിന് പകരം യഹോവ നിനക്ക് നന്മ ചെയ്യട്ടെ.
20 и ныне се, аз вем, яко царюя царствовати имаши, и стати имать в руце твоей царство Израилево:
൨൦എന്നാൽ നീ തീർച്ചയായും രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്ന് ഞാൻ അറിയുന്നു.
21 и ныне кленися ми Господем, яко не искорениши семене моего по мне и не погубиши имене моего от дому отца моего.
൨൧അതുകൊണ്ട് നീ എനിക്ക് ശേഷം എന്റെ സന്തതിയെ മുഴുവനും നശിപ്പിച്ച്, എന്റെ പേര് പിതൃഭവനത്തിൽ നിന്ന് മായിച്ചു കളയുകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോട് സത്യം ചെയ്യണം”.
22 И клятся Давид Саулу. И отиде Саул на место свое, Давид же и мужие его взыдоша в мессеру тесную.
൨൨അങ്ങനെ ദാവീദ് ശൌലിനോട് സത്യംചെയ്തു. ശൌല്‍ അരമനയിലേയ്ക്ക് പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.

< Первая книга Царств 24 >