< Numeri 30 >
1 Mozisi akati kuvakuru vamarudzi avaIsraeri, “Izvi ndizvo zvarayirwa naJehovha:
മോശെ യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞതു: യഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാൽ:
2 Kana munhu akaita mhiko kuna Jehovha kana kuzvisunga nokupika, haafaniri kuputsa shoko rake asi anofanira kuita zvose zvaakareva.
ആരെങ്കിലും യഹോവെക്കു ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം ദീക്ഷിപ്പാൻ ശപഥം ചെയ്കയോ ചെയ്താൽ അവൻ വാക്കിന്നു ഭംഗംവരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവർത്തിക്കേണം.
3 “Kana musikana achiri kugara mumba mababa vake akaita mhiko kuna Jehovha kana kuti akazvisunga nokupika,
ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവെക്കു ഒരു നേർച്ചനേർന്നു ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കയും
4 uye baba vake vakanzwa pamusoro pezvaapika, vakasataura chinhu kwaari, ipapo zvose zvaapika uye nezvose zvaazvisunga kupika zvichasimbiswa.
അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
5 Asi kana baba vake vakamudzivisa pavanonzwa nezvazvo, zvaapika zvose nezvaazvisunga nazvo achipika hazvingavi nesimba; Jehovha achamusunungura nokuti baba vake vamudzivisa.
എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാനേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേൾക്കുന്ന നാളിൽ അവളോടു വിലക്കിയാൽ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പൻ അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും.
6 “Kana akawanikwa mushure mokunge aita mhiko, kana mushure mokunge muromo wake wakurumidza kutaura achivimbisa nokuzvisunga,
അവൾക്കു ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ
7 uye murume wake akazvinzwa asi akasataura chinhu kwaari, ipapo mhiko dzake kana zvaakazvisunga nazvo zvichasimbiswa.
അവൾ ഒരുത്തന്നു ഭാര്യയാകയും ഭർത്താവു അതിനെക്കുറിച്ചു കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
8 Asi kana murume wake amudzivisa paanenge anzwa nezvazvo, anokonesa mhiko iya inomusunga, kana vimbiso yaangazvisunga nayo, uye ipapo Jehovha achamusunungura.
എന്നാൽ ഭർത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
9 “Mhiko ipi zvayo kana chisungo chaitwa nechirikadzi kana mukadzi akarambwa chichava nesimba kwaari.
വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനവ്രതവും എല്ലാം അവളുടെ മേൽ സ്ഥിരമായിരിക്കും.
10 “Kana mukadzi agere nomurume wake akaita mhiko kana kuti akazvisunga nemhiko
അവൾ ഭർത്താവിന്റെ വീട്ടിൽവെച്ചു നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു
11 uye murume wake akanzwa nezvazvo asi akasataura chinhu kwaari uye asingamudzivisi, ipapo mhiko dzake kana zvaakazvisunga pakupika zvichava nesimba.
ഭർത്താവു അതിനെക്കുറിച്ചു കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
12 Asi kana murume wake akazvikonesa paanenge anzwa nezvazvo, ipapo hapana chaakapika kana zvaakazvisunga nazvo nemhiko nezvaakataura nomuromo wake zvichava nesimba. Murume wake azvikonesa, uye Jehovha achamusunungura.
എന്നാൽ ഭർത്താവു കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവു അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
13 Murume wake anogona kutsigira kana kukonesa mhiko ipi zvayo yaanopika kuti azvininipise nayo.
ആത്മതപനം ചെയ്‌വാനുള്ള ഏതു നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന്നു അധികാരം ഉണ്ടു.
14 Asi kana murume wake akashaya chaanotaura kwaari zuva nezuva, ipapo ari kusimbisa mhiko dzake uye zvaakapika zvinomusunga. Anozvisimbisa nokusataura kwake chinhu kwaari paanenge anzwa nezvazvo.
എന്നാൽ ഭർത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കകൊണ്ടു അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
15 Kana zvakadaro, akazozvikonesa pane dzimwe nguva, mushure mokunge azvinzwa, ipapo iye achatakura mhosva yomukadzi wake.”
എന്നാൽ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുർബ്ബലപ്പെടുത്തിയാൽ അവൻ അവളുടെ കുറ്റം വഹിക്കും.
16 Iyi ndiyo mitemo yakapiwa Mozisi naJehovha pamusoro poukama pakati pomurume nomukadzi wake, uye pakati pababa nomwanasikana wavo muduku agere mumba mavo.
ഭാര്യാഭർത്താക്കന്മാർ തമ്മിലും അപ്പന്റെ വീട്ടിൽ കന്യകയായി പാർക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന്നു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങൾ ഇവ തന്നേ.