< 2 VaKorinde 3 >
1 Tava kutangazve kuzvirumbidza here? Kana kuti tinotsvaka here, savamwe, tsamba dzinoenda kwamuri kana dzinobva kwamuri dzinotirumbidza?
൧ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ പ്രശംസിക്കുവാൻ തുടങ്ങുന്നുവോ? അല്ല, ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്ക് ശുപാർശക്കത്ത് തരുവാനോ നിങ്ങളിൽനിന്നു വാങ്ങുവാനോ ഞങ്ങൾക്ക് ആവശ്യമോ?
2 Imi pachenyu ndimi tsamba yedu, yakanyora pamwoyo yedu, inozivikanwa uye inoverengwa navanhu vose.
൨ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി, സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ കത്ത് നിങ്ങൾതന്നെ.
3 Munoonekwa kuti muri tsamba yakabva kuna Kristu, basa roushumiri hwedu, yakanyorwa, kwete neingi, asi noMweya waMwari mupenyu, kwete pamahwendefa amabwe, asi pamahwendefa emwoyo yavanhu.
൩ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിന്റെ കത്തായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അത് മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നെ എഴുതിയിരിക്കുന്നു.
4 Kutenda kwakadai souku tinako kubudikidza naKristu pamberi paMwari.
൪ഇപ്രകാരം ഉള്ള ഉറപ്പ് ഞങ്ങൾക്ക് ദൈവത്തിൽ ക്രിസ്തുവിലൂടെ ഉണ്ട്
5 Kwete nokuti tinogona isu pachedu, zvokuti titi chakati ndechedu, asi kugona kwedu kunobva kuna Mwari.
൫ഞങ്ങളിൽനിന്ന് തന്നെ വരുന്നതുപോലെ സ്വയമായി വല്ലതും അവകാശപ്പെടാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; എന്നാൽ ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.
6 Akatigonesa savashumiri vesungano itsva, kwete yakanyorwa asi yoMweya; nokuti tsamba inouraya, asi Mweya anopa upenyu.
൬അവൻ ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രെ; എന്തെന്നാൽ, അക്ഷരം കൊല്ലുന്നു, ആത്മാവ് ജീവിപ്പിക്കുന്നു.
7 Zvino kana kushumira kwakauyisa rufu, kwakanga kwakatemwa namavara pamabwe, kwakauya nokubwinya zvokuti vaIsraeri vakanga vasingagoni kuramba vakatarisa pachiso chaMozisi nokuda kwokubwinya kwacho, kunyange kwakanga kuchipfuura hako,
൭എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണത്തിന്റെ ശുശ്രൂഷ, മങ്ങിപ്പോകുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽ മക്കൾക്ക് അവന്റെ മുഖത്ത് നോക്കിക്കൂടാതവണ്ണം
8 ko, kushumira kwaMweya hakungavi nokubwinya kukuru here?
൮തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?
9 Kana kushumira kwakauyisa kutongwa kuvanhu kuchibwinya, ko, kuzoti kushumira kunouyisa kururama kunobwinya zvikuru sei!
൯ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.
10 Nokuti chaibwinya hachisisina kubwinya zvino kana tichichienzanisa nokubwinya kunochipfuura.
൧൦അതേ, തേജസ്സോടുകൂടിയത് ഈ കാര്യത്തിൽ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.
11 Uye kana chakanga chichizopfuura chakauya nokubwinya, ko, kuzoti chinogara chichava nokubwinya kukuru sei!
൧൧മങ്ങിപ്പോകുന്നത് തേജസ്സുള്ളതായിരുന്നെങ്കിൽ, നിലനില്ക്കുന്നത് എത്ര അധികം തേജസ്സുള്ളതായിരിക്കും!
12 Naizvozvo, zvatine tariro yakadai, takashinga zvikuru.
൧൨ഇങ്ങനെയുള്ള പ്രത്യാശ ഞങ്ങൾക്കുള്ളതുകൊണ്ട് വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു.
13 Hatina kufanana naMozisi aiisa chifukidziro pachiso chake kuti vaIsraeri varege kuchitarisa kupenya pakwainge kwava kupera.
൧൩മങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ നോക്കാതിരിക്കുവാൻ വേണ്ടി തന്റെ മുഖത്ത് മൂടുപടം ഇട്ട മോശെയെപ്പോലെ അല്ല.
14 Asi ndangariro dzavo dzakapofumadzwa, nokuti chifukidziro chimwe chetecho chichiripo kana sungano yakare ichiverengwa. Hachina kubviswa, nokuti chinongobviswa chete muna Kristu.
൧൪എന്നാൽ അവരുടെ മനസ്സ് കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അത് ക്രിസ്തുവിൽ നീങ്ങിപ്പോയി.
15 Kunyange kusvikira zuva ranhasi kana Mozisi achiverengwa, chifukidziro chinofukidza mwoyo yavo.
൧൫മോശെയുടെ പുസ്തകം വായിക്കുമ്പോഴൊക്കെയും മൂടുപടം ഇന്നയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.
16 Asi kana munhu akatendeukira kuna She chete, chifukidziro chinobviswa.
൧൬എന്നാൽ, ഒരുവൻ കർത്താവിലേക്ക് തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകുന്നു.
17 Zvino Ishe ndiye Mweya, uye pane Mweya waShe, pano kusununguka.
൧൭കർത്താവ് ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്.
18 Zvino isu, vane zviso zvisina kufukidzwa tose tinoratidza kubwinya kwaShe, tiri kushandurwa kuti tifanane naye nokubwinya kunoramba kuchiwedzerwa, kunobva kuna Ishe, anova iye Mweya.
൧൮എന്നാൽ നാം എല്ലാവരും, മൂടുപടം നീങ്ങിയ മുഖത്തോടുകൂടെ കണ്ണാടിയിലെന്നപോലെ കർത്താവിന്റെ തേജസ്സ് പ്രതിബിംബിക്കുന്നവരായി, ആത്മാവാകുന്ന കർത്താവിൽനിന്നെന്നപോലെ, തേജസ്സിൽ നിന്ന് തേജസ്സിലേക്ക് അതേ പ്രതിബിംബമായി രൂപാന്തരപ്പെടുന്നു.