< Псалми 145 >
1 Узвишаваћу Те, Боже мој, царе мој, благосиљаћу име Твоје од века до века.
൧ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2 Сваки ћу Те дан благосиљати, и хвалићу име Твоје довека и без престанка.
൨ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും; ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3 Велик је Господ, и ваља Га славити, и величанство Његово не може се досегнути.
൩യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവിടുത്തെ മഹിമ അഗോചരമത്രേ.
4 Од колена до колена хвалиће дела Твоја, и силу Твоју казивати.
൪ഒരു തലമുറ മറ്റൊരു തലമുറയോട് അങ്ങയുടെ ക്രിയകളെ പുകഴ്ത്തി അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
5 О високој слави Твог величанства, и о дивним делима Твојим размишљам.
൫അങ്ങയുടെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും അങ്ങയുടെ അത്ഭുതകാര്യങ്ങളെയും പറ്റി അവര്‍ പറയും.
6 Приповедаће силу чудеса Твојих, и ја ћу величанство Твоје казивати.
൬മനുഷ്യർ അങ്ങയുടെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും; ഞാൻ അങ്ങയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും.
7 Хвалиће велику доброту Твоју и правду Твоју певаће.
൭അവർ അങ്ങയുടെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും; അങ്ങയുടെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും.
8 Податљив је и милосрдан Господ, дуго трпи и велике је милости.
൮യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
9 Добар је Господ према свима, и жалостив на сва дела своја.
൯യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും കർത്താവിന് കരുണ തോന്നുന്നു.
10 Нека Те славе, Господе, сва дела Твоја, и свеци Твоји нека Те благосиљају.
൧൦യഹോവേ, അങ്ങയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും.
11 Нека казују славу царства Твог, и силу Твоју приповедају.
൧൧മനുഷ്യപുത്രന്മാരോട് അവിടുത്തെ വീര്യപ്രവൃത്തികളും അങ്ങയുടെ രാജത്വത്തിന്റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന്
12 Да би јавили синовима људским силу Твоју, и високу славу царства Твог.
൧൨അവർ അങ്ങയുടെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി അങ്ങയുടെ ശക്തിയെക്കുറിച്ച് സംസാരിക്കും.
13 Царство је Твоје царство свих векова, и влада Твоја на сва колена.
൧൩അങ്ങയുടെ രാജത്വം നിത്യരാജത്വം ആകുന്നു; അങ്ങയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14 Господ прихвата све који падају, и исправља све погнуте.
൧൪വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു.
15 Очи су свих к Теби управљене, и Ти им дајеш храну на време;
൧൫എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു; അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു.
16 Отвараш руку своју, и ситиш свашта живо по жељи.
൧൬അങ്ങ് തൃക്കൈ തുറന്ന് ജീവനുള്ളതിനെല്ലാം അങ്ങയുടെ പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു.
17 Праведан је Господ у свим путевима својим, и свет у свим делима својим.
൧൭യഹോവ തന്റെ സകല വഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18 Господ је близу свих који Га призивају, свих, који Га призивају у истини.
൧൮യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു.
19 Жељу испуња онима који Га се боје, тужњаву њихову чује, и помаже им.
൧൯തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സാധിപ്പിക്കും; അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കും.
20 Чува Господ све који Га љубе, а безбожнике све ће истребити.
൨൦യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവിടുന്ന് നശിപ്പിക്കും;
21 Хвалу Господу нека говоре уста моја, и нека благосиља свако тело свето име Његово увек и без престанка.
൨൧എന്റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും; സകലജഡവും കർത്താവിന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.