< 1 Мојсијева 36 >
1 А ово је племе Исавово, а он је Едом.
എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു:
2 Исав се ожени између кћери хананејских Адом кћерју Елома Хетејина, и Оливемом кћерју Ане сина Севегона Евејина,
ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും
3 И Васематом кћерју Исмаиловом, сестром Навеотовом.
യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
4 И роди Ада Исаву Елифаса, а Васемата роди Рагуила.
ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;
5 А Оливема роди Јеуса и Јеглома и Кореја. То су синови Исавови, који му се родише у земљи хананској.
ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.
6 И Исав узе жене своје и синове своје и кћери своје и све домашње своје, и стада своја и сву стоку своју и све благо своје што беше стекао у земљи хананској; па отиде у другу земљу далеко од Јакова брата свог.
എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.
7 Јер им благо беше врло велико, те не могаху живети заједно; нити их земља где беху дошљаци могаше носити од множине стоке њихове.
അവർക്കു ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.
8 И Исав живеше на планини Сиру Исав је Едом.
അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ കുടിയിരുന്നു.
9 А ово је племе Исава оца Едомцима на планини Сиру.
സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു:
10 Ово су имена синова Исавових: Елифас син Аде жене Исавове, и Ратуило син Васемате жене Исавове.
ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദയുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.
11 А Елифасови синови беху: Теман, Омар, Софар, Готом и Кенез.
എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.
12 А Тамна беше иноча Елифасу сину Исавовом, и роди Елифасу Амалика. То су синови Аде жене Исавове.
തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാർ.
13 А ово су синови Рагуилови: Нахот, Заре, Соме и Мозе. То беху синови Васемате, жене Исавове.
രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ.
14 А ово су синови Оливеме кћери Ане сина Севегоновог, жене Исавове. Она роди Исаву Јеуса и Јеглома и Кореја.
സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
15 Ово су старешине синова Исавових: синови Елифаса првенца Исавовог: старешина Теман, старешина Омар, старешина Софар, старешина Кенез,
ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
16 Старешина Кореј, старешина Готим, старешина Амалик. То су старешине од Елифаса у земљи едомској. То су синови Адини.
കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ.
17 А синови Рагуила сина Исавовог: старешина Нахот, старешина Заре, старешина Соме, старешина Мозе. То су старешине од Рагуила у земљи едомској. То су синови Васемате жене Исавове.
ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്തു രെയൂവേലിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ.
18 А синови Оливеме жене Исавове: старешина Јеус, старешина Јеглом, старешина Кореј: то су старешине од Оливеме кћери Анине, жене Исавове.
ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോറഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ.
19 То су синови Исавови, и то су старешине њихове; а он је Едом.
ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.
20 А ово су синови Сира Хорејина, који живеху у оној земљи: Лотан и Совал и Севегон и Ана,
ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,
21 И Дисон и Асар и Рисон. То су старешине Хорејима, синови Сирови у земљи едомској.
അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ എദോംദേശത്തു സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ.
22 А синови Лотанови беху Хорије и Емам, а сестра Лотанова беше Тамна.
ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.
23 А ово су синови Совалови: Голам и Манахат и Гевил и Софар и Омар.
ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
24 А ово су синови Севегонови: Аије и Ана. А тај је Ана који пронађе топле изворе у пустињи пасући магарице Севегона оца свог.
സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നേ.
25 А ово су деца Анина: Дисон и Оливема кћи Анина.
അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമയും ആയിരുന്നു.
26 А ово су синови Дисонови: Амада и Асван и Итран и Харан.
ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
27 А ово су синови Асарови: Валам и Заван и Акан.
ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
28 А ово су синови Рисонови: Уз и Аран.
ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
29 И ово су старешине Хорејима: старешина Лотан, старешина Совал, старешина Севегон, старешина Ана,
ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,
30 Старешина Дисон, старешина Асар, старешина Рисон. То су старешине Хорејима, како им старешоваху у земљи Сиру.
ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു. ഇവർ സേയീർദേശത്തു വാണ ഹോര്യപ്രഭുക്കന്മാർ ആകുന്നു.
31 А ово су цареви који цароваше у земљи едомској пре него се зацари цар над синовима Израиљевим.
യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ:
32 Царова у едомској Валак син Веоров, а граду му беше име Денава.
ബെയോരിന്റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ.
33 А кад умре Валак, зацари се на његово место Јовав син Зарин од Восоре.
ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.
34 А кад умре Јовав, зацари се на његово место Асом од земље темановске.
യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
35 А кад умре Асом, зацари се на његово место Адад син Варадов, који исече Мадијане у пољу моавском, а граду му беше име Гетен.
ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
36 А кад умре Адад, зацари се на његово место Самада, из Масекаса.
ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരൻ സമ്ളാ അവന്നു പകരം രാജാവായി.
37 А кад умре Самада, зацари се на његово место Саул из Ровота на реци.
സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.
38 А кад умре Саул, зацари се на његово место Валенон син Аховоров.
ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
39 А кад умре Валенон син Аховоров, зацари се на његово место Адар, а град му се зваше Фогор, а жени му беше име Метевеила, која беше кћи Матраиде кћери Мезевове.
അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാര്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
40 И ово су племена старешинама од Исава по породицама њиховим, по местима њиховим, по именима њиховим: старешина Тамна, старешина Гола, старешина Јетер,
വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;
41 Старешина Оливема, старешина Ила, старешина Финон,
ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു;
42 Старешина Кенез, старешина Теман, старешина Мазар,
മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു;
43 Старешина Магедило, старешина Зафој: то су старешине едомске како наставаху у својој земљи. Овај Исав би отац Едомцима.
ഇവർ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാർ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.