< Pesma nad pesmama 3 >
1 Na postelji svojoj noæu tražih onoga koga ljubi duša moja, tražih ga, ali ga ne naðoh.
൧രാത്രിസമയത്ത് എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
2 Sada æu ustati, pa idem po gradu, po trgovima i po ulicama tražiæu onoga koga ljubi duša moja. Tražih ga, ali ga ne naðoh.
൨ഞാൻ എഴുന്നേറ്റ് നഗരത്തിൽ സഞ്ചരിച്ചു; “വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും” എന്ന് ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
3 Naðoše me stražari, koji obilaze po gradu. Vidjeste li onoga koga ljubi duša moja?
൩നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; “എന്റെ പ്രാണപ്രിയനെ കണ്ടുവോ” എന്ന് ഞാൻ അവരോട് ചോദിച്ചു.
4 Malo ih zaminuh, i naðoh onoga koga ljubi duša moja; i uhvatih ga, i neæu ga pustiti dokle ga ne odvedem u kuæu matere svoje i u ložnicu roditeljke svoje.
൪അവരെ വിട്ട് അല്പം മുന്നോട്ട് ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ച്, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
5 Zaklinjem vas, kæeri Jerusalimske, srnama i košutama poljskim, ne budite ljubavi moje, ne budite je, dok joj ne bude volja.
൫യെരൂശലേം പുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്.
6 Ko je ona što ide gore iz pustinje kao stupovi od dima, potkaðena smirnom i tamjanom i svakojakim praškom apotekarskim?
൬മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും പരിമളമാക്കപ്പെട്ട പുകത്തൂൺപോലെ മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവൻ ആര്?
7 Gle, odar Solomunov, a oko njega šezdeset junaka izmeðu junaka Izrailjevijeh.
൭ശലോമോന്റെ പല്ലക്ക് തന്നെ; യിസ്രായേൽ വീരന്മാരിൽ അറുപത് വീരന്മാർ അതിന്റെ ചുറ്റും ഉണ്ട്.
8 Svi imaju maèeve, vješti su boju, u svakoga je maè o bedru radi straha noænoga.
൮അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്ക് വാൾ കെട്ടിയിരിക്കുന്നു.
9 Odar je naèinio sebi car Solomun od drveta Livanskoga;
൯ശലോമോൻ രാജാവ് ലെബാനോനിലെ മരംകൊണ്ട് തനിക്ക് ഒരു പല്ലക്ക് ഉണ്ടാക്കി.
10 Stupce mu je naèinio od srebra, uzglavlje od zlata, nebo od skerleta, a iznutra nastrt ljubavlju za kæeri Jerusalimske.
൧൦അതിന്റെ തൂണുകൾ അവൻ വെള്ളികൊണ്ടും ചാര് പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട് ചിത്രലിഖിതമായിരിക്കുന്നു.
11 Izidite, kæeri Sionske, i gledajte cara Solomuna pod vijencem kojim ga mati njegova okiti na dan svadbe njegove i na dan veselja srca njegova.
൧൧സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്ന് ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നെ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടി അവനെ കാണുവിൻ.