< Psalmi 75 >
1 Hvalimo te, Bože, hvalimo; blizu je ime tvoje. Za tebe kazuju èudesa tvoja.
ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
2 “Kad vidim da je vrijeme, sudiæu pravo.
സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
3 Njiha se zemlja sa svijema koji žive na njoj, ja utvrðujem stupove njezine.”
ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. (സേലാ)
4 Kažem hvališama: ne hvalite se, i bezakonicima: ne dižite roga.
ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയൎത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
5 Ne dižite u vis roga svojega, ne govorite tvrdoglavo.
നിങ്ങളുടെ കൊമ്പു മേലോട്ടു ഉയൎത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
6 Jer uzvišivanje ne dolazi ni od istoka ni od zapada ni od pustinje;
കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയൎച്ചവരുന്നതു.
7 Nego je Bog sudija, jednoga ponižuje a drugoga uzvišuje.
ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയൎത്തുകയും ചെയ്യുന്നു.
8 Jer je èaša u ruci Gospodu, vino vri, natoèio je punu, i razdaje iz nje. I talog æe njezin progutati, ispiæe svi bezbožnici na zemlji.
യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
9 A ja æu kazivati dovijeka, pjevaæu Bogu Jakovljevu.
ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
10 “Sve æu rogove bezbožnicima polomiti, a rogovi pravednikovi uzvisiæe se.”
ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയൎന്നിരിക്കും.