< Poslovice 11 >

1 Lažna su mjerila mrska Gospodu, a prava mjera ugodna mu je.
കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.
2 Kad doðe oholost, doðe i sramota; a u smjernijeh je mudrost.
അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.
3 Pravedne vodi bezazlenost njihova, a bezakonike satire zloæa njihova.
നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.
4 Neæe pomoæi bogatstvo u dan gnjeva, a pravda izbavlja od smrti.
ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.
5 Pravda bezazlenoga upravlja put njegov, a bezbožnik pada od svoje bezbožnosti.
നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.
6 Pravedne izbavlja pravda njihova, a bezakonici hvataju se u svojoj zloæi.
നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും.
7 Kad umire bezbožnik, propada nadanje, i najjaèe uzdanje propada.
ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.
8 Pravednik se izbavlja iz nevolje, a bezbožnik dolazi na njegovo mjesto.
നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു; ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു.
9 Licemjer kvari ustima bližnjega svojega; ali se pravednici izbavljaju znanjem.
വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
10 Dobru pravednijeh raduje se grad; a kad propadaju bezbožnici, biva pjevanje.
നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആൎപ്പുവിളി ഉണ്ടാകുന്നു.
11 Blagoslovima pravednijeh ljudi podiže se grad, a s usta bezbožnièkih raskopava se.
നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.
12 Bezumnik se ruga bližnjemu svojemu, a razuman èovjek muèi.
കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.
13 Opadaè tumarajuæi izdaje tajnu; a ko je vjerna srca, taji stvar.
ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാൎയ്യം മറെച്ചുവെക്കുന്നു.
14 Gdje nema savjeta, propada narod, a pomoæ je u mnoštvu savjetnika.
പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.
15 Zlo prolazi ko se jamèi za tuðina; a ko mrzi na jamstvo, bez brige je.
അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാൻ പോകാത്തവനോ നിൎഭയനായിരിക്കും.
16 Žena mila dobija èast, a silni dobijaju bogatstvo.
ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.
17 Milostiv èovjek èini dobro duši svojoj, a nemilostiv udi svojemu tijelu.
ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
18 Bezbožni radi posao prijevaran; a ko sije pravdu, pouzdana mu je plata.
ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.
19 Ko se drži pravde, na život mu je; a ko ide za zlom, na smrt mu je.
നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവൎത്തിക്കുന്നു.
20 Mrski su Gospodu koji su opaka srca; a mili su mu koji su bezazleni na svom putu.
വക്രബുദ്ധികൾ യഹോവെക്കു വെറുപ്പു; നിഷ്കളങ്കമാൎഗ്ഗികളോ അവന്നു പ്രസാദം.
21 Zao èovjek neæe ostati bez kara ako i druge uzme u pomoæ; a sjeme pravednijeh izbaviæe se.
ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
22 Žena lijepa a bez razuma zlatna je brnjica u gubici svinji.
വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.
23 Želja je pravednijeh samo dobro, a oèekivanje bezbožnijeh gnjev.
നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
24 Jedan prosipa, i sve više ima; a drugi tvrduje suviše, i sve je siromašniji.
ഒരുത്തൻ വാരിവിതറീട്ടും വൎദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
25 Podašna ruka biva bogatija, i ko napaja, sam æe biti napojen.
ഔദാൎയ്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.
26 Ko ne da žita, proklinje ga narod, a ko prodaje, blagoslov mu je nad glavom.
ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.
27 Ko traži dobro, dobija ljubav; a ko traži zlo, zadesiæe ga.
നന്മെക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.
28 Ko se uzda u bogatstvo svoje, propašæe; a pravednici æe se kao grana zelenjeti.
തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.
29 Ko zatire kuæu svoju, naslijediæe vjetar; i bezumnik æe služiti mudromu.
സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും.
30 Plod je pravednikov drvo životno, i mudri obuèava duše.
നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു.
31 Gle, pravedniku se na zemlji plaæa, akamoli bezbožniku i grješniku?
നീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടന്നും പാപിക്കും എത്ര അധികം?

< Poslovice 11 >