< Isaija 7 >
1 U vrijeme Ahaza sina Jotama sina Ozije cara Judina doðe Resin car Sirski i Fakej sin Remalijin car Izrailjev na Jerusalim da ga biju, ali ga ne mogoše uzeti.
൧ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാ രാജാവായ ആഹാസിന്റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടുവന്നു; അതിനെ പിടിക്കുവാൻ അവർക്ക് കഴിഞ്ഞില്ലതാനും.
2 I doðe glas domu Davidovu i rekoše: Sirija se složi s Jefremom. A srce Ahazovo i srce naroda njegova ustrepta kao drveæe u šumi od vjetra.
൨“അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു” എന്നു ദാവീദുഗൃഹത്തിനു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയും പോലെ ഉലഞ്ഞുപോയി.
3 Tada reèe Gospod Isaiji: izidi na susret Ahazu, ti i Sear-jasuv sin tvoj, nakraj jaza gornjega jezera, na put kod polja bjeljareva.
൩അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള പ്രധാനപാതക്കരികിൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്ക്കുവാൻ ചെന്ന് അവനോട് പറയേണ്ടത്:
4 I reci mu: èuvaj se i budi miran, ne boj se i srce tvoje neka se ne plaši od dva kraja ovijeh glavanja što se puše, od raspaljenoga gnjeva Resinova i Sirskoga i sina Remalijina.
൪‘സൂക്ഷിച്ചുകൊള്ളുക: സാവധാനമായിരിക്കുക; പുകയുന്ന ഈ രണ്ടു കഷണം തീക്കൊള്ളിനിമിത്തം, അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുത്; നിന്റെ ധൈര്യം ക്ഷയിച്ചുപോകുകയുമരുത്.
5 Što se Sirci i Jefrem i sin Remalijin dogovoriše na tvoje zlo govoreæi:
൫നാം യെഹൂദയുടെനേരെ ചെന്ന് അതിനെ ഭയപ്പെടുത്തി മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കണം’” എന്നു പറഞ്ഞു.
6 Hajdemo na Judejsku da joj dosadimo i da je osvojimo i da postavimo u njoj carem sina Taveilova;
൬അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെനേരെ ദുരാലോചന ചെയ്യുകകൊണ്ടു
7 Zato ovako veli Gospod Bog: neæe se to uèiniti, neæe biti.
൭യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് സംഭവിക്കുകയില്ല, സാധിക്കുകയുമില്ല.
8 Jer je glava Siriji Damasak, a Damasku je glava Resin; i do šezdeset i pet godina satræe se Jefrem tako da više neæe biti narod.
൮അരാമിനു തല ദമ്മേശെക്; ദമ്മേശെക്കിനു തല രെസീൻ അറുപത്തഞ്ചു വർഷത്തിനകം എഫ്രയീം ജനമായിരിക്കാത്തവിധം തകർന്നുപോകും.
9 I glava je Jefremu Samarija, a Samariji je glava sin Remalijin. Ako ne vjerujete, neæete se održati.
൯എഫ്രയീമിനു തല ശമര്യ; ശമര്യയ്ക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല”.
10 I još reèe Gospod Ahazu govoreæi:
൧൦യഹോവ പിന്നെയും ആഹാസിനോട്:
11 Išti znak od Gospoda Boga svojega, išti ozdo iz dubine ili ozgo s visine. (Sheol )
൧൧“നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്ളുക” എന്നു കല്പിച്ചതിന് ആഹാസ്: (Sheol )
12 A Ahaz reèe: neæu iskati, niti æu kušati Gospoda.
൧൨“ഞാൻ ചോദിക്കുകയില്ല, യഹോവയെ പരീക്ഷിക്കുകയും ഇല്ല” എന്നു പറഞ്ഞു.
13 Tada reèe Isaija: slušajte sada, dome Davidov; malo li vam je što dosaðujete ljudima, nego dosaðujete i Bogu mojemu?
൧൩അതിന് യെശയ്യാവ് പറഞ്ഞത്: “ദാവീദ് ഗൃഹമേ, കേൾക്കുവിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്?
14 Zato æe vam sam Gospod dati znak: eto djevojka æe zatrudnjeti i rodiæe sina, i nadjenuæe mu ime Emanuilo.
൧൪അതുകൊണ്ട് കർത്താവ് തന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര് വിളിക്കും.
15 Maslo i med ješæe, dokle ne nauèi odbaciti zlo a izabrati dobro.
൧൫തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.
16 Jer prije nego nauèi dijete odbaciti zlo a izabrati dobro, ostaviæe zemlju, na koju se gadiš, dva cara njezina.
൧൬തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ ബാലനു പ്രായമാകുംമുമ്പ്, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടേയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.
17 Gospod æe pustiti na te i na narod tvoj i na dom oca tvojega dane, kakih nije bilo otkad se Jefrem odvoji od Jude, preko cara Asirskoga.
൧൭യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്ത ഒരു കാലം വരുത്തും; അശ്ശൂർരാജാവിനെത്തന്നെ.
18 I tada æe Gospod zazviždati muhama koje su nakraj rijeka Misirskih, i pèelama koje su u zemlji Asirskoj;
൧൮ആ നാളിൽ യഹോവ ഈജിപ്റ്റിലെ നദികളുടെ അറ്റത്തുനിന്നു ഈച്ചയെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളമടിച്ചു വിളിക്കും.
19 I doæi æe i popadaæe sve u puste doline i u kamene rasjeline i na sve èeste i na svako drvce.
൧൯അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളർപ്പുകളിലും എല്ലാമുൾപടർപ്പുകളിലും എല്ലാ മേച്ചൽപുറങ്ങളിലും പറ്റും
20 Tada æe Gospod obrijati britvom zakupljenom ispreko rijeke, carem Asirskim, glavu i dlake po nogama, i bradu svu.
൨൦ആ നാളിൽ കർത്താവ് നദിക്ക് അക്കരെനിന്നു കൂലിക്ക് വാങ്ങിയ ക്ഷൗരക്കത്തികൊണ്ട്, അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ, തലയും കാലും ക്ഷൗരം ചെയ്യും; അത് താടിയും കൂടി നീക്കും.
21 I tada ko saèuva kravicu i dvije ovce,
൨൧ആ നാളിൽ ഒരുവൻ ഒരു പശുക്കിടാവിനെയും രണ്ട് ആടിനെയും വളർത്തും.
22 Od mnoštva mlijeka što æe davati ješæe maslo; jer maslo i med ješæe ko god ostane u zemlji.
൨൨അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ട് അവൻ തൈരു തന്നെ ഭക്ഷിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും.
23 I tada æe svako mjesto gdje ima tisuæa èokota za tisuæu srebrnika zarasti u èkalj i trnje.
൨൩ആ നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കും.
24 Sa strijelama i s lukom iæi æe se onamo, jer æe sva zemlja biti èkalj i trnje.
൨൪ദേശമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ട് മാത്രമേ അവിടേക്കു ചെല്ലുകയുള്ളു.
25 A na sve gore koje su se kopale motikom, na njih neæe doæi strah od èkalja i trnja, nego æe biti ispust volovima i gaziæe ih ovce.
൨൫തൂമ്പാകൊണ്ടു കിളച്ചുവന്ന എല്ലാമലകളിലും മുള്ളുകളും മുൾച്ചെടികളും പേടിച്ചിട്ട് ആരും പോവുകയില്ല; അത് കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളയുവാനുമുള്ള ഇടമാകും”.