< Postanak 15 >

1 Poslije ovijeh stvari doðe Avramu rijeè Gospodnja u utvari govoreæi: ne boj se, Avrame, ja sam ti štit, i plata je tvoja vrlo velika.
അതിന്‍റെശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു”.
2 A Avram reèe: Gospode, Gospode, šta æeš mi dati kad živim bez djece, a na kom æe ostati moja kuæa to je Elijezer ovaj Damaštanin?
അതിന് അബ്രാം: “കർത്താവായ യഹോവേ, അങ്ങ് എനിക്ക് എന്ത് തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ വീടിന്‍റെ അവകാശി ദമാസ്ക്കുകാരനായ എല്യേസെർ അത്രേ” എന്നു പറഞ്ഞു.
3 Još reèe Avram: eto meni nijesi dao poroda, pa æe sluga roðen u kuæi mojoj biti moj našljednik.
“നോക്കൂ, അങ്ങ് എനിക്ക് സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു” എന്നും അബ്രാം പറഞ്ഞു.
4 A gle, Gospod mu progovori: neæe taj biti našljednik tvoj, nego koji æe izaæi od tebe taj æe ti biti našljednik.
ഇതാ, യഹോവയുടെ അരുളപ്പാട് അവന് ഉണ്ടായതെന്തെന്നാൽ: “അവൻ നിന്‍റെ അവകാശിയാകയില്ല; നിന്‍റെ ഉദരത്തില്‍നിന്ന് പുറപ്പെടുന്നവൻ തന്നെ നിന്റെ അവകാശിയാകും”.
5 Pa ga izvede napolje i reèe mu: pogledaj na nebo i prebroj zvijezde, ako ih možeš prebrojiti. I reèe mu: tako æe biti sjeme tvoje.
പിന്നെ അവിടുന്ന് അബ്രാമിനെ പുറത്തു കൊണ്ടുചെന്നു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക” എന്ന് കല്പിച്ചു. “നിന്റെ സന്തതി ഇങ്ങനെ ആകും” എന്നും അവിടുന്ന് അവനോട് കല്പിച്ചു.
6 I povjerova Avram Bogu, a on mu primi to u pravdu.
അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവിടുന്ന് അബ്രാമിന് നീതിയായി കണക്കിട്ടു.
7 I reèe mu: ja sam Gospod, koji te izvedoh iz Ura Haldejskoga da ti dam zemlju ovu da bude tvoja.
പിന്നെ അവനോട്: “ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാൻ കൽദയരുടെ പട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു” എന്ന് അരുളിച്ചെയ്തു.
8 A on reèe: Gospode, Gospode, po èemu æu poznati da æe biti moja?
“കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്ക് എങ്ങനെ അറിയാം? എന്നു അവൻ ചോദിച്ചു.
9 I reèe mu: prinesi mi junicu od tri godine i kozu od tri godine i ovna od tri godine i grlicu i golupèe.
അവിടുന്ന് അവനോട്: “മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നുവയസ്സുള്ള ഒരു ആണാടിനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക” എന്നു കല്പിച്ചു.
10 I on uze sve to, i rasijeèe na pole, i metnu sve pole jednu prema drugoj; ali ne rasijeèe ptica.
൧൦ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്തനടുവെ രണ്ടായിപിളർന്ന് ഭാഗങ്ങളെ നേർക്കു നേരേ വച്ചു; പക്ഷികളെയോ അവൻ രണ്ടായി പിളർന്നില്ല.
11 A ptice slijetahu na te mrtve životinje; a Avram ih odgonjaše.
൧൧ഉടലുകളിന്മേൽ കഴുകന്മാർ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ഓടിച്ചുകളഞ്ഞു.
12 A kad sunce bješe na zahodu, uhvati Avrama tvrd san, i gle, strah i mrak velik obuze ga.
൧൨സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; അതാ, ഭീതിയും കൂരിരുട്ടും അവന്റെമേൽ വീണു.
13 I Gospod reèe Avramu: znaj zacijelo da æe sjeme tvoje biti došljaci u zemlji tuðoj, pa æe joj služiti, i ona æe ih muèiti èetiri stotine godina.
൧൩അപ്പോൾ അവിടുന്ന് അബ്രാമിനോട്: “നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ നാനൂറ് വർഷം അവരെ പീഡിപ്പിക്കുമെന്ന് അറിഞ്ഞുകൊള്ളുക.
14 Ali æu suditi i narodu kojemu æe služiti; a poslije æe oni izaæi s velikim blagom.
൧൪എന്നാൽ അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ വളരെ സമ്പത്തോടുംകൂടി പുറപ്പെട്ടുപോരും.
15 A ti æeš otiæi k ocima svojim u miru, i biæeš pogreben u dobroj starosti.
൧൫നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോട് ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.
16 A oni æe se u èetvrtom koljenu vratiti ovamo; jer grijesima Amorejskim još nije kraj.
൧൬നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും; അമോര്യരുടെ അകൃത്യം ഇതുവരെ തികഞ്ഞിട്ടില്ല” എന്ന് അരുളിച്ചെയ്തു.
17 A kad se sunce smiri i kad se smrèe, gle, peæ se dimljaše, i plamen ognjeni prolažaše izmeðu onijeh dijelova.
൧൭സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂളയും ആ ഭാഗങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു ജ്വലിക്കുന്ന പന്തവും അവിടെ കാണപ്പെട്ടു.
18 Taj dan uèini Gospod zavjet s Avramom govoreæi: sjemenu tvojemu dadoh zemlju ovu od vode Misirske do velike vode, vode Efrata,
൧൮ആ ദിവസം യഹോവ അബ്രാമിനോട് ഒരു ഉടമ്പടിചെയ്തു: “നിന്റെ സന്തതിക്ക് ഞാൻ ഈജിപ്റ്റുനദി മുതൽ യൂഫ്രട്ടീസ് മഹാനദിവരെയുള്ള ഈ ദേശത്തെ,
19 Kenejsku, Kenezejsku i Kedmonejsku,
൧൯കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,
20 I Hetejsku i Ferezejsku i Rafajsku,
൨൦പെരിസ്യർ, രെഫയീമ്യർ, അമോര്യർ,
21 I Amorejsku i Hananejsku i Gergesejsku i Jevusejsku.
൨൧കനാന്യർ, ഗിർഗ്ഗസ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നെ, തന്നിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.

< Postanak 15 >