< പ്രകാശിതം 7 >
1 അനന്തരം ചത്വാരോ ദിവ്യദൂതാ മയാ ദൃഷ്ടാഃ, തേ പൃഥിവ്യാശ്ചതുർഷു കോണേഷു തിഷ്ഠനതഃ പൃഥിവ്യാം സമുദ്രേ വൃക്ഷേഷു ച വായു ര്യഥാ ന വഹേത് തഥാ പൃഥിവ്യാശ്ചതുരോ വായൂൻ ധാരയന്തി|
൧ഇതിനുശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും നാല് ദൂതന്മാർ ഭൂമിയിലെ നാല് കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാല് ദിക്കിലും നില്ക്കുന്നതു ഞാൻ കണ്ട്.
2 അനന്തരം സൂര്യ്യോദയസ്ഥാനാദ് ഉദ്യൻ അപര ഏകോ ദൂതോ മയാ ദൃഷ്ടഃ സോഽമരേശ്വരസ്യ മുദ്രാം ധാരയതി, യേഷു ചർതുഷു ദൂതേഷു പൃഥിവീസമുദ്രയോ ർഹിംസനസ്യ ഭാരോ ദത്തസ്താൻ സ ഉച്ചൈരിദം അവദത്|
൨ജീവനുള്ള ദൈവത്തിന്റെ മുദ്രയുണ്ടായിരുന്ന മറ്റൊരു ദൂതൻ, കിഴക്കുനിന്ന് മുകളിലേക്കു വരുന്നത് ഞാൻ കണ്ട്. അവൻ ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തുവാൻ അനുവാദം കൊടുക്കപ്പെട്ട നാല് ദൂതന്മാരോട്:
3 ഈശ്വരസ്യ ദാസാ യാവദ് അസ്മാഭി ർഭാലേഷു മുദ്രയാങ്കിതാ ന ഭവിഷ്യന്തി താവത് പൃഥിവീ സമുദ്രോ തരവശ്ച യുഷ്മാഭി ർന ഹിംസ്യന്താം|
൩നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റികളിൽ ഞങ്ങൾ ഒരു മുദ്രയിട്ട് തീരുവോളം ഭൂമിക്കോ, സമൂദ്രത്തിനോ, വൃക്ഷങ്ങൾക്കോ കേടുവരുത്തരുത് എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
4 തതഃ പരം മുദ്രാങ്കിതലോകാനാം സംഖ്യാ മയാശ്രാവി| ഇസ്രായേലഃ സർവ്വവംശായാശ്ചതുശ്ചത്വാരിംശത്സഹസ്രാധികലക്ഷലോകാ മുദ്രയാങ്കിതാ അഭവൻ,
൪മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ട്; യിസ്രായേൽ ജനങ്ങളുടെ എല്ലാ ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ 1,44,000.
5 അർഥതോ യിഹൂദാവംശേ ദ്വാദശസഹസ്രാണി രൂബേണവംശേ ദ്വാദശസഹസ്രാണി ഗാദവംശേ ദ്വാദശസഹസ്രാണി,
൫യെഹൂദാഗോത്രത്തിൽ നിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരം; രൂബേൻഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; ഗാദ്ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം.
6 ആശേരവംശേ ദ്വാദശസഹസ്രാണി നപ്താലിവംശേ ദ്വാദശസഹസ്രാണി മിനശിവംശേ ദ്വാദശസഹസ്രാണി,
൬ആശേർ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; നഫ്താലി ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; മനശ്ശെഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം.
7 ശിമിയോനവംശേ ദ്വാദശസഹസ്രാണി ലേവിവംശേ ദ്വാദശസഹസ്രാണി ഇഷാഖരവംശേ ദ്വാദശസഹസ്രാണി,
൭ശിമെയോൻ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; ലേവിഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; യിസ്സാഖാർ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം;
8 സിബൂലൂനവംശേ ദ്വാദശസഹസ്രാണി യൂഷഫവംശേ ദ്വാദശസഹസ്രാണി ബിന്യാമീനവംശേ ച ദ്വാദശസഹസ്രാണി ലോകാ മുദ്രാങ്കിതാഃ|
൮സെബൂലൂൻഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; യോസഫ് ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; ബെന്യാമിൻ ഗോത്രത്തിൽനിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരവും ആയിരുന്നു.
9 തതഃ പരം സർവ്വജാതീയാനാം സർവ്വവംശീയാനാം സർവ്വദേശീയാനാം സർവ്വഭാഷാവാദിനാഞ്ച മഹാലോകാരണ്യം മയാ ദൃഷ്ടം, താൻ ഗണയിതും കേനാപി ന ശക്യം, തേ ച ശുഭ്രപരിച്ഛദപരിഹിതാഃ സന്തഃ കരൈശ്ച താലവൃന്താനി വഹന്തഃ സിംഹാസനസ്യ മേഷശാവകസ്യ ചാന്തികേ തിഷ്ഠന്തി,
൯ഈ സംഭവങ്ങൾക്കുശേഷം ഞാൻ നോക്കിയപ്പോൾ, എല്ലാ ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്ന് സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്ന, ആർക്കും എണ്ണിത്തീർക്കുവാൻ കഴിയാത്ത വെള്ളനിലയങ്കി ധരിച്ചും കൈകളിൽ കുരുത്തോലകൾ പിടിച്ചും ഉള്ള ഒരു മഹാപുരുഷാരത്തെ കണ്ട്. അവർ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:
10 ഉച്ചൈഃസ്വരൈരിദം കഥയന്തി ച, സിംഹാസനോപവിഷ്ടസ്യ പരമേശസ്യ നഃ സ്തവഃ| സ്തവശ്ച മേഷവത്സസ്യ സമ്ഭൂയാത് ത്രാണകാരണാത്|
൧൦“രക്ഷ സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്”.
11 തതഃ സർവ്വേ ദൂതാഃ സിംഹാസനസ്യ പ്രാചീനവർഗസ്യ പ്രാണിചതുഷ്ടയസ്യ ച പരിതസ്തിഷ്ഠന്തഃ സിംഹാസനസ്യാന്തികേ ന്യൂബ്ജീഭൂയേശ്വരം പ്രണമ്യ വദന്തി,
൧൧സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാല് ജീവികളുടെയും ചുറ്റും നിന്നു, അവർ സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണുവീണു ദൈവത്തെ ആരാധിച്ചും കൊണ്ട് പറഞ്ഞത്:
12 തഥാസ്തു ധന്യവാദശ്ച തേജോ ജ്ഞാനം പ്രശംസനം| ശൗര്യ്യം പരാക്രമശ്ചാപി ശക്തിശ്ച സർവ്വമേവ തത്| വർത്തതാമീശ്വരേഽസ്മാകം നിത്യം നിത്യം തഥാസ്ത്വിതി| (aiōn )
൧൨“ആമേൻ;” നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ. (aiōn )
13 തതഃ പരം തേഷാം പ്രാചീനാനാമ് ഏകോ ജനോ മാം സമ്ഭാഷ്യ ജഗാദ ശുഭ്രപരിച്ഛദപരിഹിതാ ഇമേ കേ? കുതോ വാഗതാഃ?
൧൩അപ്പോൾ മൂപ്പന്മാരിൽ ഒരുവൻ എന്നോട്: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? അവർ എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
14 തതോ മയോക്തം ഹേ മഹേച്ഛ ഭവാനേവ തത് ജാനാതി| തേന കഥിതം, ഇമേ മഹാക്ലേശമധ്യാദ് ആഗത്യ മേഷശാവകസ്യ രുധിരേണ സ്വീയപരിച്ഛദാൻ പ്രക്ഷാലിതവന്തഃ ശുക്ലീകൃതവന്തശ്ച|
൧൪യജമാനന് അറിയാമല്ലോ എന്നു ഞാൻ പറഞ്ഞതിന് അവൻ എന്നോട് പറഞ്ഞത്: ഇവർ മഹാകഷ്ടത്തിൽനിന്ന് വന്നവർ; അവർ കുഞ്ഞാടിന്റെ രക്തത്തിൽ അവരുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
15 തത്കാരണാത് ത ഈശ്വരസ്യ സിംഹാസനസ്യാന്തികേ തിഷ്ഠന്തോ ദിവാരാത്രം തസ്യ മന്ദിരേ തം സേവന്തേ സിംഹാസനോപവിഷ്ടോ ജനശ്ച താൻ അധിസ്ഥാസ്യതി|
൧൫അതുകൊണ്ട് അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിലിരുന്ന് അവന്റെ ആലയത്തിൽ രാവും പകലും അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവരോട് കൂടെ വസിക്കും.
16 തേഷാം ക്ഷുധാ പിപാസാ വാ പുന ർന ഭവിഷ്യതി രൗദ്രം കോപ്യുത്താപോ വാ തേഷു ന നിപതിഷ്യതി,
൧൬ഇനി അവർക്ക് വിശക്കയില്ല ദാഹിക്കയും ഇല്ല; സൂര്യവെളിച്ചവും മറ്റ് ചൂടും അവരെ ബാധിക്കുകയില്ല.
17 യതഃ സിംഹാസനാധിഷ്ഠാനകാരീ മേഷശാവകസ്താൻ ചാരയിഷ്യതി, അമൃതതോയാനാം പ്രസ്രവണാനാം സന്നിധിം താൻ ഗമയിഷ്യതി ച, ഈശ്വരോഽപി തേഷാം നയനഭ്യഃ സർവ്വമശ്രു പ്രമാർക്ഷ്യതി|
൧൭സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ പോറ്റുകയും അവരെ ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയുകയും ചെയ്യും.